ഡോക്ടർമാരുടെ ആഭരണങ്ങൾ അടിച്ചുമാറ്റി! ആശുപത്രി ജീവനക്കാരിയും കാമുകനും പിടിയിൽ, സംഭവം മലപ്പുറത്ത്...

  • Posted By: ഡെന്നീസ്
Subscribe to Oneindia Malayalam

മലപ്പുറം: വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ഡോക്ടർ ദമ്പതികളുടെ സ്വർണ്ണാഭരണങ്ങൾ കവർന്ന സംഭവത്തിൽ ആശുപത്രിയിലെ താത്ക്കാലിക ജീവനക്കാരിയെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. എളങ്കൂർ നെടുംപാടി വീട്ടിൽ മിനി (27), തിരുവാലി പുന്നപ്പാല ഇളഞ്ചേരിക്കുന്ന് അരുൺ (30) എന്നിവരെയാണു വണ്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്.

70 ലക്ഷം ദിർഹത്തിന്റെ അവകാശി പ്രത്യക്ഷപ്പെട്ടു! കൊച്ചിക്കാരൻ മാത്യു! പക്ഷേ, പകുതി പാക്കിസ്താനിക്ക്..

ഗൾഫുകാരന്‍ ഭർത്താവിന് സംശയരോഗം! പീഡനം! ഹനാൻ ജീവനൊടുക്കിയതിന് പിന്നിൽ ഇതെല്ലാം... നബീൽ റിമാൻഡിൽ...

സെപ്റ്റംബർ മൂന്നിനാണ് വണ്ടൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ദമ്പതികളുടെ അഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടത്. ആശുപത്രിയിലെ ഇവരുടെ മുറിയിൽ സൂക്ഷിച്ചിരുന്ന ബാഗിൽ നിന്നാണ് ആഭരണങ്ങൾ മോഷണം പോയത്.

wandoormlpm

കണ്ണൂർ സ്വദേശികളായ ഡോക്ടർ ദമ്പതികൾ ആശുപത്രിയിലെ മുറിയിൽ ബാഗ് വെച്ച ശേഷം നേരെ രോഗികളെ പരിശോധിക്കാൻ പോയി. പരിശോധനാ സമയം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരമറിയുന്നത്. ഉടൻതന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

തെന്നിന്ത്യൻ സിനിമയിലെ 'പപ്പേട്ടന്' പാലക്കാട് ദാരുണാന്ത്യം! ആരും കണ്ടില്ല, സമ്പാദ്യവും നഷ്ടപ്പെട്ടു

ശ്രീനിവാസന്റെ ആ രഹസ്യം മുകേഷ് പരസ്യമായി പറഞ്ഞു! ഇനി ആരും കരിഓയിൽ ഒഴിച്ച് വികൃതമാക്കരുത്....

ഡോക്ടർമാരുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ഒരാഴ്ചയ്ക്ക് ശേഷമാണ് പ്രതികളെ പിടികൂടിയത്. ആശുപത്രിയിലെ ജീവനക്കാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മിനിയുടെ പെരുമാറ്റത്തിൽ പോലീസിന് സംശയം തോന്നിയത്. തുടർന്ന് വിശദമായി ചോദ്യം ചെയ്തതോടെ മോഷ്ടിച്ചത് താനാണെന്ന് മിനി പോലീസിനോട് സമ്മതിക്കുകയായിരുന്നു. മോഷ്ടിച്ച ആഭരണങ്ങൾ സുഹൃത്തായ അരുണിന്റെ സഹായത്തോടെ പട്ടാമ്പിയിലെയും മഞ്ചേരിയിലെയും ജ്വല്ലറികളിൽ കൊണ്ടുപോയി മാറ്റിവാങ്ങിയതായും മിനി പോലീസിനോട് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ പിന്നീട് റിമാൻഡ് ചെയ്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
malappuram; hospital employee and her friend arrested in a theft case.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്