Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരുടെയൊ വിവരദോഷം കൊണ്ടാണ് താങ്കള്‍ ഈ കസേരയില്‍ ഇരിക്കുന്നത്; നാറ്റിക്കരുത്; സുധാകരനെതിരെ പദ്മകുമാര്‍

കൊച്ചി: ഇന്ധനവില വര്‍ദ്ധനവിനെതിരെ കൊച്ചിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തി ഉപരോധത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജ് മദ്യപിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. പൊലീസ് നടത്തിയ വൈദ്യ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, വഴി തടഞ്ഞതിനും വാഹനം ആക്രമിച്ചതിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ പദ്മകുമാര്‍. ജോജുവിനെതിരെ കെ സുധാകരന്‍ നടത്തിയ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് പദ്മകുമാറിന്റെ വിമര്‍ശനം.

1

കുമ്പളത്തു ശങ്കുപ്പിള്ളയും ആര്‍. ശങ്കറും സി.കെ. ഗോവിന്ദന്‍ നായരും വി.എം. സുധീരനും ഒക്കെ ഇരുന്ന കസേരയിലാണ് ആരുടെമൊക്കെയോ വിവരദോഷം കൊണ്ട് താങ്കള്‍ ഇരിക്കുന്നതെന്ന് എം പദ്മകുമാര്‍ പറഞ്ഞു. നേരത്തെ ജോജുവിനെ പിന്തുണച്ചും കോണ്‍ഗ്രസിനെ വിമര്‍ശിച്ചും പദ്മകുമാര്‍ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. ജോജു മദ്യപിച്ചില്ലെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് സുധാകരനെതിരായ വിമര്‍ശനം ഉന്നയിച്ചത്. കുറിപ്പ് ഇങ്ങനെ

2

ജോജുവിന്റെ വൈദ്യപരിശോധനാഫലം പുറത്തു വന്നു. നെഗറ്റീവാണ്.. രാവിലെ കൊച്ചിയിലെ സ്വന്തക്കാരുടെ അഴിഞ്ഞാട്ടം ന്യായീകരിക്കാന്‍ ശ്രീ സുധാകരന്‍ജി ഒരു പത്ര സമ്മേളനം വിളിക്കുകയും മദ്യപിച്ച ഒരു തെരുവ് ഗുണ്ടാ എന്ന് ജോജുവിനെ വിശേഷിപ്പിക്കുകയും ചെയ്യുന്നതു കണ്ടു. ഒന്നേ പറയാനുള്ളു. കുമ്പളത്തു ശങ്കുപ്പിള്ളയും ആര്‍. ശങ്കറും സി.കെ. ഗോവിന്ദന്‍ നായരും വി.എം. സുധീരനും ഒക്കെ ഇരുന്ന കസേരയിലാണ് ആരുടെമൊക്കെയോ വിവരദോഷം കൊണ്ട് താങ്കള്‍ ഇരിക്കുന്നത്. നാറ്റിക്കരുത്, ആ കസേരയേയും പ്രസ്ഥാനത്തേയും- പദ്മകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

3

ജോജുവിന്റെ പ്രതിഷേധവുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ പദ്കുമാര്‍ പ്രതികരിച്ചിരുന്നു. ഇതാണോ കോണ്‍ഗ്രസ് സംസ്‌കാരം? ഇതാണോ സെമി കേഡര്‍ ? പെട്രോളിയം ഉല്പന്നങ്ങളുടെ വില കുറക്കാന്‍ യാത്രക്കാരുടെ വാഹനം തല്ലി പൊളിക്കുകയാണോ പരിഹാരമെന്ന് പദ്മകുമാര്‍ ചോദിച്ചിരുന്നു.

4

എ.കെ. ആന്റണി അടക്കമുള്ള ഡല്‍ഹിയിലെ നേതാക്കള്‍ മൗനം ഭജിച്ച് വീട്ടിലിരിക്കുമ്പോള്‍ കൊച്ചിയിലെ വഴിയാത്രക്കാരെ ആക്രമിക്കുകയാണോ ഇവിടത്തെ കോണ്‍ഗ്രസുകാരുടെ സമരമുറ? ജോജു ജോര്‍ജിനെതിരെ നടന്ന ഹീനമായ അക്രമത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു ,അപലപിക്കുന്നു- പദ്കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം, ജോജുവിനെ പിന്തുണച്ച് പദ്മകുമാര്‍ പങ്കുവച്ച പോസ്റ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ വരുന്നുണ്ട്.

5

ചില കമന്റുകള്‍ ഇങ്ങനെയാണ്, പ്രതികരണം ന്യായം, രാഷ്ട്രീയ പാര്‍ട്ടികള്‍ സമരരീതികള്‍ പരിഷ്‌കരിക്കേണ്ട കാലം അതിക്രമിച്ചു. പൊതുജനങ്ങളെ അല്ല തടയേണ്ടത് ഇത്തരം കൊള്ള നടത്തുന്ന നേതാക്കളെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കരുത്, അത്തരക്കാരെ പൊതുചടങ്ങുകളിലും ബഹിഷ്‌കരിക്കണം. അതോടൊപ്പം കൊള്ളയടിക്ക് കൂട്ടുനില്‍ക്കുന്ന ന്യായീകരണക്കാരെ സമൂഹത്തില്‍ നിന്ന് പുറന്തള്ളണം. അല്ലാതെ പൊതുജനത്തെ നടുറോഡിലാക്കരുത് എന്നാണ് ഒരാള്‍ കമന്റായി കുറിച്ചത്.

6

അവിടുത്തെ സാധാരണക്കാര്‍ പറയുന്നു അവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല എന്ന് കേന്ദ്ര സംസ്ഥാന നികുതി കൊള്ളക്കെതിരെ ആരെങ്കിലും ഒന്ന് പ്രതിഷേധിച്ചെങ്കില്‍ എന്ന് ആഗ്രഹിച്ചു. ഒരു സാധാരക്കാരന്‍ പറഞ്ഞ വാക്ക് ആണ്. ഒരു ജോജു വന്നു പെട്ടത് കൊണ്ടല്ലേ സാറെ താങ്കളുടെ ഒക്കെ ഫേസ്ബുക്ക് രണ്ടു വാരി വീണത് എന്നാണ് മറ്റൊരാള്‍ കുറിച്ചത്.

7

അതേസമയം, നടന്‍ ജോജുവിനെ രൂക്ഷമായ ഭാഷയിലാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരന്‍ വിമര്‍ശിച്ചത്. ജോജുവിനെ ക്രിമിനല്‍ ഗുണ്ടയെന്നാണ് സുധാകരന്‍ വിശേഷിപ്പിച്ചത്. മുണ്ടും മാടിക്കെട്ടി സമരക്കാര്‍ക്കുനേരെ ഗുണ്ടയെപ്പോലെ പാഞ്ഞടുക്കുകയായിരുന്നു ജോജു ജോര്‍ജ്. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് ജോജു ജോര്‍ജിനെതിരേ പൊലീസ് കേസെടുക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+