കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് ഒരുങ്ങിത്തന്നെ; അസമില്‍ ലോക്സഭ തിരഞ്ഞെടുപ്പ് "സ്ഥാനാർത്ഥികളെ'' പ്രഖ്യാപിച്ചു

Google Oneindia Malayalam News

ഗോഹട്ടി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു വർഷത്തിലേറെ സമയം ശേഷിക്കുന്നുണ്ടെങ്കിലും 2024 ലെ 14 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള 50 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കി. അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എപിസിസി). സ്ഥാനാർത്ഥികളുടെ ഒരു പാനലാണ് പാർട്ടി മുന്നോട്ട് വെച്ചിരിക്കുന്നത്. കഴിഞ്ഞ തവണ മൂന്ന് സീറ്റിലേക്ക് മാത്രം ഒതുങ്ങിയ സംസ്ഥാനത്ത് ഇത്തവണ 10 ലേറെ സീറ്റുകള്‍ ലക്ഷ്യം വെച്ചാണ് പാർട്ടിയുടെ നീക്കം. അതിന്റെ ഭാഗമായാണ്, സ്ഥാനാർത്ഥികളാവാന്‍ സാധ്യതയുള്ളവരുടെ പട്ടിക പാർട്ടി നേരത്തെ തന്നെ പുറത്തിറക്കിയത്.

കരിംഗഞ്ച് സീറ്റിൽ നിന്നുള്ള സ്ഥാനാർത്ഥികളുടെ

കരിംഗഞ്ച് സീറ്റിൽ നിന്നുള്ള സ്ഥാനാർത്ഥികളുടെ പാനലില്‍ എ പി സി സി വക്താവ് നവ്രിത ജോയ് സുക്ല, മുതിർന്ന നേതാവ് എപിസിസി ശംഭു സിങ് മല്ല എന്നിവരാണ് ഉള്‍പ്പെടുന്നത്. സിൽചാർ സീറ്റിൽ നിന്ന് കമലാഖ്യ ദേ പുർകയസ്ത എം എൽ എ, ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സജൽ അച്ചാർജി, അഭിജിത് പോൾ, മിസ്ബാഹുൽ ഇസ്ലാം ലസ്കർ എന്നിവരും ഉള്‍പ്പെടുന്നു.

കോണ്‍ഗ്രസ് ആപ്പിനെ പിന്തുണച്ചില്ല; ചണ്ഡീഗഡില്‍ ബിജെപിക്ക് അഭിമാന വിജയംകോണ്‍ഗ്രസ് ആപ്പിനെ പിന്തുണച്ചില്ല; ചണ്ഡീഗഡില്‍ ബിജെപിക്ക് അഭിമാന വിജയം

സ്വയംഭരണ ജില്ലയായ സം രംഗണ്ടി

സ്വയംഭരണ ജില്ലയായ സം രംഗണ്ടില്‍ നിന്ന് സിംഗ് ടെറോൺ, ക്ലെങ്‌ഡൺ എംഗ്‌ടി എന്നിവരും ദുബ്രി സീറ്റിൽ നിന്ന് അബ്ദുൾ ഹമീദ്, റാക്കിബുൾ ഹുസിയാൻ, വസേദ് അലി ചൗധരി, ഡോ മോതിയൂർ മണ്ഡൽ. കൊക്രജാർ ഗർജൻ സീറ്റില്‍ മുസാഹരി, ധനേവാർ ബോറോ, സഞ്ജീവ് വാരി എന്നിവരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

മുപ്പത്തിയാറ് വർഷം പഴക്കമുള്ള വീടും സ്വപ്നവും; രക്ഷയില്ല, പെടല്‍ മാത്രമേയുള്ളു, അന്ന് ശാലിനി പറഞ്ഞത്മുപ്പത്തിയാറ് വർഷം പഴക്കമുള്ള വീടും സ്വപ്നവും; രക്ഷയില്ല, പെടല്‍ മാത്രമേയുള്ളു, അന്ന് ശാലിനി പറഞ്ഞത്

