മലപ്പുറത്ത് മൂന്നാര്‍ യാത്ര വന്‍ ഹിറ്റ്!! ഒഴുകിയെത്തി കുടുംബങ്ങളും സ്ത്രീകളും... ഇനി മലക്കപ്പാറയിലേക്കും

മലപ്പുറം: മൂന്നാറിലേക്കുള്ള ഉല്ലാസ യാത്ര മലപ്പുറത്ത് വന്‍ ഹിറ്റാണ്. തുടര്‍ച്ചയായ വിളി കാരണം യാത്രയുടെ കോഓഡിനേറ്റര്‍ക്ക് ഫോണ്‍ താഴെ വെക്കാന്‍ സമയമില്ല. രാത്രിയും പകലുമെല്ലാം വിളി വരുന്നു. ശനിയാഴ്ച യാത്ര എന്ന ഉദ്ദേശത്തിലാണ് ആദ്യം തുടക്കമിട്ടത്. ആവശ്യക്കാര്‍ ഏറിയത് കാരണം എല്ലാ ദിവസവും യാത്രയാണ്. ഞായറാഴ്ച പോയത് രണ്ട് ബസുകള്‍. സൂപ്പര്‍ ഫാസ്റ്റും, ഡിലക്‌സും എസി ഡിലക്‌സുമെല്ലാം ഓടുന്നുണ്ട്.

അത്രയുമധികം ആവശ്യക്കാരാണ് ഇനിയും ബുക്ക് ചെയ്തുകൊണ്ടിരിക്കുന്നത്. മൂന്നാര്‍ യാത്ര ഹിറ്റായത് കാരണം ആലപ്പുഴയിലേക്കും മലക്കപ്പാറയിലേക്കുമെല്ലാം ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. മൂന്നാര്‍ യാത്രയ്ക്ക് കൂടുതല്‍ എത്തുന്നത് സ്ത്രീകളാണ് എന്ന പ്രത്യേകതയുമുണ്ട്. ഇനി ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിക്കാന്‍ പോകുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....

1

ഈ മാസം 16നാണ് മൂന്നാര്‍ ഉല്ലാസ യാത്ര ആരംഭിച്ചത്. മലപ്പുറത്ത് നിന്ന് തുടങ്ങി നേരെ മൂന്നാറിലേക്ക്. മറ്റെവിടെ നിന്നും യാത്രക്കാരെ കയറ്റില്ല. ഉച്ചയ്ക്ക് പുറപ്പെട്ട് വൈകീട്ട് മൂന്നാറിലെത്തും. രാത്രി തങ്ങാന്‍ കെഎസ്ആര്‍ടിസി തന്നെ സൗകര്യമൊരുക്കുന്നു. രാവിലെ ഫ്രഷ് ആയ ശേഷം ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ സന്ദര്‍ശനം. അതിന് കെഎസ്ആര്‍ടിസി ബസ് എത്തും. വൈകീട്ട് തിരിച്ച് മൂന്നാര്‍ ഡിപ്പോയില്‍. പുലര്‍ച്ചെ മലപ്പുറത്ത് തിരിച്ചെത്തും.

2

1000 രൂപയ്ക്ക് താമസം, യാത്ര, സൈറ്റ് സീയിങ് അടക്കമുള്ള പാക്കേജിന് ഉല്ലാസ യാത്ര എന്നാണ് പേരിട്ടിരിക്കുന്നത്. ശനി മാത്രം ഉദ്ദേശിച്ചിരുന്ന യാത്രയ്ര്ക്ക് ഇപ്പോള്‍ ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പ്രത്യേക സര്‍വീസ് ഏര്‍പ്പെടുത്തി. വരും ദിവസങ്ങളിലും ബുക്കിങ് തുടരുകയാണ്. ഇപ്പോള്‍ നേരിട്ടുള്ള ബുക്കിങ് ആണുള്ളത്. അടുത്താഴ്ച മുതല്‍ ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങും. അതോടെ ആര്‍ക്കും എവിടെ നിന്നും ബുക്ക് ചെയ്ത് യാത്രയ്ക്ക് എത്താം.

3

രാത്രി എട്ട് മണിക്ക് മൂന്നാറിലെത്തിയാല്‍ സബ് ഡിപ്പോയില്‍ നിര്‍ത്തിയിട്ട എസി സ്ലീപ്പര്‍ ബസുകളിലാണ് താമസ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പ്രാഥമിക ആവശ്യത്തിനുള്ള സൗകര്യം ഇവിടെയുണ്ട്. തൊട്ടടുത്ത ദിവസം രാവിലെ 10 മണി മുതല്‍ വൈകീട്ട് 6.30 വരെയാണ് സൈറ്റ് സീയിങ്. വൈകീട്ട് ഏഴിന് മലപ്പുറത്തേക്കുള്ള പ്രത്യേക ബസില്‍ തിരിക്കും. പുലര്‍ച്ചെ മലപ്പുറത്തെത്തും.

