കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് രമണ്‍ മഗ്‌സസെ, കമ്യൂണിസ്റ്റ് വിരുദ്ധനായ ഭരണാധികാരിയോ? അറിയാം ആ ചരിത്രം

Google Oneindia Malayalam News

ഒന്നാം പിണറായി സർക്കാരിൽ ഏറ്റവും കൂടുതൽ പ്രശംസകൾ ഏറ്റുവാങ്ങിയ മന്ത്രിയായിരുന്നു ആരോ​ഗ്യമന്ത്രിയായിരുന്ന കെകെ ശൈലജ. ‌കൊവിഡ് എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ട സമയത്ത് കേരളം ആ പ്രതിസന്ധിയെ കൈകാര്യം ചെയ്ത രീതി ആ​ഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. കൊവിഡ് മാത്രമല്ല അതിന് മുമ്പ് കേരളത്തെ മുൾമുനയിൽ നിർത്തിയ നിപയേയും കേരളം അതീവ ജാ​ഗ്രതയോടെ കൈകാര്യം ചെയ്യുകയും വിജയിക്കുകയും ചെയ്തു. എല്ലാത്തിനും ചുക്കാൻ പിടിച്ചത് ആരോ​ഗ്യമന്ത്രിയായിരുന്ന ശൈലജയായിരുന്നു. ഈ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് 64-ാമത് രമണ്‍ മഗ്‌സസെ പുരസ്കാരം ശൈലജയ്ക്ക് നൽകാൻ തീരുമാനിച്ചത്

എന്നാൽ, രമണ്‍ മഗ്‌സസെ പുരസ്കാരം കെകെ ശൈലജ സ്വീകരിക്കില്ല വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മഗ്‌സസെ അവാര്‍ഡ് നിരസിച്ചത് പാര്‍ട്ടിയുമായി കൂടിയാലോചിച്ചാണ് എന്ന് സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗവും എം എല്‍ എയുമായ കെ കെ ശൈലജ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ ഒരു നിര്‍ദേശം മഗ്‌സസെ അവാര്‍ഡ് കമ്മിറ്റിയില്‍ നിന്ന് വന്നിരുന്നു. ഞങ്ങള്‍ പരിശോധിച്ചപ്പോള്‍ പൊളിറ്റിക്കല്‍ ലീഡേഴ്‌സിന് അങ്ങനെ ഒരു അവാര്‍ഡ് കിട്ടിയിട്ടില്ല. ഞാന്‍ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി മെമ്പറാണ് സ്വാഭവികമായും അത് പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്തു. പൊളിറ്റിക്കല്‍ ലീഡറിന് ഇതുവരെ അവാര്‍ഡ് കിട്ടിയിട്ടില്ല.

1

മാത്രമല്ല എന്‍ജിഒ നല്‍കുന്ന അവാര്‍ഡാണ്. അവാര്‍ഡ് എന്ന് പറയുന്നത് വലിയ അവാര്‍ഡാണ്. പക്ഷെ എന്‍ജിഒ നല്‍കുന്ന അവാര്‍ഡ് പൊളിറ്റിക്കല്‍ ലീഡര്‍ എന്ന നിലയില്‍ ഞാന്‍ സ്വീകരിക്കണോ. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സിസി മെമ്പര്‍ എന്ന നിലയില്‍ ഞാന്‍ സ്വീകരിക്കണോ എന്നതാണ് ചര്‍ച്ച ചെയ്തത്. ഞങ്ങള്‍ ചര്‍ച്ച ചെയ്തപ്പോള്‍ കൂട്ടായി എടുത്ത തീരുമാനം അത് സ്വീകരിക്കേണ്ട എന്നായിരുന്നു, ശൈലജ പറയുന്നു

ആരാണ് ആദ്യം പ്രണയം പറഞ്ഞത്, ആര്യക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം? മനസ്സുതുറന്ന് ആര്യയും സച്ചിനുംആരാണ് ആദ്യം പ്രണയം പറഞ്ഞത്, ആര്യക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം? മനസ്സുതുറന്ന് ആര്യയും സച്ചിനും

2

എന്നാൽ ഇത്തരം ഒരു അവാർഡ് സ്വീകരിക്കാതിരിക്കാനുള്ള തീരുമാനത്തിന് പിന്നിൽ രമൺ മ​ഗ്സെയുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധ ചരിത്രവും വലിയ ഒരു കാരണമായി. മഗ്‌സസെയുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധതയാണ് അവാര്‍ഡ് നിരസിക്കാന്‍ കാരണമായതെന്ന് യെച്ചൂരി പറഞ്ഞു. ആരാണ് ഈ രമണ്‍ മഗ്‌സസെ?

