നാല് മാസം പ്രായമുള്ള മകളുടെ മുഖംപോലും കാണാനാകാതെ മലപ്പുറം സ്വദേശി മസ്‌ക്കറ്റില്‍ കുഴഞ്ഞുവീണ് മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: നാല് മാസം പ്രായമുള്ള മകളുടെ മുഖംപോലും കാണാതെ മലപ്പുറം സ്വദേശി മസ്‌ക്കറ്റില്‍ കുഴഞ്ഞുവീണ് മരിച്ചു. ചങ്ങരംകുളം ആലംകോട് അവറാംപടിയില്‍ താമസിക്കുന്ന പുതുശ്ശേരിവളപ്പില്‍ വിശ്വനാഥന്റെ മകന്‍ രാഹുല്‍(30)ആണ് ഒമാനിലെ മസ്‌ക്കറ്റില്‍ വെച്ച് മരിച്ചത്.

വര്‍ഷങ്ങളായി അജ്മാനില്‍ ജോലി ചെയ്തിരുന്ന രാഹുല്‍ ആറ് മാസം മുംബാണ് നാട്ടില്‍ വന്ന് പോയത്. ഇതിനുശേഷം ജനിച്ച നാലു മാസം പ്രായമുള്ള പെണ്‍കുട്ടിയെ കണാന്‍ ഒരുവര്‍ഷത്തിനുള്ളില്‍തന്നെ നാട്ടില്‍തിരിച്ചെത്താനിരിക്കും മുമ്പാണ് മരണം സംഭവിച്ചത്.

rahul

മസ്‌ക്കറ്റില്‍ കുഴഞ്ഞു വീണ് മരിച്ച രാഹുല്‍(30)

വെള്ളിയാഴ്ച കാലത്ത് ഇന്ത്യന്‍ സമയം പത്ത് മണിയോടെ മസ്‌ക്കറ്റിലെ മത്‌റയില്‍ സിദാബിലെ ജോലി സ്ഥലത്ത് കുഴഞ്ഞു വീണ രാഹുലിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെന്കിലും മരിച്ചിരുന്നു.

മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കുന്നവരെ വിമര്‍ശിച്ച സമസ്തക്ക് മറുപടി നല്‍കി കെഎം ഷാജി എംഎല്‍എ

മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരുന്നതിനുള്ള നടപടികള്‍ തുടരുകയാണെന്നും അടുത്ത ദിവസം തന്നെ നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ബന്ധുക്കള്‍ പറഞ്ഞു. സരോജിനിയാണ് മാതാവ്. ഭാര്യ: ആതിര, നാല് മാസം പ്രായമുള്ള പെണ്‍കുട്ടി ഏക മകളാണ്.

സഹോദരന്‍ ബാബു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Malappuram native in Masquet passed away

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്