കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

' പ്രസ്താവന ഒഴിവാക്കപ്പെടേണ്ടത്, എംഎം മണിയെ നിയന്ത്രിക്കണോയെന്ന് സിപിഎം തീരുമാനിക്കണം': ആനി രാജ

Google Oneindia Malayalam News

തിരുവനന്തപുരം : വടകര എം എൽ എ കെ കെ രമയ്ക്കെതിരെ നിയമസഭയ്ക്കുള്ളിൽ എം എം മണി നടത്തിയ വിവാദ പരാമർശത്തോട് പ്രതികരിച്ച് സിപിഐ നേതാവും നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൺ ജനറൽ സെക്രട്ടറിയുമായ ആനി രാജ. കെ കെ രമയ്ക്കെതിരെ നടത്തിയിരിക്കുന്ന ഇത്തരം പ്രസ്താവന അപലപനീയം ആണെന്നായിരുന്നു ആനി രാജയുടെ പ്രതികരണം.

എം എം മണിയെ നിയന്ത്രിക്കണോ വേണ്ടയോ എന്ന് സി പി എം നേതൃത്വം തീരുമാനിക്കണം. രാഷ്ട്രീയ സംവാദങ്ങൾക്ക് മറുപടി പറയുമ്പോൾ സ്ത്രീകളുടെ ദുരന്തങ്ങൾ ഉപയോഗിക്കുന്നത് അത്ര ശരിയുള്ള കാര്യമല്ലെന്നും ആനി രാജ പറഞ്ഞു. യാതൊരു തരത്തിലും കമ്മ്യൂണിസ്റ്റുകാരുടെ ഭാഗത്ത് നിന്നും ഇത്തരം പ്രസ്താവനകൾ ഉണ്ടാകാൻ പാടുള്ളതല്ല. ഇത്തരം പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നതാണെന്നും ആനി രാജ കൂട്ടിച്ചേർത്തു.

ker

'ഒരു മഹതി സര്‍ക്കാരിന് എതിരെ സംസാരിച്ചു, ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധിയാണ്. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ല' എന്നായിരുന്നു എം എം മണി നിയമസഭയിൽ ഇക്കഴിഞ്ഞ ദിവസം പറഞ്ഞത്. സംഭവം ചർച്ചകൾക്ക് വഴി മാറിയതോടെ എം എം മണിയുടെ പരാമർശത്തിന് എതിരെ പ്രതികരിച്ച് കെ കെ രമ രംഗത്ത് വന്നിരുന്നു.

'ടി പി ചന്ദ്രശേഖരനെ കൊന്നിട്ടും സി പി എമ്മിന് മതിയായിട്ടില്ല. ജനങ്ങൾ തെരഞ്ഞെടുത്ത് സഭയിൽ എത്തിയ അംഗമാണ് ഞാൻ. ആർ എം പി ഐയുടെ വളർച്ച , സർക്കാരിനെതിരെ സംസാരിക്കുന്നത്, വിമർശിക്കുന്നത് ഇതൊക്കെ അവരെ അസ്വസ്ഥരാക്കുന്നുണ്ട്. അതുകൊണ്ട് മാത്രമാണ് ഇത്തരത്തിലുള്ള ഒട്ടും മനുഷ്യത്വം ഇല്ലാത്ത പ്രയോഗം നിയമസഭയ്ക്കുള്ളിൽ വച്ച് തനിക്കെതിരെ നടത്തിയത്. എം എം മണി തന്നെ വിളിച്ചത് മഹതി എന്നാണ്.

'ഒരു നടിയുടെ ജീവിതമാണ് അത്; ദൃശ്യങ്ങള്‍ ഫോണില്‍ ഓപ്പണ്‍ ചെയ്യാതെ തന്നെ ഫയല്‍ ഷെയർ ചെയ്യപ്പെടാം''ഒരു നടിയുടെ ജീവിതമാണ് അത്; ദൃശ്യങ്ങള്‍ ഫോണില്‍ ഓപ്പണ്‍ ചെയ്യാതെ തന്നെ ഫയല്‍ ഷെയർ ചെയ്യപ്പെടാം'

