ശൈലജയ്ക്കെതിരെയുള്ള കുരുക്ക് മുറുകുന്നു, ലോകായുക്ത അന്വേഷണം പ്രഖ്യാപിച്ചു
ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ ആരോഗ്യവകുപ്പ് മന്ത്രിക്കെതിരെ ലോകായുക്ത അന്വേഷണം പ്രഖ്യാപിച്ചു.
തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെ മന്ത്രി കെകെ ശൈലജക്കെതിരെ ലോകായുക്തയില്‍ പരാതി. രമേശ് ചെന്നിത്തലയാണ് മന്ത്രിക്കെതിരെ പരാതി നല്‍കിയത്. കമ്മീഷന്‍ നിയമനത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രഥമദൃഷ്ടാ മന്ത്രിക്കെതിരെ കേസുണ്ടെന്ന് ലോകായുക്തയും വ്യക്തമാക്കിയിട്ടുണ്ട്.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധം തുടരുകയാണ്. സഭാനടപടികള്‍ അവസാനിക്കാനിരിക്കെയും മന്ത്രിയുടെ രാജിക്കായുള്ള മുറവിളി തുടരുകയാണ്. നേരത്തെ മന്ത്രിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

മന്ത്രിയുടെ രാജിക്കായി മുറവിളി
ബാലവകാശ കമ്മീഷന്‍ നിയമനത്തില്‍ മന്ത്രിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ പശ്ചാത്തലത്തില്‍ മന്ത്രി രാജി വെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

രാജി വെക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി
ആരോഗ്യ വകുപ്പ് മന്ത്രിക്കെതിരെ ഹൈക്കോടതി രേഖാമൂലം പരാമര്‍ശങ്ങളൊന്നും നടത്തിയിട്ടില്ല. കോടതി പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രി രാജി വെക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

അധികാര ദുര്‍വിനിയോഗം നടത്തി
ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ മന്ത്രി അധികാര ദുര്‍വിനിയോഗവും സത്യപ്രതിഞ്ജ ലംഘനവും നടത്തിയെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.

യോഗ്യതയില്ലാത്തവരെ തിരുകിക്കയറ്റി
ക്രിമിനല്‍ കേസിലെ പ്രതിയടക്കം കൃത്യമായ യോഗ്യതയില്ലാത്തവരെയാണ് മന്ത്രി ബാലാവകാശ കമ്മീഷനില്‍ തിരുകി കയറ്റിയത്. ഉദ്യോഗാര്‍ത്ഥികളുടെ മാര്‍ക്കിലും ഈ ഏറ്റക്കുറച്ചില്‍ വ്യക്തമായിരുന്നുവെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു.

ലോകായുക്തയില്‍ പരാതി നല്‍കി
ബാലാവകാശ കമ്മീഷനിലെ ക്രമവിരുദ്ധമായ നിയമനങ്ങള്‍ക്കെതിരെ ലോകായുക്തയില്‍ മന്ത്രിക്കെതിരെ രമേശ് ചെന്നിത്തല പരാതി നല്‍കിയിരുന്നു. പ്രഥമദൃഷ്ടാ മന്ത്രിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ലോകായുക്ത വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications