കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകായുക്ത ഭേദഗതി നിയമസഭയില്‍; എതിര്‍ത്ത് പ്രതിപക്ഷം, ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു

Google Oneindia Malayalam News

തിരുവനന്തപുരം:വിവാദങ്ങൾക്കിടെ ലോകായുക്ത വിധി പുനപരിശോധിക്കാൻ ഭരണകക്ഷിക്ക് അധികാരം നൽകുന്ന ഭേദഗതി നിയമസഭയിൽ അവതരിപ്പിച്ചു. നിയമമന്ത്രി പി.രാജീവമാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. ചർച്ചകൾക്ക് പിന്നാലെ ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിടുകയാണെന്നും വിശദമായ ചർച്ച അവിടെ നടക്കുമെന്നും നിയമമന്ത്രി അറിയിക്കുകയായിരുന്നു.

അതേസമയം വിഷയത്തില്‍ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷം സഭയിലുയര്‍ത്തിയത്.ലോകയുക്ത വിധി സർക്കാരിന് തള്ളാമെന്ന വ്യവസ്ഥ ജൂഡീഷ്യറിക്ക് മേലുള്ള കടന്നു കയറ്റമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. ലോകായുക്ത നിയമത്തിലെ കാതലായ പതിനാലാം ഭാഗമാണ് ഭേദഗതിയിലൂടെ സർക്കാർ മാറ്റുന്നത്. ജുഡീഷ്യരിയുടെ അധികാരം എക്സിക്യൂട്ടീവ് കവരുന്ന തരത്തിലുള്ള ഭേദഗതിയാണിത്. ഭേദഗതി സുപ്രീം കോടതി ഉത്തരവുകൾക്ക് വിരുദ്ധമാണിതെന്നും സതീശൻ പറഞ്ഞു.

lokayukta

ജുഡീഷ്യൽ സംവിധാനത്തിൻ്റെ തീരുമാനം എങ്ങിനെ എക്സിക്യൂട്ടീവിന് തള്ളാൻ കഴിയും. . ജൂഡീഷ്യറിയുടെ കണ്ടെത്തൽ തള്ളാൻ ഉള്ള അധികാരമാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിൻ്റെ ലംഘനമാണ് ഈ നിയമഭേദഗതി. ഇങ്ങനെയണെങ്കിൽ ഹൈക്കോടതിക്കുള്ള അധാികാരം കൂടി സർക്കാരിനെടുക്കാം. നിയമഭേദഗതിയെ പിന്താങ്ങിയ സിപിഐ മന്ത്രിമാർ ഇ.ചന്ദ്രശേഖരൻ നായരുടെ പ്രസംഗം വായിച്ചു നോക്കണം. നിങ്ങൾ തമ്മിലുണ്ടായ സെറ്റിൽമെൻ്റ് എന്താണെന്ന് അറിയില്ല. പക്ഷെ ഇത് ദൗർഭാഗ്യകരമാണെന്നും വിഡി സതീശൻ സഭയില്‍ പറഞ്ഞു.

'നികൃഷ്ടജീവികളുടെ തലവന്റെ കീഴിലാണ് മന്ത്രിസഭ'; അതിരൂക്ഷ വിമര്‍ശനവുമായി വിഴിഞ്ഞം സമരസമിതി'നികൃഷ്ടജീവികളുടെ തലവന്റെ കീഴിലാണ് മന്ത്രിസഭ'; അതിരൂക്ഷ വിമര്‍ശനവുമായി വിഴിഞ്ഞം സമരസമിതി

എന്നാല്‍ ലോകയുക്ത ഒരു ജുഡീഷ്യൽ ബോഡിയല്ല മറിച്ച് ഒരു അന്വേഷണ സംവിധാനം മാത്രമാണെന്ന് നിയമ മന്ത്രി പി രാജീവ് സഭയെ അറിയിച്ചു.
അധികാരിക നിയമ വ്യവസ്ഥ എന്ന് പേരിൽ വിഡ്ഢിത്തങ്ങൾ എഴുന്നള്ളിക്കുന്നു. നിയമത്തിന്റെ ചില വ്യവസ്ഥകൾ വരുന്നത് കൊണ്ട് മാത്രം ഒരു സമിതി ക്ക് ജുഡീഷ്യൽ അധികാരം വരില്ല. ലോക് പാലിനും ജുഡീഷ്യൽ പദവിയില്ല. നിയമസഭ അതിൻ്റെ ദൗത്യം നിർവഹിക്കുകയാണ് ഇവിടെ. ഇത് ശക്തമായ നിയമസഭയണ്. യുപിഎ കൊണ്ടുവന്ന ലോക്പാൽ നിയമത്തിലെ വ്യവസ്ഥയാണ് ലോകായുക്ത നിയമഭേദഗതി

ലോകയുക്ത നിയമത്തിലെ 14 ആം വകുപ്പ് ആണ് ഭരണ ഘടനാ വിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു. നിയമത്തിലെ ഒരു ഭാഗം തെറ്റാണെന്ന് കണ്ടെത്തിയാൽ അത് തിരുത്താൻ അധികാരം ഉണ്ട്, ലോക്പാലിനു ശിക്ഷ വിധിക്കാൻ അധികാരമില്ല. സംശയത്തിന്റെ കണിക പോലും രൂപപ്പെടാൻ ഇടവരാതെ രാജി വെയ്ക്കുന്ന ധാർമികതയാണ് ഇടതു പക്ഷത്തിൻ്റേത്. സജി ചെറിയാൻ്റെ രാജിക്ക് ഏതെങ്കിലും കോടതി ഇടപെടേണ്ടി വന്നോ? അന്വേഷണം നടത്തുന്ന ആൾ തന്നെ വിധി പ്രഖ്യാപിക്കുന്നത് ലോകത്ത് എവിടെയും ഇല്ലാത്ത രീതിയാണെന്നും മന്ത്രി സഭയില്‍ പറഞ്ഞു.

Recommended Video

cmsvideo
പൊതുവേദിയിൽ ഭാവനയെക്കുറിച്ച് വാചാലയായി മഞ്ജു വാര്യർ | *Kerala

ചുരിദാറില്‍ സുന്ദരിയായി മാളവിക... ക്യൂട്ട് എന്ന് ആരാധകര്‍, പുത്തൻ ഫോട്ടോഷൂട്ടും സൂപ്പര്‍ഹിറ്റ്

English summary
lokayukta amendment bill in kerala assembly bill sent to subject committee opposition against the bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X