3

ഫിലിപ്പീന്‍സിന്റെ ഏഴാമത് പ്രസിഡന്റായിരുന്ന രമണ്‍ മാഗ്‌സസെ പ്രശസ്തനായത് ഫിലിപ്പീന്‍സിലെ കമ്മ്യൂണിസ്റ്റുകള്‍ നേതൃത്വം നല്‍കിയ ഹുക്ക് പ്രസ്ഥാനത്തെ അടിച്ചമര്‍ത്തിയ വ്യക്തിയെന്ന നിലയിലാണ്. 1953 മുതല്‍ 57 വരെയാണ് മഗ്‌സസെ രാജ്യം ഭരിച്ചത്. മാഗ്‌സസെ രണ്ടാം ലോകമഹായുദ്ധകാലത്ത് ലുസോണില്‍ ഗറില്ല നേതാവായിരുന്നു. തന്റെ ജന്മനാടായ സംബേയ്ല്‍സ് അമേരിക്ക പിടിച്ചടക്കിയപ്പോള്‍ അദ്ദേഹത്തെ മിലിറ്ററി ഗവര്‍ണറായി നിയമിച്ചു. രണ്ട് തവണ സംബേയ്ല്‍സില്‍ നിന്നുള്ള ലിബറല്‍ പാര്‍ട്ടി കോണ്‍ഗ്രസ് അംഗമായിരുന്നു.

ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കാറുണ്ടോ? സൂക്ഷിച്ചോ

4

1950ല്‍ കമ്മ്യൂണിസ്റ്റുകളായ ഹുക്കുകള്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമാക്കിയപ്പോള്‍ അന്നത്തെ പ്രസിഡന്റ് എല്‍പിഡിയോ ക്വീറിനോ മഗ്‌സസെയെ മിലിറ്ററി സെക്രട്ടറിയായി നിയമിച്ചു. സര്‍ക്കാരിനെ പുറത്താക്കുന്നതിന് വേണ്ടി ഹുക്കുകളുടെ നേതാവായ ലൂയിസ് താറുക്ക് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി എന്ന സായുധ സേന രൂപീകരിച്ചപ്പോഴായിരുന്നു ഈ നിയമനം. ആധുനിക രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ ഗറില്ല വിരുദ്ധ വേട്ടയ്ക്ക് 1953വരെ മാഗ്‌സസെ നേതൃത്വം നല്‍കി. ഹുക്കുകളെ അടിച്ചമര്‍ത്തിയ മഗ്‌സസെക്കെതിരെ ഭരണപക്ഷത്ത് നിന്നടക്കം ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് അദ്ദേഹം ആ സ്ഥാനത്ത് നിന്നും രാജിവെച്ചു.

5

1953ലാണ് പുതിയ പാര്‍ട്ടി രൂപീകരിച്ച് പ്രസിഡന്റഫ് ക്വിറീനോയ്‌ക്കെതിരെ മത്സരിച്ചത്. മത്സരത്തിൽ വിജയിച്ച് പ്രസിഡന്റായി. എന്നാൽ മത്സര സമയത്ത് വാഗ്ദാനം ചെയ്തതിലേറെയും നടപ്പാക്കാനായില്ല. എങ്കിലും അദ്ദേഹം വളരെ ജനപ്രീതിയുള്ള, അഴിമതി വിരുദ്ധ മുഖച്ഛായയുള്ള പ്രസിഡന്റായി തുടർന്നു. അമേരിക്കയുടെ ഏറ്റവും അടുത്ത സുഹൃത്തും കമ്മ്യൂണിസ്റ്റ് വിരുദ്ധനുമായിരുന്നു മാഗ്‌സസെ എന്നാണ് പറയപ്പെടുന്നത്. 1957ല്‍ പ്രസിഡന്റ് പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് അദ്ദേഹം ഒരു വിമാനാപകടത്തില്‍ മരിച്ചു.

ഓണമാണ്..നാണമാണ്; സെറ്റുസാരിയില്‍ സുന്ദരിയായി റിമി

English summary
Magsaysay award: Who was Ramon Magsaysay, here is the complete history of Ramon Magsaysay
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X