ലോട്ടറി അടിച്ചത് കള്ളന്, ഭാഗ്യം തെളിഞ്ഞത് പാലക്കാട് പൊലീസിന്: സമ്മാനം വാങ്ങാനെത്തിയ പ്രതി പിടിയില്‍
സംസ്ഥാനത്ത് സമീപകാലത്ത് സമാനമായ നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്

പാലക്കാട്; സംസ്ഥാനത്ത് ലോട്ടറി വില്‍പ്പന വരുമാനമാർഗ്ഗമാക്കി ജീവിക്കുന്ന ലക്ഷക്കണക്കിന് സാധാരണക്കാരാണുള്ളത്. വികാലംഗര്‍ ഉള്‍പ്പടെ ഈ മേഖലയില്‍ തൊഴിലെടുത്ത് ജീവിക്കുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ആളുകളെ കബളിപ്പിച്ച് ലോട്ടറി ടിക്കറ്റും പണവുമായി മുങ്ങുന്ന നിരവധി സംഭവങ്ങള്‍ അടുത്തിടെ ഉണ്ടായിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു തട്ടിപ്പ് വീരനെ പാലക്കാട് കൊല്ലങ്കോട് നിന്നും പൊലീസ് വിദഗ്ധമായി പിടികൂടിയെന്ന വാർത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ലോട്ടറി വിറ്റ് ജീവിക്കുന്ന കാജാമുഹമ്മദ്
ഹൃദ്രോഗിയായ കാജാമുഹമ്മദ് ലോട്ടറി വിറ്റാണ് ഉപജീവനം നടത്തുന്നത്. ചുള്ളിയാർ ഡാം സ്വദേശിയായ ഇദ്ദേഹം തിങ്കളാഴ്ച വൈകുന്നേരും സ്കൂട്ടറിൽ കാമ്പ്രത്ത് ചള്ളയിലെ ലോട്ടറി വിൽപനകേന്ദ്രത്തിലെത്തിയപ്പോഴായിരുന്നു മോഷണം നടന്നത്. സ്കൂട്ടറില്‍ വെച്ചിരുന്ന ബാഗുമായി മോഷ്ടാവ് കടന്ന് കളയുകയായിരുന്നു.

7900 രൂപയുടെ ലോട്ടറി, 5000 രൂപ,
7900 രൂപയുടെ ലോട്ടറി, 5000 രൂപ, ഹൃദ്രോഗത്തിന് കഴിക്കുന്ന മരുന്നുകള്‍ എന്നിവ അടങ്ങിയ ബാഗായിരുന്നു കളഞ്ഞ് പോയത്. ആദ്യം ബാഗ് വഴിയില്‍ എവിടെയങ്കിലും വീണു പോയതായിരിക്കുമെന്ന് കരുതിയെങ്കിലും പിന്നീട് അടുത്തുള്ള കെട്ടിടത്തിലെ സി സി സി ടിവി പരിശോധിച്ചപ്പോഴാണ് ബാഗ് മോഷണം പോയതാണെന്ന് മനസ്സിലായത്.

കാജാമുഹമ്മദ് കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലെത്തി
മോഷണം പോയതാണെന്ന് ഉറപ്പിച്ചതോടെ കാജാമുഹമ്മദ് കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പൊലീസ് അന്വേഷണം ശക്തമാക്കുന്നതിനിടെയാണ് കൊല്ലങ്കോട്ടെ തന്നെ മറ്റൊരു ലോട്ടറി ഏജന്‍സിക്ക് മുന്നിലെത്തിയ മോഷ്ടാവിനെ തിരിച്ചറിയിരുന്നുത്. മോഷ്ടിച്ച ലോട്ടറിക്ക് അടിച്ച 6500 രൂപയുടെ സമ്മാനത്തുക വാങ്ങിക്കാന്‍ എത്തിയതായിരുന്നു മീങ്കര സ്വദേശിയായ അബ്ദുള്‍ ഖാദറെന്ന മോഷ്ടാവ്.
Grapes Benefits; മുന്തിരി ഒരു അത്ഭുത മരുന്ന്; ഓരമ്മശക്തിക്ക് മാത്രമല്ല, കാഴ്ച്ചയ്ക്കും അത്യുത്തമം

ബാഗ് മോഷണം പോയ വിവരം
ബാഗ് മോഷണം പോയ വിവരം ഇതിനോടകം തന്നെ എല്ലാ ലോട്ടറി ഏജന്‍സികളിലും അറിയിക്കാന്‍ കഴിഞ്ഞതാണ് മോഷ്ടമാവിനെ പിടികൂടല്‍ എളുപ്പമാക്കിയത്. മോഷ്ടാവിനെ തിരിച്ചറിഞ്ഞ ലോട്ടറി ഏജന്‍സി ഉടമ കാജാമുഹമ്മദിനെ വിവരമറിയിക്കുകയും നാട്ടുകാരും പൊലീസുമെത്തി ഉടന്‍ തന്നെ പ്രതിയെ പിടൂകുടുകയുമായിരുന്നു.

10,000 രൂപ വില വരുന്ന ലോട്ടറി
അതേസമയം, പാലക്കാട് തന്നെ രണ്ടാഴ്ച മുന്‍പും സമാനമായ മോഷണം നടന്നിരുന്നു. ലോട്ടറി വാങ്ങാനെന്ന വ്യാജേന എത്തിയ യുവാവ് കാഴ്ച പരിമിതിയുള്ള വഴിയോര കച്ചവടക്കാരന്റെ 10,000 രൂപ വില വരുന്ന ലോട്ടറി ടിക്കറ്റുകൾ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. പാലക്കാട് റോബിൻസൺ റോഡിനു സമീപം വാടകയ്ക്കു താമസിക്കുന്ന ഈറോഡ് സ്വദേശി മായാ കണ്ണന്റെ (60) 40 സമ്മർ ബംപർ ലോട്ടറികളാണു മോഷണം പോയത്.

ജില്ലാ ആശുപത്രി പരിസരത്തു കച്ചവടം
ജില്ലാ ആശുപത്രി പരിസരത്തു കച്ചവടം ചെയ്യുന്നതിനിടെ ഇന്നലെ രാവിലെ 10നാണു സംഭവം. ടിക്കറ്റുകൾ വാങ്ങി പരിശോധിച്ച യുവാവ് അതുമായി ഓടുകയായിരുന്നു. സൗത്ത് പൊലീസ് കേസെടുത്തു. മായാ കണ്ണന്‍ പുറകെ ഓടിയെങ്കിലും മോഷ്ടാവിനെ പിടികൂടാന്‍ സാധിച്ചില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കുകയാണ്.












Click it and Unblock the Notifications