കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ നിന്നുളള പുതുമുഖങ്ങള്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ഇത്തവണ കേരളത്തില്‍ നിന്നുള്ള ലോക്‌സഭാംഗങ്ങളെല്ലാം കേന്ദ്രത്തിലെത്തിയാല്‍ ഒറ്റക്കെട്ടായി ഇരിക്കാനാണ് സാധ്യത. ഭരണം ബിജെപിക്കായതിനാല്‍ വലിയ ഉത്തരവാദിത്തങ്ങളൊന്നും കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് ഉണ്ടാവില്ല.

നാല് പേരാണ് ഇത്തവണ കേരളത്തില്‍ നിന്ന് ലോക്‌സഭയിലേക്കുള്ള പുതുമുഖങ്ങള്‍. അതില്‍ രണ്ട് പേര്‍ സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ പോരാട്ടത്തില്‍ തന്നെ കന്നി അങ്കം കുറിച്ചവരും ആണ്.

പികെ ശ്രീമതി, സിഎന്‍ ജയദേവന്‍, ഇന്നസെന്റ്, ജോയ്‌സ് ജോര്‍ജ്ജ് എന്നിവരാണ് ഇവര്‍. നാല് പേരും ഇടതുപക്ഷത്ത് നിന്നുള്ളവരാണെന്ന പ്രത്യേകതയും ഉണ്ട്.

പികെ ശ്രീമതി

പികെ ശ്രീമതി

നിയമസഭയില്‍ പയറ്റിയുള്ള നല്ല പരിചയമുണ്ട് ശ്രീമതി ടീച്ചര്‍ക്ക്. മന്ത്രിയും ആയിട്ടുണ്ട്. സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമാണ്. എന്നാല്‍ ലോക്‌സഭയിലേക്ക് ആദ്യമായിട്ടാണെന്ന് മാത്രം.

സിഎന്‍ ജയദേവന്‍

സിഎന്‍ ജയദേവന്‍

സിപിഐക്ക് ദേശീയ തലത്തില്‍ തന്നെ ആകെ ഒരു സീറ്റേ കിട്ടിയിട്ടുള്ളൂ. അത് , തൃശൂരിലെ സിഎന്‍ ജയദേവനാണ്. നിയമസഭയില്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് പരിചയമുണ്ടെങ്കിലും ജയദേവന്‍ ആദ്യമായിട്ടാണ് ലോക്‌സഭയില്‍ എത്തുന്നത്.

ഇന്നസെന്റ്

ഇന്നസെന്റ്

പണ്ട് ആര്‍എസ്പിയുടെ സ്ഥാനാര്‍ത്ഥിയായിട്ടുണ്ടെന്നൊക്കെ പറയുന്നുണ്ടെങ്കിലും ഇന്നസെന്റ് രാഷട്രീയത്തില്‍ പുതുമുഖമാണ്. നിയമ നിര്‍മാണത്തില്‍ ഒരു പരിചയവും ഇല്ലെന്ന് ചുരുക്കം. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ശക്തനായ പിസി ചാക്കോയെ ആണ് ഇന്നസെന്റ് ചാലക്കുടിയല്‍ മലര്‍ത്തിയടിച്ചത്.

ജോയ്‌സ് ജോര്‍ജ്ജ്

ജോയ്‌സ് ജോര്‍ജ്ജ്

ഇടത് സ്വതന്ത്രന്‍ എന്നാണ് ഡോയ്‌സ് ദോര്‍ജ്ജിന്റെ വിശദീകരണം. കസ്തൂരിരംഗനില്‍ പളളിയും കോണ്‍ഗ്രസും ഇടഞ്ഞപ്പോള്‍ സിപിഎമ്മിനൊപ്പം ചേര്‍ന്ന് മത്സരിക്കാനിറങ്ങിയ ജോയ്‌സ് ജോര്‍ജ്ജിനും വലിയ രാഷ്ട്രീയ പാരമ്പര്യം അവകാശപ്പെടാനില്ല.

English summary

 Loksabha: New Faces from Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X