സഭയിലെ മുതിർന്ന അംഗങ്ങൾ അത്തരമൊരു പരാമർശം വേണ്ടായിരുന്നു എന്ന് പറഞ്ഞതായാണ് ഞാന്‍ മനസ്സിലാക്കുന്നത്. ശേഷം, മുഖ്യമന്ത്രി പിണറായി വിജയൻ വന്നപ്പോള്‍ മാപ്പ് പറയേണ്ടതില്ല എന്ന് പറഞ്ഞിട്ടാണ് എം എം മണി പ്രസംഗം തുടർന്നത് എന്നാണ് ഞങ്ങള്‍ക്ക് ആ സഭയില്‍ നിന്നും തോന്നിയത്.

'സി പി എമ്മാണ് തന്നെ വിധവയാക്കി മാറ്റിയത്. ടി പി യെ കൊന്നത് സി പി എം ആണ്. കൊന്നത് ശരിയാണെന്ന് സി പി എം സ്ഥാപിക്കുകയാണ് ഇപ്പോള്‍ ചെയ്തത്. ചന്ദ്രശേഖരനെ കൊന്നുവെന്ന് സ്ഥാപിക്കുകയാണ് ചെയ്തത്. അതുകൊണ്ടാണ് കുലംകുത്തി കുലം കുത്തിയെന്ന് വീണ്ടും വീണ്ടും വിളിച്ചത്'.

'ടി പി ചന്ദ്രശേഖരനെ കൊന്നതും എന്നെ വിധവയാക്കിയതും സിപിഎം ആണ്': കെ കെ രമ പറയുന്നു'ടി പി ചന്ദ്രശേഖരനെ കൊന്നതും എന്നെ വിധവയാക്കിയതും സിപിഎം ആണ്': കെ കെ രമ പറയുന്നു

'മരിച്ചപ്പോള്‍ നിങ്ങളുടെ മാനസികാവസ്ഥ എന്താണെന്ന് ചോദിച്ചപ്പോള്‍ അത് ഓരോരുത്തരുടെ മാനസിക നിലയ്ക്ക് അനുസരിച്ചിരിക്കും എന്ന് പറഞ്ഞതും അതിന്റെ ഭാഗമായിട്ടാണ്. അതിന്റെ തുടര്‍ച്ച തന്നെയാണിത്. എം എം മണിയുടെ പരാമര്‍ശം പിന്‍വലിക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറയണമായിരുന്നു'. എന്നായിരുന്നു കെ കെ രമ വ്യക്തമാക്കിയത്.

പിന്നാലെ ഇന്ന് സമാന വിഷയത്തിൽ പ്രതികരിച്ച് എം എം മണി രംഗത്ത് വന്നിരുന്നു. താൻ പറഞ്ഞ കാര്യത്തിൽ ഉറച്ചുനിൽക്കുന്നു എന്നായിരുന്നു മണിയുടെ പ്രതികരണം. 'തന്റെ പരാമർശത്തിൽ ഖേദമില്ല. ഒരു വർഷവും നാലു മാസവുമായി കെ കെ രമ പിണറായി വിജയനെ നിരന്തരം വിമർശിക്കുകയാണ്. അദ്ദേഹത്തെ തേജോവധം ചെയ്യുന്നുണ്ട്. ഈ ഒരു വർഷക്കാലവും ഞങ്ങളിൽ ആരും പ്രതികരിക്കാൻ തയ്യാറായില്ല. തനിക്ക് കെ കെ രമയോട് പ്രത്യേക വിദ്വേഷം ഒന്നുമില്ല'. ഇന്നലെ നിയമസഭയ്ക്കുള്ളിൽ താൻ നടത്തിയ പരാമർശം മുഖ്യമന്ത്രി പറഞ്ഞിട്ടില്ല നടത്തിയതെന്നും എം എം മണി വ്യക്തമാക്കി.

Recommended Video

cmsvideo
മെസേജിന് ശ്രീലേഖ തന്ന മറുപടി ഇങ്ങനെ'; ഭാഗ്യലക്ഷ്മി പറയുന്നു |*Kerala

English summary
m m mani remark against k k rama mla; cpm leader annie raja told her opinion over this controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X