ഗള്‍ഫിലെ ജോലി പോയി, ഭാര്യ ഉപേക്ഷിച്ചു, അഴിയെണ്ണിയത് 88 ദിവസം; ഒടുവില്‍ എംഡിഎംഎ അല്ല!
മലപ്പുറം: മലപ്പുറം മേലാറ്റൂരില്‍ നാല് യുവാക്കളെ എം ഡി എം എയുമായി പിടികൂടിയ സംഭവത്തില്‍ വഴിത്തിരിവ്. യുവാക്കളില്‍ നിന്ന് കണ്ടെത്തിയ പദാര്‍ത്ഥം എം ഡി എം എ അല്ലെന്ന് കെമിക്കല്‍ പരിശോധനയില്‍ തെളിഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട് നാല് യുവാക്കള്‍ 88 ദിവസമാണ് ജയിലില്‍ കിടന്നത്. രണ്ട് ലാബുകളില്‍ പരിശോധിച്ചെങ്കിലും പിടിച്ചത് എം ഡി എം എ അല്ലെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്. ഇനി മറ്റൊരു ലാബില്‍ കൂടെ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം.
കേസുമായി ബന്ധപ്പെട്ട് കുറുവ കരിഞ്ചാപ്പാടി സ്വദേശികളായ യുവാക്കളാണ് പരാതിയുമായി രംഗത്തെത്തയത്. വിപണിയില്‍ രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന മാരകമയക്കുവരുന്നായ എം ഡി എം എയുമായി സംഘത്തെ പിടികൂടിയെന്നാണ് പൊലീസ് അറിയിച്ചത്. മലപ്പുറം കരിഞ്ചാപടി സ്വദേശികളായ കരുവള്ളി ഷഫീഖ്, കരുവള്ളി മുബഷിര്‍, ഒളകര റിഷാദ് മച്ചിങ്ങല്‍ ഉബൈദുള്ള എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

കോഴിക്കോട് ലാബില്‍ വത്താണ് ആദ്യം പരിശോധന നടത്തിയത്. ഇത് നെഗറ്റീവായിരുന്നു. പിന്നാലെ തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചു. അതും നെഗറ്റീവായതോടെ കോടതി നാല് പേര്‍ക്കും ജാമ്യം അനുവദിച്ചു. ഇനി മൂന്നാം ഘട്ട പരിശോധനയ്ക്കായി ഹൈദരാബാദിലെ ലാബിലേക്ക് അയക്കാനാണ് കേരള പൊലീസ് നീക്കം. ലഹരിക്കേസില്‍ അകത്തായതോടെ നാല് പേര്‍ക്കും വിദേശത്തുള്ള ജോലി നഷ്ടമായെന്ന് ഇവര്‍ പറയുന്നു.
എം ഡി എം എ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ ഷഫീഖിനും മുബഷിര്‍ കരുവള്ളിക്കും ജോലി നഷ്ടമായി. കൂടാതെ ഉബൈദുള്ളയുടെ ഭാര്യ വിവാഹബന്ധം വേര്‍പ്പെടുത്തി. സംഭവത്തെ കുറിച്ച് യുവാക്കള്‍ പറയുന്നത് ഇങ്ങനെയാണ്, ഒരു ദിവസം ഞങ്ങള്‍ നാല് പേരും കൂടെ റസ്റ്റോറന്റിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. പൊലീസ് എത്തി ഞങ്ങളെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തു.
വണ്ടിയില്‍ കത്തിച്ച് പുകച്ച് ഉപയോഗിക്കുന്ന ഒരു സാധനമുണ്ട്. കുന്തിരിക്കം പോലുള്ള ഒരു സാധനമാണിത്. നല്ല മണമുള്ള വസ്തുവാണിത്. ഇത് എം ഡി എം എ ആണോ എന്നാണ് പൊലീസ് ചോദിച്ചത്. എന്നാല്‍ അല്ലെന്ന് എത്ര പറഞ്ഞിട്ടും അവര്‍ അംഗീകരിച്ചിട്ടില്ല. മുബഷിര്‍ ഗള്‍ഫില്‍ നിന്ന് വന്നപ്പോള്‍ ഒരു അറബി സമ്മാനമായി കൊടുത്തതാണ്. ഈ സാധനം വണ്ടിയില്‍ പുകച്ച് ഉപയോഗിച്ചാല്‍ നല്ല മണമാണ്. ഇത് എം ഡി എം എ ആണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയെന്ന് പറഞ്ഞാണ് പൊലീസ് ഉപദ്രവിച്ചതെന്ന് യുവാക്കള്‍ പറയുന്നു.












Click it and Unblock the Notifications