സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ വലിച്ചിഴക്കാന്‍ ശ്രമമുണ്ടായി; വെളിപ്പെടുത്തലുമായി എം ശിവശങ്കർ
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വലിച്ചിഴക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായെന്ന് എം ശിവശങ്കരന്റെ വെളിപ്പെടുത്തല്‍. തന്നെ അറസ്റ്റ് ചെയ്താല്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി ലഭിക്കുമെന്ന് അന്വേഷണ ഏജന്‍സികള്‍ കരുതിയെന്നും ശിവശങ്കര്‍ പറയുന്നു. ഡിസി ബുക്‌സ് ശനിയാഴ്ച പ്രസിദ്ധീകരിക്കുന്ന ശിവശങ്കറിന്റെ ആത്മകഥയിലാണ് ആരോപണങ്ങളും വെളിപ്പെടുത്തലുകളുമുള്ളത്.
കേസില്‍ കിംഗ് പിന്‍ താനാണെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയില്‍ കള്ളം പറഞ്ഞു. നയതന്ത്രബാഗേജ് കസ്റ്റംസ് തടഞ്ഞുവെച്ചപ്പോള്‍ സ്വപ്ന സഹായം ചോദിച്ചെങ്കിലും നല്‍കിയില്ലെന്നും ശിവശങ്കര്‍ പറയുന്നു. സ്‌പേസ് പാര്‍ക്കിലെ സ്വപ്നയുടെ നിയമനത്തിന് ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയ ശിവശങ്കര്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെയും തള്ളുന്നുണ്ട്. അശ്വത്ഥാമാവ് വെറും ഒരു ആന എന്ന പേരിലുള്ള പുസ്തകത്തിലാണ് ഇക്കാര്യങ്ങള്‍ തുറന്നുപറയുന്നത്.

ഇതാദ്യമായാണ് സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. സ്വര്‍ണ്ണക്കടത്ത് വിവാദം തുടങ്ങുമ്പോള്‍ തന്നെ തന്നിലേക്കും അത് വഴി സര്‍ക്കാറിലേക്കും കാര്യങ്ങള്‍ എത്തിക്കാന്‍ ആസൂത്രിത ശ്രമം ഉണ്ടായെന്ന വിമര്‍ശനവും എം ശിവശങ്കര്‍ ആരോപിക്കുന്നുണ്ട്. സ്വപ്‌ന സുരേഷുമായി മൂന്ന് വര്‍ഷത്തെ പരിചയം ഉണ്ടായിരുന്നു. വിമാനത്താവളത്തില്‍ കസ്റ്റംസ് നയതന്ത്ര ബാഗേജ് തടഞ്ഞുവച്ചപ്പോള്‍ വിട്ടുകിട്ടുന്നതിന് വേണ്ടി സ്വപ്‌ന ആദ്യം ഫോണ്‍ വഴിയും പിന്നീട് നേരിട്ടും സമീപിച്ചെന്ന് ശിവശങ്കര്‍ പറയുന്നു.
എന്നാല്‍ കസ്റ്റംസ് നടപടികളില്‍ ഇടപെടനാകില്ലെന്നാണ് മറുപടി നല്‍കിയത്. ബാഗേജില്‍ സുഹൃത്തായ സരിത്തിനു വേണ്ട് ഡ്യൂട്ടി അയക്കാതെ ആരോ അയച്ച സാധനങ്ങളാണ് ഉണ്ടായിരുന്നതെന്നാണ് സ്വപ്നം പറഞ്ഞത്. സ്വപ്നക്ക് സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്ന് അറിഞ്ഞപ്പോള്‍ അസ്തപ്രജ്ഞനായെന്ന് ശിവശങ്കര്‍ പുസ്തകത്തില്‍ കുറിച്ചു. സ്വര്‍ണം അയച്ചവരെ കണ്ടെത്താതെ തന്നെ കുടുക്കാന്‍ ഗൂഡാലോചന നടന്നു. 90 ദിവസം തന്നെ ചോദ്യം ചെയ്തപ്പോള്‍ കേസില്‍ മുഖ്യമന്ത്രിയെ വലിച്ചിഴക്കാന്‍ ഏജന്‍സികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടായെന്ന് മനസ്സിലായി. തന്റെ അറസ്റ്റിലൂടെ അതിലേക്കെത്തിക്കാനായിരുന്നു ശ്രമമെന്നാണ് ആക്ഷേപം. പക്ഷെ തന്റെ മൊഴികളില്‍ പൊരുത്തക്കേടില്ലായിരുന്നെന്നും ശിവശങ്കര്‍ പറയുന്നു.
കേസിലെ കിംഗ് പിന്‍ താനാണെന്ന് അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ കള്ളം പറഞ്ഞു. തിരഞ്ഞെടുത്ത മൊഴികള്‍ ഏജന്‍സികള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍ക്ി. തിരുവനന്തപുരത്തെ ത്രിവേണി ആശുപത്രിയിലെ ഡോകടര്‍ സുരേഷിനെ ഇ ഡി കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ശിവശങ്കര്‍ പുസ്തകത്തില്‍ വ്യക്തമാക്കി.












Click it and Unblock the Notifications