കേരളത്തിൽ ഭരണമാറ്റം വേണമെന്ന് പറയുന്നവരുടെ ലക്ഷ്യം സംസ്ഥാനത്തിൻ്റെ തകർച്ച; എംഎ ബേബി
കേരളത്തിൽ എൽ ഡി എഫ് മാറി യു ഡി എഫ് ഭരണം വരണമെന്ന് പറയുന്നവരുടെ ലക്ഷ്യം സംസ്ഥാനത്തിൻ്റെ തകർച്ചയാണെന്ന് സി പി എം ദേശീയ ജനറൽ സെക്രട്ടറി എം എ ബേബി. നാട് നശിച്ചാലും കുഴപ്പമില്ല, വർഗീയതയും അഴിമതിയും നിറഞ്ഞ നാടായി കേരളം മാറണം എന്നാണ് ചിലർ പറയുന്നത്.വികസന പ്രവർത്തനങ്ങളിൽ ആരോഗ്യകരമായ വിമർശനങ്ങളോടൊപ്പം സഹകരണവും ആവശ്യമാണ്. തർക്കിക്കേണ്ടിടത്ത് തർക്കിക്കാമെങ്കിലും സഹകരിക്കേണ്ടിടത്ത് സഹകരിക്കണം.കേരളം കൈവരിച്ച നേട്ടങ്ങളെ പിന്നോട്ട് കൊണ്ടുപോകുന്ന ഇടപെടലുകളാണ് മുൻകാലങ്ങളിൽ ഉണ്ടായ ഭരണമാറ്റങ്ങൾ സൃഷ്‌ടിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക് സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം. ഇന്നത്തെ കേരളം യാദൃച്ഛികമായി രൂപപ്പെട്ടതല്ല, ഒരുപാട് ത്യാഗങ്ങളുടെയും രക്തസാക്ഷിത്വത്തിന്റെയും ഫലമാണത്. ആ കേരളത്തെ മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് ഉത്തരവാദിത്തം. കൈവരിച്ച നേട്ടങ്ങൾ പിന്നോട്ട് കൊണ്ടുപോയാലും ഭരണ തുടർച്ച വേണ്ടെന്ന നിലപാടാണ് ചിലർ സ്വീകരിക്കുന്നത്. നാട് നശിച്ചാലും കുഴപ്പമില്ല, വർഗീയതയും അഴിമതിയും നിറഞ്ഞ നാടായി കേരളം മാറണം എന്നാണോ അവർ പറയുന്നത്?

ഭരണത്തുടർച്ച അപകടമാകുമോ എന്ന ആശങ്ക ചില സാംസ്‌കാരിക വ്യക്തികൾ ഉയർത്തുന്നുണ്ട്. അവർ ഇടതുപക്ഷത്ത് നിൽക്കുമ്പോഴും ഭരണ തുടർച്ച ഉണ്ടാകരുതെന്നാണു വാദിക്കുന്നത്. ഇടതുപക്ഷം അതേ നിലയിൽ തുടരണമെന്നും എന്നാൽ ഭരണ തുടർച്ച വേണ്ടെന്നുമുള്ള നിലപാട് കേരളം തകരട്ടെ എന്നാഗ്രഹിക്കുന്നതല്ലാതെ മറ്റെന്താണ്? കേരളം കൈവരിച്ച നേട്ടങ്ങളെ പിന്നോട്ട് കൊണ്ടുപോകുന്ന ഇടപെടലുകളാണ് മുൻകാലങ്ങളിൽ ഉണ്ടായ ഭരണമാറ്റങ്ങൾ സൃഷ്‌ടിച്ചത്.
വികസന പ്രവർത്തനങ്ങളിൽ ആരോഗ്യകരമായ വിമർശനങ്ങളോടൊപ്പം സഹകരണവും ആവശ്യമാണ്. തർക്കിക്കേണ്ടിടത്ത് തർക്കിക്കാമെങ്കിലും സഹകരിക്കേണ്ടിടത്ത് സഹകരിക്കണം. കേരളത്തിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതി യാഥാർഥ്യമാക്കുന്നതിൽ യുഡിഎഫ് ഭരിച്ച തദ്ദേശഭരണ സ്ഥാപനങ്ങളുടെ പിന്തുണയും ഉണ്ടായിരുന്നു. എന്നാൽ അത്തരം സഹകരണത്തിനും വികസന വിഷയങ്ങളിൽ ചർച്ച നടത്താനും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തയ്യാറുണ്ടോ? ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവൽക്കരിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും സത്യവിരുദ്ധമായ ആരോപണങ്ങളിൽനിന്ന് പ്രതിപക്ഷ നേതാവ് വിട്ടുനിൽക്കണം. സംസ്ഥാനത്തെ വളർത്തുന്നതിനായി നിലവിലെ സാമ്പത്തിക സാമൂഹ്യ വ്യവസ്ഥയ്ക്കുള്ളിൽ ബദലുകൾ സൃഷ്‌ടിക്കാൻ കഴിയണം. കേരളത്തിലെ മാധ്യമങ്ങളിൽ ഒരു വിഭാഗം നുണകൾ ഉൽപാദിപ്പിക്കുന്ന ഫാക്ടറികളായി മാറിയിരിക്കുകയാണ്.
-
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത!












Click it and Unblock the Notifications