Get Updates
Get notified of breaking news, exclusive insights, and must-see stories!

വടകരയിൽ പി ജയരാജനെ മലർത്തിയടിച്ച് മുരളീധരൻ! ആലത്തൂരിൽ രമ്യ ഹരിദാസിന് കൂറ്റൻ ജയം! മാതൃഭൂമി സർവ്വേ!

തിരുവനന്തപുരം: കേരളത്തില്‍ തിരഞ്ഞെടുപ്പിന് മുന്‍പ് വന്ന അഭിപ്രായ സര്‍വ്വേകളെല്ലാം പ്രവചിച്ചത് യുഡിഎഫ് തരംഗമുണ്ടാകും എന്നാണ്. വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം വരുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളും കേരളത്തില്‍ യുഡിഎഫ് തരംഗം തന്നെ പ്രവചിക്കുന്നു.

വടകരയിലെ അഭിമാന ജയവും ആലത്തൂരിലെ അട്ടിമറിയും ഉൾപ്പെടെ കേരളം യുഡിഎഫ് തൂത്ത് വാരുമെന്നാണ് മാതൃഭൂമി എക്‌സിറ്റ് പോള്‍ ഫലം. വിശദമായ ഫലം പരിശോധിക്കാം.

കാസർഡോഗ് ഉണ്ണിത്താൻ

കാസർഡോഗ് ഉണ്ണിത്താൻ

വടക്കന്‍ കേരളത്തില്‍ കാസര്‍ഗോഡ് ഇത്തവണ യുഡിഎഫ് തിരിച്ച് പിടിക്കും എന്നാണ് മാതൃഭൂമി സര്‍വ്വേഫലം. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വലിയ വിജയം നേടും. 46 ശതമാനം വോട്ട് ഉണ്ണിത്താനും ഇടത് സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്‍ 33 ശതമാനം വോട്ടും ബിജെപിയുടെ രവീശ തന്ത്രി കുണ്ടാര്‍ 18 ശതമാനം വോട്ടും നേടും.

രാഹുൽ തൂത്തുവാരും

രാഹുൽ തൂത്തുവാരും

വയനാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തൂത്തുവാരുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു. രാഹുല്‍ ഗാന്ധിക്ക് 51 ശതമാനം വോട്ടുകള്‍ ലഭിക്കുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിപി സുനീറിന് 33 ശതമാനം വോട്ട് മാത്രമേ ലഭിക്കുകയുളളൂ. എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പളളി 12 ശതമാനം വോട്ട് നേടുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.

ജയരാജനെ വീഴ്ത്തും

ജയരാജനെ വീഴ്ത്തും

ഇടത്-വലത് അഭിമാപ്പോരാട്ടം നടന്ന വടകരയില്‍ പി ജയരാജന്‍ തോല്‍ക്കും. കെ മുരളീധരന്‍ വ്യക്തമായ ഭൂരിപക്ഷത്തില്‍ മണ്ഡലം പിടിക്കും. മുരളീധരന് 47 ശതമാനം വോട്ടും ജയരാജന് 41 ശതമാനം വോട്ടും ലഭിക്കും. ബിജെപിക്ക് ലഭിക്കുക 9 ശതമാനം വോട്ടുകള്‍ മാത്രമായിരിക്കും എന്നും സര്‍വ്വേ ഫലം.

സുധാകരനിലൂടെ കണ്ണൂർ

സുധാകരനിലൂടെ കണ്ണൂർ

കണ്ണൂര്‍ ഇക്കുറി കെ സുധാകരനിലൂടെ യുഡിഎഫ് തിരിച്ച് പിടിക്കും. 43 ശതമാനം വോട്ട് നേടി കെ സുധാകരന്‍ ഇടത് സ്ഥാനാര്‍ത്ഥി പികെ ശ്രീമതിയെ തോല്‍പ്പിക്കും. ശ്രീമതിക്ക് 41 ശതമാനം വോട്ടുകളും ബിജെപിക്ക് 13 ശതമാനം വോട്ടുകളും ലഭിക്കും. മലപ്പുറം സീറ്റ് യുഡിഎഫ് നിലനിര്‍ത്തും.

