ലോകായുക്ത: 'മറ്റ് സംസ്ഥാനങ്ങളിലേയും കേന്ദ്രത്തിലേയും സ്ഥിതിയെന്ത്; പ്രതിപക്ഷ പ്രതിഷേധം പരിഹാസ്യം'
കോഴിക്കോട്: ലോകായുക്ത ഭേദഗതി നിയമം കഴിഞ്ഞ ദിവസം നിയമസഭ പാസാക്കിയത് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണെന്ന് നിയമന്ത്രി പി രാജീവ്. ഭരണഘടനാപരവും നിയമപരവുമായ സാധുത ഈ ഭേദഗതിക്ക് ഉണ്ടെന്ന പൊതു കാഴ്ചപാടാണ് ചര്‍ച്ചക്ക് ശേഷം സഭക്കുണ്ടായത്.
കേന്ദ്ര ലോക്പാല്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്കും സംസ്ഥാന ലോകായുക്ത മാതൃകാ നിയമത്തിന്റെ ചുവടുപിടിച്ചും ഭരണഘടനാ വ്യവസ്ഥകള്‍ക്ക് അനുസൃതവുമായാണ് ഈ ഭേദഗതി നിയമമാക്കിയത്. ലോകായുക്ത നിയമ പ്രകാരം ഈ സംവിധാനം അന്വേഷണത്തിനും പരിശോധനക്കും ചുമതലപ്പെടുത്തിയ സംവിധാനമാണ്. ഇത് നിയമത്തിന്റെ ആമുഖത്തില്‍ തന്നെ ആധികാരികമായി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കേന്ദ്ര ലോക്പാലും വിവിധ സംസ്ഥാനങ്ങളിലെ ലോകായുക്തയും അതാതു നിയമങ്ങള്‍ അനുസരിച്ച് അന്വേഷണ സംവിധാനങ്ങളാണ്. അതു കൊണ്ടാണ് ഈ നിയമങ്ങളിലൊന്നും ശിക്ഷ വിധിക്കാനും നിര്‍ബന്ധമായും നടപ്പിലാക്കാനും വ്യവസ്ഥ ചെയ്യുന്ന വകപ്പുകള്‍ ഇല്ലാത്തത് . അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന അഴിമതി വിരുദ്ധ സമരത്തിന്റെ ഘട്ടത്തില്‍ ജനകീയമായി അവതരിപ്പിച്ച ജനലോക്പാല്‍ ബില്ലിലും കേരളത്തിലെ ലോകായുക്തയിലെ 14-ാം വകുപ്പിന് സമാനമായ വകുപ്പില്ലെന്നും പി രാജീവ് കൂട്ടിച്ചേർക്കുന്നു.
ഇത് ഡെയിഞ്ചർ ഡെയ്സിയുടെ ഓണം സ്പെഷ്യല്‍ ചിത്രങ്ങള്‍: കൂട്ടിന് റിയാസും, വൈറല്‍ ചിത്രങ്ങള്‍

13300 കോടിയുടെ ആസ്തിയുള്ള പ്രസാദ് മുതല്‍ സിന്ധ്യവരെ: ഇന്ത്യയിലെ കോടീശ്വരന്മാരായ രാഷ്ട്രീയക്കാർ
ആധുനിക ലോകത്ത് ഓബുഡ്സ്മാന് സംവിധാനം ആദ്യമായി വന്ന സ്വീഡനിലും പിന്നീട് വന്ന മറ്റു രാജ്യങ്ങളിലും ശുപാര്‍ശകള്‍ നല്കാന് അധികാരമുള്ള അന്വേഷണ സംവിധാനങ്ങളായാണ് ഓംബുഡ്സ്മാന് പ്രവര്‍ത്തിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ പതിനാലാം വകുപ്പ് വ്യത്യസ്തമാകുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടയുള്ളവര്‍ സ്ഥാനം ഒഴിയണമെന്ന് പ്രഖ്യാപിക്കാനുള്ള അധികാരം ലോകായുക്തക്ക് നല്കിയിരിക്കുന്നു. എന്നു മാത്രമല്ല അത് ഉടന്‍ തന്നെ നടപ്പിലാക്കണമെന്ന നിര്‍ബന്ധ വ്യവസ്ഥയും ഈ നിയമത്തിലുണ്ട്. ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് ഒരിടത്തും സമാനമായ സംവിധാനത്തിന് അന്വേഷണം നടത്താനും ശിക്ഷ വിധിക്കാനും നിര്‍ബന്ധിതമായി നടപ്പിലാക്കാനുമുള്ള നിയമവിരുദ്ധ അവകാശം ഇല്ല.
