മഹിളാ കോൺഗ്രസ് നേതാവിന്റെ മകൾ സയനൈഡ് കഴിച്ച് ജീവനൊടുക്കി; കാരണം 44കാരനായ കാമുകൻ...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

ആലപ്പുഴ: മഹിളാ കോൺഗ്രസ് നേതാവിന്റെ മകൾ സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്ത കേസിൽ കാമുകന് അഞ്ചു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ മാരാരിക്കുളം വടക്ക് ആറാട്ടുകുളം വീട്ടിൽ രാജുതോമസിനെ(44)യാണ് ആലപ്പുഴ അസിസ്റ്റന്റ് സെഷൻസ് ജഡ്ജി ശിക്ഷിച്ചത്.

പ്രമുഖ നടിയുടെ കിടപ്പറരംഗങ്ങൾ പ്രചരിപ്പിച്ചത് മുൻസുഹൃത്ത്!ചിത്രങ്ങളിലുള്ളതും അയാൾ!ഞെട്ടിക്കുന്ന കഥകൾ

മലയാളി നടിയുടെ നഗ്നചിത്രങ്ങൾ വാട്സാപ്പിൽ!ആളെ പിടികൂടി!പ്രചരിപ്പിച്ചവരെല്ലാം അകത്താകും...സംഭവിച്ചത്..

രാജുതോമസ് വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ചതിൽ മനംനൊന്താണ് മഹിളാ കോൺഗ്രസ് നേതാവ് പികെ ശ്യാമളയുടെയും സുദർശനന്റെയും മകൾ സീമ(32) ജീവനൊടുക്കിയത്. 2008 ഡിസംബർ 11നാണ് സംഭവമുണ്ടായത്. 1994 മുതൽ സീമയും രാജുവും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധത്തെ സീമയുടെ വീട്ടുകാർ എതിർത്തു. തുടർന്ന് 2000ൽ മുഹമ്മ സ്വദേശിയായ യുവാവുമായി സീമയുടെ വിവാഹം നടത്തി.

ചിരിക്കാത്ത പിണറായിയെ ചിരിപ്പിച്ച ഉഴവൂർ!പുലിമുരുകനും ഞെട്ടി,സിനിമയിലും!പരാജയപ്പെട്ടത് ഒരാളോട് മാത്രം

മലപ്പുറത്ത് വയോധികൻ മനുഷ്യബോംബായി പൊട്ടിത്തെറിച്ചു; കൊല്ലാൻ വന്ന ചാവേറിന് ദാരുണാന്ത്യം...

രാജു വിദേശത്ത്...

രാജു വിദേശത്ത്...

രാജുവുമായുള്ള പ്രണയത്തെ എതിർത്ത വീട്ടുകാർ 2000ൽ മുഹമ്മ സ്വദേശിയുമായി സീമയുടെ വിവാഹം നടത്തി. ഈ സമയത്ത് രാജു തോമസ് വിദേശത്ത് ജോലി ചെയ്യുകയായിരുന്നു.

തിരിച്ചെത്തി...

തിരിച്ചെത്തി...

സീമയുടെ വിവാഹം കഴിഞ്ഞതിന് പിന്നാലെ വിദേശത്തായിരുന്ന രാജു തോമസ് നാട്ടിൽ തിരിച്ചെത്തി. നാട്ടിലെത്തിയ രാജു സീമയുമായി വീണ്ടും ബന്ധം സ്ഥാപിക്കാൻ ശ്രമം തുടങ്ങി.

സീമയുമായി വീണ്ടും...

സീമയുമായി വീണ്ടും...

ഇതിനിടെ പലതവണ സീമയെ കണ്ട രാജു ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധം പുനസ്ഥാപിച്ചു. അതിനിടെ നിലവിലെ വിവാഹ ബന്ധം വേർപ്പെടുത്താനും രാജു സീമയെ നിർബന്ധിച്ചിരുന്നു.

വിവാഹബന്ധം വേർപ്പെടുത്താൻ...

വിവാഹബന്ധം വേർപ്പെടുത്താൻ...

വീണ്ടും പ്രണയത്തിലായ സീമയോട് കോടതി വഴി വിവാഹബന്ധം നിയമാനുസൃതമായി വേർപ്പെടുത്താനും രാജു നിർദേശിച്ചിരുന്നു.

വീട്ടുകാരുടെ നിർബന്ധം...

വീട്ടുകാരുടെ നിർബന്ധം...

നിലവിലെ വിവാഹബന്ധം വേർപ്പെടുത്തിയാൽ വിവാഹം കഴിക്കാമെന്ന് രാജു സീമയ്ക്ക് ഉറപ്പ് നൽകി. എന്നാൽ വിവാഹം നിയമാനുസൃതം നടത്തണമെന്ന് സീമയും വീട്ടുകാരും നിർബന്ധം പിടിച്ചു.

രജിസ്റ്റർ ചെയ്യാമെന്ന്...

രജിസ്റ്റർ ചെയ്യാമെന്ന്...

സീമയുടെയും വീട്ടുകാരുടെയും നിർബന്ധത്തിന് വിഴങ്ങിയ രാജു തൃപ്പുണിത്തറ രജിസ്ട്രാർ ഓഫീസിൽ വെച്ച് വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് സമ്മതിച്ചു.

വിവാഹത്തിനായി...

വിവാഹത്തിനായി...

ഒടുവിൽ വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് പറഞ്ഞ് സീമയെയും കാറിൽ കയറ്റി പോയ രാജു ആലപ്പുഴയിലെത്തിയപ്പോൾ തനിക്ക് വിവാഹം കഴിക്കാനുള്ള ബുദ്ധിമുട്ടുകൾ സീമയോട് പറഞ്ഞു.

പൊട്ടാസ്യം സയനൈഡ്...

പൊട്ടാസ്യം സയനൈഡ്...

വിവാഹം കഴിക്കാനാകില്ലെന്ന് രാജു പറഞ്ഞത് കേട്ട സീമ കൈയിലുണ്ടായിരുന്ന പൊട്ടാസ്യം സയനൈഡ് കഴിച്ചാണ് ജീവനൊടുക്കിയത്.

കാർ ഉപേക്ഷിച്ച് കടന്നു...

കാർ ഉപേക്ഷിച്ച് കടന്നു...

കാറിനുള്ളിൽ വെച്ച് ജീവനൊടുക്കിയ സീമയെ ആശുപത്രിയിൽ കൊണ്ടുപോകാനോ രക്ഷിക്കാനോ രാജു ശ്രമിച്ചില്ല. തുടർന്ന് കാറും മൃതദേഹവും ഉപേക്ഷിച്ച് രാജു സംഭവസ്ഥലത്ത് നിന്നും കടന്നു കളഞ്ഞു. സംഭവത്തെക്കുറിച്ചറിഞ്ഞ രാജുവിന്റെ രണ്ടാനമ്മയാണ് പോലീസിൽ വിവരമറിയിച്ചത്.

ഒടുവിൽ ശിക്ഷ...

ഒടുവിൽ ശിക്ഷ...

ആത്മഹത്യാ പ്രേരണാക്കുറ്റമാണ് രാജുവിന് മേൽ ചുമത്തിയിരിക്കുന്നത്. വിശ്വാസവഞ്ചന കാട്ടിയതിന്റെ മനോവിഷമമാണ് സീമയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രോസിക്ക്യൂഷൻ വാദിച്ചത്. അഞ്ചു വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് പ്രതിക്ക് കിട്ടിയിരിക്കുന്ന ശിക്ഷ.

English summary
mahila congress leader's daughter suicide; court punished accused for 5 years.
Please Wait while comments are loading...