ബാർപേട്ട സീറ്റിൽ നിന്ന് അബ്ദുൾ ഖലീക്ക്

ബാർപേട്ട സീറ്റിൽ നിന്ന് അബ്ദുൾ ഖലീക്ക്. ഗുവാഹത്തിയിൽ ദ്വിജെൻ ശർമ്മ, ബോബെറ്റ ശർമ്മ, റാണി നാര, മനാഷ് ബോറ, രമൺ ബർതാക്കൂർ, മീര ബർതാക്കൂർ എന്നിവരാണ് പാനലിലുള്ളത്. മംഗൽദോയിൽ നിന്ന്, മദാദ് രാജ്ബൻഷി, ബസന്ത ദാസ്, റിജുമോണി താലൂക്ദാർ, വാഹിദ അഹമ്മദ്. തേസ്പൂരിൽ ആർപി ശർമ, അപൂർബ കുമാർ ഭട്ടാചാരി, അഭിജിത് ഹസാരിക, ദിലീപ് ബറുവ, കാർത്തിക് കുമാരി, പ്രേംലാൽ ഗഞ്ചു എന്നിവർ സാധ്യതാ പട്ടികയിലുണ്ട്. കാലിയബോറിൽ നിന്ന്, ഗൗരവ് ഗൊഗോയ് എന്നിവരും ഉള്‍പ്പെടുന്നു.

Face Care: പാടുകള്‍ പോയി മുഖം വെട്ടിത്തിളങ്ങണോ? എടുക്കൂ ഒരു പഴവും അല്‍പം കറ്റാർവാഴ ജെല്ലും

ദുബ്രി സീറ്റിൽ നിന്ന് അബ്ദുൾ ഹമീദ്,

ദുബ്രി സീറ്റിൽ നിന്ന് അബ്ദുൾ ഹമീദ്, റാക്കിബുൾ ഹുസിയാൻ, വസേദ് അലി ചൗധരി, ഡോ മോതിയൂർ മണ്ഡൽ. കൊക്രജാർ ഗർജൻ മുസാഹരി, ധനേവാർ ബോറോ, സഞ്ജീവ് വാരി എന്നിവരിൽ നിന്നായിരിക്കും സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുക. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അസമിലെ 14ൽ 9 സീറ്റും ബി ജെ പി നേടി. കോൺഗ്രസിന് മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളും എ ഐ യു ഡി എഫും സ്വതന്ത്രരും ഓരോ മണ്ഡലവും വിജയിച്ചു.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബി ജെ പിയുമായുള്ള സഖ്യം തുടരുമെന്ന് അസം ഗണ പരിഷത്ത് (എ ജി പി) അധ്യക്ഷൻ അതുൽ ബോറ അടുത്തിടെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പാർലമെന്റ് തെരഞ്ഞെടുപ്പിലും ബിജെപിയുമായുള്ള സഖ്യം തുടരുമെന്നും ബോറ പറഞ്ഞു.

നമ്മൾ 2024 ലെ തിരഞ്ഞെടുപ്പിനായി പ്രവർത്തിക്കാൻ

"നമ്മൾ 2024 ലെ തിരഞ്ഞെടുപ്പിനായി പ്രവർത്തിക്കാൻ തുടങ്ങുകയും നരേന്ദ്ര മോദി മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന് ഉറപ്പാക്കുകയും വേണം. അസമിലെ 14ൽ 12 സീറ്റും നേടുകയാണ് ഞങ്ങളുടെ ലക്ഷ്യം'' -അടുത്തിടെ ഗുവാഹത്തിയിൽ പാർട്ടി പ്രവർത്തകരുടെ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു,

2019ൽ ബി ജെ പി 10 പാർലമെന്റ് സീറ്റുകളിൽ

2019ൽ ബി ജെ പി 10 പാർലമെന്റ് സീറ്റുകളിൽ മത്സരിച്ചപ്പോൾ എജിപി മൂന്നിലും ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് ഒരു സീറ്റിലും മത്സരിച്ചു. 2019ലെ തെരഞ്ഞെടുപ്പിൽ. വടക്കുകിഴക്കൻ ഇന്ത്യയിലുടനീളം, 2014ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എട്ട് സീറ്റുകൾ നേടിയ ബിജെപി, 2019ൽ സീറ്റുകളുടെ എണ്ണം 14 ആയി ഉയർത്തി. സഖ്യകക്ഷികളുമായി ചേർന്ന്, 25ൽ 18 സീറ്റുകളും ബിജെപി നേടി, ഈ മേഖലയിലെ പാർട്ടിയുടെ എക്കാലത്തെയും മികച്ച പ്രകടനമായിരുന്നു ഇത്.

English summary
Lok Sabha Elections 2024: Assam Congress releases panel of candidates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X