വീണ്ടും പോക്‌സോ കേസ്: ജാമ്യത്തില്‍ ഇറങ്ങിയ കെ വി ശശികുമാര്‍ അറസ്റ്റില്‍
മലപ്പുറം: പോക്സോ കേസിൽ അറസ്റ്റിലായ മുൻ സിപിഐഎം നേതാവും മലപ്പുറം സെന്റ് ജമ്മാസ് സ്‌കൂളിലെ മുൻ അധ്യാപകനുമായ കെവി ശശികുമാർ വീണ്ടും അറസ്റ്റിൽ. രണ്ട് പോക്സോ കേസുകളിൽ മഞ്ചേരി പോക്സോ കോടതി ശശിക്ക് ജാമ്യം അനുവദിച്ചിരുന്നു.
പുതിയ പരാതിയിൽ വെള്ളിയാഴ്ച ആണ് ശശിക്ക് എതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ശനിയാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡിൽ വാങ്ങി. മഞ്ചേരി സബ് ജയിലിലിൽ ആണ് ഇയാൾ ഇപ്പോൾ. രണ്ട് കേസുകളിൽ ശശികുമാറിന് ജാമ്യം ലഭിച്ചത് പോലീസിന്റെ അനാസ്ഥ മൂലമാണെന്ന് പൂർവ്വ വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു.

മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂളിലെ അധ്യാപകൻ ആയിരുന്ന കെ വി ശശികുമാർ കഴിഞ്ഞ മാർച്ചിൽ ആണ് ജോലിയിൽ നിന്നു വിരമിച്ചത്. ഇതിന് പിന്നാലെ സാമൂഹിക മാധ്യമത്തിൽ ശശികുമാർ പങ്കുവെച്ച പോസ്റ്റിന് പിന്നാലെയാണ് സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിനി മീ ടു ആരോപണം ഉന്നയിച്ചത്.
പീഡനപരാതി ഉയർന്നതോടെ സിപിഐഎം സഗരസഭാംഗം കൂടിയായിരുന്ന ശശികുമാറിനെ പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു. സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ഇയാളെ മാറ്റിയത്. മലപ്പുറം വെളുത്തേടത്തുമണ്ണ ബ്രാഞ്ച് അംഗമായിരുന്നു കെ വി ശശികുമാർ.
പണ്ട് ലാലേട്ടന്‍ ചോദിച്ചപോലെ ചോദിക്കട്ടേ നവ്യേച്ചീ... ആരാധകര്‍ ഏറ്റെടുത്ത് നവ്യാ നായരുടെ പുതിയ ചിത്രം
ഇയാൾ അധ്യാപകനായിരിക്കെ നിരവധി വിദ്യാർഥികളെ പീഡനത്തിന് ഇരയാക്കിയെന്ന പരാതി ഉയർന്നുവന്നു. സമൂഹ മാധ്യമത്തിലൂടെ ആണ് ശശികുമാറിനെതിരെ പെൺകുട്ടികൾ മീ ടു ആരോപണം ഉന്നയിച്ചത്. അധ്യാപനത്തിൽ നിന്ന് വിരമിക്കുന്ന സമയത്ത് ശശികുമാർ ഫേസ്ബുക്കിൽ അനുഭവക്കുറിപ്പ് പങ്കുവച്ചതിന് താഴെ കമന്റായാണ് പെൺകുട്ടികൾ മീ ടു ആരോപണം ഉന്നയിച്ചത്. ഇത് വലിയ വിവാദമാകുകയും പിന്നാലെ സംഭവത്തിൽ ശശികുമാറിനെതിരെ കേസെടുക്കുകയും ചെയ്തു.
പെൺകുട്ടികൾ പരാതി ഉന്നയിച്ചതോടെ ഇയാൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. പരാതിയെ തുടർന്ന് ഒളിവിൽ ആയിരുന്ന ഇയാളെ സുൽത്താൻ ബത്തേരിക്കടുത്ത് ഹോം സ്റ്റേയിൽ നിന്നാണ് സിഐ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്. 30 വർഷത്തോളം ഇയാൾ വിദ്യാർത്ഥിനികളെ പീഡനത്തിന് ഇരാക്കിയിരുന്നു. പരാതി എഫ്ബിയിൽ എഴുതിയ കുട്ടിയുടെ പോസ്റ്റിന് ശശി കുമാർ ഇട്ട മറുപടിയും വിവാദമായിരുന്നു. 'എന്നുമെൻ പാനപാത്രം നിറയ്ക്കട്ടെ നിൻ അസാന്നിധ്യം പകരുന്ന വേദന' എന്നാണ്.. ഇയാൾ പരാതി എഴുതിയ പെൺകുട്ടിയുടെ പോസ്റ്റിന് താഴെ കമന്റിട്ടത്.
ശശിക്കെതിരെ മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനിൽ എത്തിയാണ് വിദ്യാർത്ഥിനികൾ പരാതി നൽകിയത്. പതിറ്റാണ്ടുകളായി പരാതി അറിയിച്ചിട്ടും മാനേജ്മെന്റ് ഒന്നും ചെയ്തില്ലെന്ന ആക്ഷേപവുമായി പൂർവ വിദ്യാർഥി കൂട്ടായ്മയും രംഗത്തെത്തിയിരുന്നു.
തുടർച്ചയായി മൂന്ന് തവണ സിപിഐഎം അംഗമായി മലപ്പുറം നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശശികുമാർ 11ാം വാർഡ് മൂന്നാംപടിയിൽ നിന്നുള്ള നഗരസഭാംഗം ആയിരുന്നു. പീഡന പരാതികൾ ഉയർന്നതോടെ പാർട്ടി നിർദേശ പ്രകാരം നഗരസഭാഗത്വം രാജിവച്ചു.












Click it and Unblock the Notifications