4

സൂപ്പര്‍ ഫാസ്റ്റിന് 1000 രൂപ, ഡീലക്‌സിന് 1200, എസി ലോ ഫ്‌ളോറിന് 1500 രൂപയുമാണ് നിരക്ക്. മൂന്നാറിലെ താമസത്തിന് 100 രൂപ, സൈറ്റ് സീയിങ് യാത്രയ്ക്ക് 200 രൂപ എന്നിവയടക്കമാണ് പാക്കേജ്. ഭക്ഷണത്തിന് വേറെ കാശ് കൊടുക്കണം. വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനും ഫീസ് കൊടുക്കണം. ഒരു സീറ്റിന്റെ നിരക്കാണിത്. ഭക്ഷണത്തിന് വിവിധ കേന്ദ്രങ്ങളില്‍ ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ടാകും.

5

ടീ മ്യൂസിയം, ടോപ് സ്റ്റേഷന്‍, കുണ്ടള അണക്കെട്ട്, ഇക്കോ പോയിന്റ്, ഷൂട്ടിങ് പോയിന്റ്, മാട്ടുപെട്ടി അണക്കെട്ട്, ടീ ഗാര്‍ഡന്‍ ഫോട്ടോ പോയിന്റ്, വനം വകുപ്പിന്റെ ഫ്‌ളവര്‍ ഗാര്‍ഡന്‍ എന്നിവിടങ്ങളാണ് സന്ദര്‍ശിക്കുക. കുണ്ടള അണക്കെട്ട്, ഷൂട്ടിങ് പോയിന്റ്, മാട്ടുപെട്ടി അണക്കെട്ട്, ടീം ഗാര്‍ഡന്‍ ഫോട്ടോ പോയന്റ് എന്നിവിടങ്ങളില്‍ ഫീസില്ല. എന്നാല്‍ മാട്ടുപെട്ടി അണക്കെട്ടില്‍ ബോട്ട് സര്‍വീസുണ്ട്. ഇവിടെ പ്രത്യേകം ഫീസ് നല്‍കണം. ടീ മ്യൂസിയത്തിന് 125 രൂപയാണ് ഫീസ്.

6

ആദ്യ ദിവസം 48 പേരാണ് യാത്രയ്ക്ക് എത്തിയത്. രണ്ടാമത്തെ ദിവസം രണ്ടു ബസിലായി 80 പേരെത്തി. തിങ്കളാഴ്ച 42 പേരും പുറപ്പെട്ടു. ഫാമിലിയാണ് കൂടുതല്‍ യാത്രയ്ക്കായി വരുന്നത്. സ്ത്രീകള്‍ തനിച്ച് യാത്രയ്ക്ക് എത്തുന്നതും എടുത്തു പറയേണ്ടതാണ്. കഴിഞ്ഞ ദിവസം എട്ട് സ്ത്രീകള്‍ യാത്രയ്ക്കായി വന്നു. കെഎസ്ആര്‍ടിസിയുടെ പൂര്‍ണ സുരക്ഷയിലാണ് യാത്ര.

എന്തൊരു ഹാപ്പിയാണ്!! ഈ ചിരിക്ക് പിന്നിലുള്ള രഹസ്യം അറിയുമോ? ലെനയുടെ വൈറല്‍ ഫോട്ടോസ്

7

മൂന്നാര്‍ യാത്ര ഹിറ്റായതോടെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പ്രത്യേക സര്‍വീസ് ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി ആലോചിക്കുന്നുണ്ട്. തൃശൂരിലെ മലക്കപ്പാറയിലേക്കും ആലപ്പുഴയിലേക്കുമാണ് യാത്ര ആലോചനയിലുള്ളത്. ഇതിന്റെ പ്രഖ്യാപനം അടുത്താഴ്ചയുണ്ടായേക്കും. നിരക്കും അപ്പോള്‍ പരസ്യമാക്കും. മലയാളികളെ കേരളം കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആര്‍ടിസി പുതിയ പദ്ധതി ആരംഭിച്ചതെന്ന് മലപ്പുറം ഡിപ്പോ അധികൃതര്‍ പറഞ്ഞു. നിലവിലെ പ്രകൃതിദുരന്തം മൂന്നാറിനെ ബാധിക്കാത്തതിനാല്‍ പദ്ധതിക്ക് തടസം നേരിട്ടില്ലെന്നും അധികൃതര്‍ മറുപടി നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+