എന്നു മാത്രമല്ല ഇന്ത്യയുടെ ഭരണഘടന പ്രകാരം മുഖ്യമന്ത്രി തുടരുന്നത് സഭയുടെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണ്. മന്ത്രിമാര്‍ തുടരുന്നത് 'പ്രീതി' യുടെ അടിസ്ഥാനത്തിലാണ്. അത് മുഖ്യമന്ത്രിയുടെ ശുപാര്‍ശയിലുള്ള ഗവര്‍ണറുടെ പ്രീതിയിലാണ്. ഈ ഭരണഘടന വ്യവസ്ഥയുള്ളിടത്തോളം കോടതികള്‍ക്ക് പോലും സ്ഥാനം ഒഴിയണമെന്ന് വിധിക്കാനുള്ള അധികാരം ഇല്ലെന്ന് ഉന്നത നീതിപീഠങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതു കൊണ്ട് ഭരണഘടനക്ക് ചേരാത്തതും നിയമത്തിന്റെ ഉദ്ദേശ പരിധിക്ക് പുറത്തുള്ളതും സാമാന്യ നീതിക്ക് നിരക്കാത്തതുമായ വകുപ്പ് മാറ്റം വരുത്തേണ്ട ഉത്തരവാദിത്തമുണ്ട്. അത് നിര്‍വ്വഹിക്കുകയാണ് നിയമസഭ ചെയ്തത്. ഏതെങ്കിലും നിയമം ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിക്കാന്‍ കോടതിക്കാണ് അധികാരം. എന്നാല്‍ ഏതെങ്കിലും നിയമം ഏതെങ്കിലും തരത്തില്‍ തെറ്റാണെന്നു തോന്നിയാല്‍ റദ്ദാക്കുന്നതിനോ ഭേദഗതി ചെയ്യുന്നതിനോ നിയമസഭക്ക് അധികാരമുണ്ട്.

ഭേദഗതി നിയമത്തില്‍ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ നിയമസഭയേയും മന്ത്രിമാരുടെ കാര്യത്തില്‍ മുഖ്യമന്ത്രിയേയും എം എല്‍ എ മാരുടെ കാര്യത്തില്‍ സ്പീക്കറേയുമാണ് കോപിംറ്റന്റ് അതോറിറ്റിയായി നിശ്ചയിച്ചിരിക്കുന്നത്. ഇത് ലോക്പാലിനു സമാനമാണ്. പ്രധാനമന്ത്രിയുടെ കാര്യത്തില്‍ ലോക സഭയും മന്ത്രിമാരുടെ കാര്യത്തില്‍ പ്രധാനമന്ത്രിയും എം പിമാരുടെ കാര്യത്തില്‍ സ്പീക്കറും, രാജ്യസഭ ചെയര്‍മാനുമാണ്. ലോക്പാലിലെ 24-ാം സെക്ഷന്‍ പ്രകാരം ലോക്പാല്‍ റിപ്പോര്‍ട്ട് കോപിംറ്റന്റ് അതോറിറ്റിക്ക് നല്‍കണം. പ്രധാനമന്ത്രി ഭൂരിപക്ഷം തെളിയിക്കേണ്ടത് ലോകസഭയിലായതു കൊണ്ടാണ് അപ്രകാരം നിശ്ചയിച്ചിട്ടുള്ളത്. ഇവയെല്ലാം ഭരണഘടന വ്യവസ്ഥാ പ്രകാരമാണ് നിശ്ചയിച്ചിട്ടുള്ളതെന്നും പി രാജീവ് വ്യക്തമാക്കുന്നു.
