മോഹന്‍ലാലിന്റെ പേര് പറയാന്‍ മുഖ്യധാര മാധ്യമങ്ങള്‍ക്ക് പേടിയോ?
തിരുവനന്തപുരം: സരിത എസ് നായരുടെ 'യഥാര്‍ത്ഥ' കത്തില്‍ പരാമര്‍ശിക്കുന്ന രാഷ്ട്രീയക്കാരെ കൊന്ന് കൊലവിളിച്ച മുഖ്യധാര മാധ്യമങ്ങള്‍ സൂപ്പര്‍ താരം മോഹന്‍ലാലിനെ മാത്രം സംരക്ഷിച്ചു. ഒരു പ്രമുഖ സിനിമ താരം എന്ന് മാത്രം പറഞ്ഞ് മിക്കവരും തടിതപ്പി. മീഡിയവണിന്റെ ഓണ്‍ലൈന്‍ വാര്‍ത്തയില്‍ മാത്രമാണ് താരത്തിന്റെ പേര് പരാമര്ശിക്കുകയെങ്കിലും ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ് തുടങ്ങിയ പ്രമുഖ ചാനലുകള്‍ സരിതയുടെ കത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടും ആദ്യം വാര്‍ത്ത നല്കാന് തന്നെ മടിച്ച് നില്‍ക്കുകയായിരുന്നു. പീപ്പിള്‍ ടിവിയും റിപ്പോര്‍ട്ടര്‍ ടിവിയും അത് ആഘോഷിച്ചെങ്കിലും മോഹന്‍ലാലിന്റെ പേര് മാത്രം പറഞ്ഞില്ല.

പത്തനംതിട്ടയിലും തിരുവനന്തപുരത്തും നടത്തിയ വാര്‍ത്താസമ്മേളനങ്ങളില്‍ തങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച സരിതയോട് പ്രതികാരം ചെയ്യുന്നത് പോലെ ആയിരുന്നു റിപ്പോര്‍ട്ടര്‍ ടിവിയുടെ റിപ്പോര്‍ട്ടിങും ചര്‍ച്ചയും എല്ലാം. ജോസ് കെ മാണിയുടെ പേര് സരിതയുടെ കത്തിലുണ്ടെന്ന കാര്യം ആവര്‍ത്തിച്ച് പറഞ്ഞായിരുന്നു ആഘോഷം.
മോഹന്‍ലാലിനെ പോലെ തന്നെ വലിയ വിവാദത്തില്‍ പെടാതെ രക്ഷപ്പെട്ട ആളാണ് മുസ്ലീം ലീഗിന്റെ ബഷീറലി തങ്ങള്‍. സരിതയുടെ കത്തിലെ ഒരു പേജില്‍ തന്നെയാണ് രണ്ട് പേരുടേയും പേരുകള്‍ പരാമര്‍ശിച്ചിട്ടുള്ളത്.
എന്തായാലും ഓണ്‍ലൈന്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ശക്തമായ ഒരു സമൂഹത്തില്‍ വാര്‍ത്തകള്‍ മൂടിവക്കാന് സാധ്യമല്ലെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി












Click it and Unblock the Notifications