മലപ്പുറത്ത് മാറ്റമില്ല

മലപ്പുറത്ത് മാറ്റമില്ല

മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടി എല്‍ഡിഎഫിന്റെ വിപി സാനുവിനെ പരാജയപ്പെടുത്തും. കുഞ്ഞാലിക്കുട്ടിക്ക് 49 ശതമാനം വോട്ടുകളാണ് ഇക്കുറി ലഭിക്കുക. അതേസമയം വിപി സാനു 36 ശതമാനം വോട്ട് സ്വന്തമാക്കും. ബിജെപിക്ക് മലപ്പുറത്ത് കിട്ടുക 8 ശതമാനം വോട്ട് വിഹിതം മാത്രമാണെന്നും മാതൃഭൂമി സര്‍വ്വേ പ്രവചിക്കുന്നു.

കോഴിക്കോട് പ്രദീപ്

കോഴിക്കോട് പ്രദീപ്

വാശിയേറിയ മറ്റൊരു പോരാട്ടം നടന്ന കോഴിക്കോട് ഇടത് സ്ഥാനാര്‍ത്ഥി എ പ്രദീപ് കുമാര്‍ വിജയിക്കുമെന്നാണ് സര്‍വ്വേ ഫലം. എംകെ രാഘവന് എതിരെ 42 ശതമാനം വോട്ട് പ്രദീപ് കുമാര്‍ നേടും. രാഘവന് 41 ശതമാനം വോട്ടും ബിജെപിക്ക് 11 ശതമാനം വോട്ട് ലഭിക്കും. പൊന്നാനി ഇടി മുഹമ്മദ് ബഷീര്‍ നിലനിര്‍ത്തും. 48 ശതമാനം വോട്ട് ഇടിക്ക് ലഭിക്കും.

ബിജുവിനെ അട്ടിമറിക്കും

ബിജുവിനെ അട്ടിമറിക്കും

എതിര്‍ സ്ഥാനാര്‍ത്ഥി പിവി അന്‍വറിന് 36 ശതമാനം വോട്ട് ലഭിക്കും. ബിജെപിക്ക് ലഭിക്കുക 11 ശതമാനം വോട്ട് ആണ്. ആലത്തൂരില്‍ രമ്യ ഹരിദാസ് അട്ടിമറി വിജയം നേടും. 48 ശതമാനം വോട്ടുകളാണ് രമ്യ നേടുക. പികെ ബിജുവിന് 37 ശതമാനം വോട്ട് മാത്രമേ ലഭിക്കുകയുളളൂ. 13 ശതമാനം വോട്ട് ബിജെപിക്ക് ലഭിക്കും.

തൃശൂരിൽ പ്രതാപൻ

തൃശൂരിൽ പ്രതാപൻ

തൃശൂര്‍ ടിഎന്‍ പ്രതാപനിലൂടെ യുഡിഎഫ് തിരിച്ച് പിടിക്കും. 38 ശതമാനം വോട്ട് നേടി ടിഎന്‍ പ്രതാപന്‍ വിജയിക്കും എന്നാണ് മാതൃഭൂമി സര്‍വ്വേ. സിപിഐയുടെ രാജാജി മാത്യു തോമസ് 35 ശതമാനവും ബിജെപിയുടെ സുരേഷ് ഗോപി 23 ശതമാനവും വോട്ട് നേടും. എറണാകുളത്ത് ഹൈബി ഈഡന്‍ 42 ശതമാനം വോട്ട് നേടി വിജയിക്കും.

ഹൈബിയെ തൊടില്ല

ഹൈബിയെ തൊടില്ല

എല്‍ഡിഎഫിന്റെ പി രാജീവ് 34 ശതമാനം വോട്ട് നേടി രണ്ടാമത് എത്തും. അതേസമയം ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം 17 ശതമാനം വോട്ട് നേടും. ചാലക്കുടിയില്‍ ബെന്നി ബെഹനാന്‍ ഇന്നസെന്റിനെ അട്ടിമറിക്കും. 46 ശതമാനം വോട്ട് ബെന്നി നേടുമ്പോള്‍ ഇന്നസെന്റിന് 37 ശതമാനം വോട്ടും ബിജെപിക്ക് 12 ശതമാനം വോട്ടും ലഭിക്കും.