മാതൃകാ ലോകായുക്ത നിയമപ്രകാരമാണെങ്കില്‍ 90 ദിവസത്തിനുള്ളില്‍ എടുത്ത നടപടി ബന്ധപ്പെട്ട കോപിറ്റന്റ് അതോററ്റി ലോകായുക്തയെ അറിയിക്കണം. ഇതേ വ്യവസ്ഥയാണ് 14-ാം വകുപ്പില്‍ ചേര്‍ത്തിരിക്കുന്നത്. ശുപാര്‍ശ നടപ്പിലാക്കുന്നില്ലെങ്കില്‍ അതിന്റെ കാരണം കൂടി അറിയിക്കണമെന്ന വ്യവസ്ഥ കൂടുതലായി ചേര്‍ത്തിരിക്കുന്നു. ലോക്പാല്‍ നിയമത്തിലെ സെഷന് 36 ല്‍ ഉദ്യോഗസ്ഥരെ സംബന്ധിച്ചുള്ള അഴിമതിയുടെ കാര്യത്തില്‍ സാധാരണ സാഹചര്യത്തില്‍ നിര്‍ദ്ദേശം നടപ്പിലാക്കണമെന്ന് പറയുന്നതിനൊപ്പം തീരുമാനം നടപ്പിലാക്കുന്നില്ലെങ്കില്‍ കാരണം രേഖാമൂലം നല്‍കണമെന്നും വ്യവസ്ഥ ചെയ്യുന്നു. ഉദ്യോഗസ്ഥന്മാര്ക്ക് മാത്രം ബാധകമായ വ്യവസ്ഥ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്കും ബാധകമാക്കുകയാണ് ചെയ്യുന്നത്.

എന്നാല്‍, പ്രധാനപ്പെട്ട കാര്യം പ്രധാനമന്ത്രിയെയോ മന്ത്രിമാരെയോ മാറ്റണമെന്ന നിര്‍ദ്ദേശം നല്കാന് ലോക്പാലിന് അധികാരമില്ല. എന്നാല്‍ കര്‍ണ്ണാടക ഒഴികെ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത മുഖ്യമന്ത്രിയും മന്ത്രിമാരും സ്ഥാനത്തിരിക്കാന്‍ അര്‍ഹതയില്ലെന്ന ശുപാര്‍ശ നല്കാന് ഭേദഗതി ചെയ്ത നിയമത്തിലും ലോകായുക്തക്ക് അധികാരം നല്കുന്നു. കര്‍ണ്ണാടകയില്‍ ഇത് സ്വീകരിക്കുന്നതിനോ തള്ളിക്കളയുന്നതിനോ കോപിംറ്റന്റ് അതോറിറ്റിക്ക് അധികാരവും നല്‍കിയിട്ടുണ്ട്. .
ലോകായുക്തക്ക് ജുഡിഷ്യല്‍ അധികാരമുണ്ടെന്നും ജുഡീഷ്യല്‍ തീരുമാനത്തിന്റെ അപ്പലേറ്റ് അധികാരിയായി എക്സിക്യുട്ടീവ് മാറുന്നുവെന്നും ഇത് ഭരണഘടന വിരുദ്ധമാണെന്നുമാണ് പ്രതിപക്ഷം ഉയര്‍ത്തിയ പ്രധാന വിമര്‍ശനം. ഇത് അന്വേഷണ സംവിധാനം മാത്രമാണെന്നും ശിക്ഷ വിധിക്കാനോ അത് നടപ്പിലാക്കണമെന്ന് നിര്‍ബന്ധിക്കാനോ ഉള്ള അധികാരം ഇല്ലെന്നും State of Kerala v Bernard (2002 KHC 765) എന്ന കേസില്‍ ജസ്റ്റിസ് ശ്രീകൃഷ്ണയും ജസ്റ്റിസ് ശിവരാമനും ഉള്ള ഡിവിഷന് ബഞ്ച് വിധിക്കുകയുണ്ടായി. ലോകായുക്ത കോടതിക്ക് തുല്യമല്ലെന്ന് അസന്നിഗ്ദമായി ഹൈക്കോടതി പ്രഖ്യാപിച്ചു. ഈ കേസിൽ കോടതി ഉത്തരവിൽ പറയുന്നത് ഇങ്ങനെ: "ആരോപണത്തെക്കുറിച്ചുള്ള അന്വേഷണം എന്നതൊഴികെ ലോകായുക്തക്ക് അഡ്ജൂഡിക്കേറ്ററി അധികാരമോ തങ്ങളുടെ കണ്ടെത്തൽ നടപ്പിലാക്കാനുള്ള അധികാരമോ ഇല്ല" ശ്രീ കെ ടി ജലീലിന്റെ കേസില്‍ അപ്പീല്‍ സംബന്ധമായ കാര്യങ്ങള്‍ മാത്രമാണ് പരിശോധിച്ചിട്ടുള്ളത്. ബര്‍ണാഡ് കേസിലെ വിധി ഈ കേസില്‍ പരാമര്‍ശിക്കുകയോ ആ വിധിയിലെ മൗലികമായ നിഗമനങ്ങള്‍ റദ്ദാക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു.

