Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്നോട് പറഞ്ഞത് പറഞ്ഞു.. ഇനി ആരോടും പറയേണ്ട.. നിഷാ സാരംഗിനോട് ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞത്

ഫ്ളവേഴ്സ് ടിവിയിലെ ജനപ്രിയ സീരിയലായ ഉപ്പും മുളകില്‍ നിന്നും നടി നിഷ സാരംഗിനെ പുറത്താക്കിയ നടപടിയില്‍ പ്രതിഷേധം പുകയുന്നു. സംവിധാകനായ ആര്‍ ഉണ്ണി കൃഷ്ണന്‍റെ ദുരുദ്ദേശപരമായ സമീപനത്തെ എത്തിര്‍ത്തതിനും അപമര്യാദയോടെ പെരുമാറിയ അയാള്‍ക്ക് മുഖമടച്ച് മറുപടി കൊടുത്തതിനും തന്നെ പരിപാടിയില്‍ നിന്ന് കാരണം കാണിക്കാതെ പുറത്താക്കുകയായിരുന്നു എന്നാണ് നിഷ തുറന്ന് പറഞ്ഞത്.

അതേസമയം സംവിധായകന്‍റെ നടപടിയില്‍ ഫ്ലവേഴ്സ് ചാനല്‍ എംഡി ശ്രീകണ്ഠന്‍ നായരോട് പരാതി പറഞ്ഞെങ്കിലും നിഷ പിന്തിരിപ്പിക്കുകയായിരുന്നെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി മാലാ പാര്‍വ്വതി.

പുറത്താക്കി

പുറത്താക്കി

ഫ്ളവേഴ്സ് ടിവിയിലെ ജനപ്രിയ സീരിയലായ ഉപ്പും മുളകില്‍ നിന്നും ഒരു കാരണവും കൂടാതെ സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണന്‍ തന്നെ ഒഴിവാക്കുകയായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നിഷ സാരംഗ് പറഞ്ഞത്.

നിരന്തരം

നിരന്തരം

നിരന്തരം തന്നോട് മോശമായ രീതിയിലാണ് ഉണ്ണികൃഷ്ണന്‍ പെരുമാറിയത്. പിന്നീട് താന്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ചു. പ്രതികാര നടപടിയെന്നോണം തന്നോട് വീണ്ടും മോശമായി പെരുമാറുകയും മെസേജ് അയക്കുകയും ചെയ്തു.

തെറിവിളി

തെറിവിളി

ഇതിനെതിരേയും താന്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ചു. എന്നാല്‍ പിന്നീട് തെറി മെസേജുകള്‍ അയക്കാന്‍ തുടങ്ങി.
തന്‍റെ ശരീരത്തില്‍ ഉണ്ണികൃഷ്ണന്‍ സ്പര്‍ശിച്ചിരുന്നു. അതിനേയും താന്‍ അതിനെ എതിര്‍ത്തു. അതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നാണ് നിഷ പറഞ്ഞത്.

സംവിധാകന്‍

സംവിധാകന്‍

സംവിധാകന്‍ മദ്യപിച്ച് സെറ്റിലെത്താറുണ്ടെന്നും സെറ്റിലുള്ളവരോട് വളരെ മോശം രീതിയിലാണ് സംവിധായകന്‍ പ്രതികരിക്കാറുള്ളതെന്നും നിഷ വെളിപ്പെടുത്തി. താന്‍ ചാനല്‍ എംഡിയോട് ഇക്കാര്യങ്ങളെ കുറിച്ച് പരാതി പെട്ടിരുന്നെന്നും നിഷ പറഞ്ഞു.

എന്നോട് പറഞ്ഞത്

എന്നോട് പറഞ്ഞത്

ചാനല്‍ എംഡി ശ്രീകണ്ഠന്‍ നായരോട് കാര്യം പറഞ്ഞപ്പോള്‍ നിഷയെ അദ്ദേഹം പിന്തിരിപ്പിച്ചത്രേ. എന്നോട് പറഞ്ഞത് പറഞ്ഞു. അതേ സമയം ഇനി ഇത് പുറത്ത് ആരോടും പറയണ്ട്. പുറത്ത് അറിഞ്ഞാല്‍ ആരും പിന്നീട് അവസരം നല്‍കാന്‍ വിളിക്കില്ലെന്നും ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞെന്ന് നിഷ പറഞ്ഞതായി നടി മാലാ പാര്‍വ്വതി വെളിപ്പെടുത്തി.

നിഷയോട്

നിഷയോട്

താന്‍ ഇന്നലെ നിഷയോട് സംസാരിച്ചിരുന്നു. അപ്പോള്‍ നിഷ ചോദിച്ചത് ചേച്ചി ഇതനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞത് കൊണ്ട് ഇനിയാരും തന്നെ അഭിനയിക്കാന്‍ വിളിക്കില്ലേ എന്നായിരുന്നെന്ന് മാല പാര്‍വ്വതി പറഞ്ഞതായി ധൂള്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

പറഞ്ഞുപോലും

പറഞ്ഞുപോലും

ഇത്തരം കാര്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ ആരും പിന്നീട് അഭിനയിക്കാന്‍ വിളിക്കില്ലെന്ന് ശ്രീകണ്ഠന്‍ നായര്‍ നിഷയോട് പറഞ്ഞെന്നും മാലാ പാര്‍വ്വതി പറഞ്ഞു.

ഭാരമാകും

ഭാരമാകും

സംവിധായകന്‍റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്ത നായികമാര്‍ പിന്നീട് ഒരു ഭാരമായി മാറുമെന്നും പിന്നീട് അവരെ മാനസികമായി തളര്‍ത്തി പുകച്ച് പുറത്ത് ചാടിക്കുന്നതാണ് സിനിമയിലെ രീതിയെന്നും മാലാ പാര്‍വ്വതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+