പാലക്കാട് രാജേഷ്

പാലക്കാട് രാജേഷ്

പാലക്കാട് എല്‍ഡിഎഫ് നിലനിര്‍ത്തും. ബിജെപി ഇവിടെ രണ്ടാമത് എത്തും. എംബി രാജേഷിന് 41 ശതമാനം വോട്ടുമായി വന്‍ വിജയം നേടാനാവും. ബിജെപി 29 ശതമാനം വോ്ട്ട് നേടി രണ്ടാമത് എത്തുമ്പോള്‍ യുഡിഎഫ് 27 ശതമാനം വോട്ടുമായി മൂന്നാമതാകും. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് 47 ശതമാനം വോട്ട് നേടി അട്ടിമറി ജയം നേടും.

ഇടുക്കിയിൽ അട്ടിമറി

ഇടുക്കിയിൽ അട്ടിമറി

ജോയ്ജ് ജോര്‍ജിന് 39 ശതമാനം വോട്ടുകളാണ് ലഭിക്കുക. എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് 12 ശതമാനം വോട്ട് ലഭിക്കും. ആലപ്പുഴയില്‍ ഇടത് സ്ഥാനാര്‍ത്ഥി എംഎം ആരിഫ് 45 ശതമാനം വോട്ട് നേടി ജയിക്കും. ഷാനിമോള്‍ ഉസ്മാന് 42 ശതമാനം വോട്ടും ബിജെപിക്ക് 10 ശതമാനം വോട്ടും ലഭിക്കും.

പത്തനംതിട്ടയിൽ സുരേന്ദ്രൻ രണ്ടാമത്

പത്തനംതിട്ടയിൽ സുരേന്ദ്രൻ രണ്ടാമത്

പത്തനംതിട്ടയില്‍ അട്ടിമറിയുണ്ടാക്കാന്‍ കെ സുരേന്ദ്രന് സാധിക്കില്ലെന്നാണ് പ്രവചനം. യുഡിഎഫിന്‌റെ ആന്റോ ആന്റണി 34 ശതമാനം വോട്ട് നേടി മുന്നിലെത്തും. അതേസമയം ഇടത് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ് 29 ശതമാനം വോട്ട് നേടി മൂന്നാമതാവും. 31 ശതമാനം വോട്ട് നേടി കെ സുരേന്ദ്രന്‍ രണ്ടാമത് എത്തുമെന്നും പ്രവചനം.

കോട്ടയം യുഡിഎഫിന്

കോട്ടയം യുഡിഎഫിന്

കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന് വിജയമെന്നാണ് പ്രവചനം. തോമസ് ചാഴിക്കാടന് 48 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ എല്‍ഡിഎഫിന്റെ വിഎന്‍ വാസവന് 39 ശതമാനവും എന്‍ഡിഎയ്ക്ക് 11 ശതമാനം വോട്ടും ലഭിക്കും. മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷ് എല്‍ഡിഎഫിന്റെ ചിറ്റയം ഗോപകുമാറിനെ തോല്‍പ്പിക്കും.

ആറ്റിങ്ങല്‍ സീറ്റ് എല്‍ഡിഎഫ്

ആറ്റിങ്ങല്‍ സീറ്റ് എല്‍ഡിഎഫ്

ആറ്റിങ്ങല്‍ സീറ്റ് എല്‍ഡിഎഫ് നിലനിര്‍ത്തും എന്നാണ് മാതൃഭൂമി സര്‍വ്വേ ഫലം. എ സമ്പത്തിന് 42 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ യുഡിഎഫിന്റെ അടൂര്‍ പ്രകാശിന് 39 ശതമാനം വോട്ട് ലഭിക്കും. ബിജെപിയുടെ ശോഭാ സുരേന്ദ്രന് ലഭിക്കുക 16 ശതമാനം വോട്ട് മാത്രമായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+