റിട്ടയര്‍ ചെയ്ത ജഡ്ജിമാരുള്ള സംവിധാനമായതുകൊണ്ട് അതിനു ജുഡീഷ്യല്‍ അധികാരമുണ്ടായിരിക്കുമെന്ന വിചിത്രവാദവും പ്രതിപക്ഷം ഉന്നയിക്കുകയുണ്ടായി. ആര് എവിടെ ഇരിക്കുന്നുവെന്നതല്ല ഏത് നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നതാണ് അടിസ്ഥാന പ്രശ്നം. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വ്യക്തി ചെയര്‍മാനും സുപ്രീം കോടതി ജഡ്ജിയായിരുന്ന വ്യക്തിയുള്‍പ്പെടെ അംഗങ്ങളുമായ മനുഷ്യാവകാശ കമ്മീഷന്റെയും എന്‍ക്വയറി കമ്മീഷന് ആക്ട് പ്രകാരമുള്ള കമ്മീഷനുകളുടെയും ഉത്തരവുകള്‍ ജുഡീഷ്യല്‍ ഉത്തരവുകളാകാത്തത് ഇതിനാലാണ്.
എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ലോകായുക്തക്ക് ജുഡീഷ്യല്‍ അധികാരം നല്കുന്ന നിയമ ഭേദഗതി കൊണ്ടുവരണമോ എന്ന പ്രശ്നം പരിശോധിക്കുകയുണ്ടായി. അങ്ങനെ നല്‍കുന്നത് നീതി ന്യായ വ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റമാണെന്ന നിയമവകുപ്പിന്റെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ നിയമത്തില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് എ കെ ആന്റണി മന്ത്രിസഭ തീരുമാനിക്കുകയുണ്ടായി. ജുഡീഷ്യല്‍ തീരുമാനം എടുക്കാനുള്ള അധികാരം ലോകായുക്തക്ക് ഭരണഘടനാ പ്രകാരവും നിയമപ്രകാരവും ഇല്ലാത്തതുകൊണ്ടാണ് ഉയര്‍ന്ന കോടതികള്‍ക്ക് അപ്പീല്‍ അധികാരം നല്‍കാത്തത്. റിപ്പോര്‍ട്ടും ശുപാര്‍ശയും നല്‍കാനുള്ള അധികാരം മാത്രമല്ല ലോകായുക്തക്കുള്ളത്. സെഷന് 15 പ്രകാരം കുറ്റം ചെയ്തെന്നു തോന്നിയാല്‍ ഏതു കോടതിയിലേക്കും പ്രോസിക്യൂഷന് നല്‍കാനും അധികാരം ലോകായുക്തക്കുണ്ട്.

'2013 ല്‍ ലോക്പാല്‍ നിയമം വന്നതിനു ശേഷം അതിന്റെ അടിസ്ഥാനത്തില്‍ ലോകായുക്ത നിയമത്തില്‍ ഭേദഗതി വരുത്താന്‍ ഉദ്ദേശിക്കുന്നെന്ന് അഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല നിയമസഭയില്‍ മറുപടി നല്‍കിയിരുന്നു. ഈ ഭേദഗതിയിലൂടെ ആ ദൗത്യവും കൂടി നിര്‍വഹിച്ചിട്ടുണ്ട്. ലോകായുക്തയെ നിയമാനുസൃത സംവിധാനമാക്കി മാറ്റുന്നതിനെതിരെ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ സഭയില്‍ തുറന്നു കാട്ടിയിരുന്നു. 1968ല്‍ ലോകസഭ പാസാക്കിയ ലോക്പാല്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ പോലും കോണ്‍ഗ്രസ്സ് തയ്യാറായില്ല. നാലര പതിറ്റാണ്ടിനു ശേഷം കൊണ്ടുവന്ന ബില്ലില്‍ ആദ്യം പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. വലിയ സമര്‍ദ്ദത്തിനുശേഷം പ്രധാനമന്ത്രിയെ കൂടി ഉള്‍പ്പെടുത്തിയപ്പോഴും വലിയ നിയന്ത്രണങ്ങളുണ്ടാക്കി. Public Order നെ ബാധിക്കുമെന്ന് തോന്നിയാല്‍ പോലും ആ പരാതി സ്വീകരിക്കേണ്ട. എങ്ങാനും പരാതി സ്വീകരിച്ചാല്‍ അതു സംബന്ധിച്ച അന്വേഷണം in camera യില്‍ ആയിരിക്കണമെന്നും പരാതി തള്ളിയാല്‍ അതിന്റെ കാരണങ്ങള്‍ പരാതിക്കാരന് ഉള്‍പ്പെടെ ആര്‍ക്കും നല്‍കേണ്ടതില്ലെന്നും വ്യവസ്ഥ ചെയ്യുന്നു. ഫലത്തില്‍ പ്രധാനമന്ത്രിയെ ഒഴിവാക്കിയ നിയമം കേന്ദ്രത്തില്‍ കൊണ്ടുവന്ന കോണ്‍ഗ്രസ്സ്, മഹാരാഷ്ട്രയിലും രാജസ്ഥാനിലും ഗുജറാത്തിലും ആന്ധ്രയിലും കൊണ്ടുവന്ന നിയമങ്ങളുടെ പരിധിയില്‍ മുഖ്യമന്ത്രിയുമില്ല. അപ്പോള്‍ ഇവിടെ നടത്തിയ പ്രകടനം എത്ര പരിഹാസ്യമാണ്.
മുഖ്യമന്ത്രിയുടെ കോപിംറ്റന്റ് അതോററ്റി നിയമസഭ ആയത് ലോക്പാലിനു സമാനമാണെങ്കിലും ചിലര്‍ അതിനെ പരിഹസിക്കുന്നുണ്ട്. നേരത്തെ പരാമര്‍ശിച്ച ബര്‍ണാഡ് കേസില്‍ ഹൈക്കോടതി നിയമസഭയുടെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്. ഈ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തി സഭ ചര്‍ച്ച ചെയ്യുമ്പോള്‍ പൊതുജനാഭിപ്രായമാണ് രൂപം കൊള്ളുന്നതെന്ന ഹൈക്കോടതി നിരീക്ഷണം ജനാധിപത്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നു. ഭരണഘടനക്കും ഹൈക്കോടതി വിധിക്കും നിയമത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ക്ക് അനുസരിച്ചും പാസ്സാക്കിയ നിയമ ഭേദഗതി നിയമസഭയുടെ ഉത്തരവാദിത്തത്തിന്റെ നിര്‍വ്വഹണമാണെന്നും പി രാജീവ് കൂട്ടിച്ചേർത്തു.
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
10 കേന്ദ്ര ബാങ്കുകളിലുള്ളതിനേക്കാള്‍ സ്വര്‍ണം ഇന്ത്യയിലെ വീടുകളില്‍! അസോചം പറയുന്നതിങ്ങനെ









Click it and Unblock the Notifications