ബൈക്കില്‍ സിഗ്നല്‍ തെറ്റിച്ചുവന്ന ബസിടിച്ച് മലപ്പുറം വാഴയൂര്‍ സ്വദേശി മരിച്ചു

  • Posted By: നാസർ
Subscribe to Oneindia Malayalam

മലപ്പുറം: ബൈക്കില്‍ സിഗ്നല്‍തെറ്റിച്ചുവന്ന ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വാഴയൂര്‍ തിരുത്തിയാട് അത്താണിക്കല്‍ ഇളയിടത്ത്പുറായ് അനീഷ് (37) ആണ് മരിച്ചത്.കഴിഞ്ഞ ബുധനാഴ്ച രാവിലെ കോഴിക്കോട് തൊണ്ടയാട് ബൈപ്പാസ് ജംഗ്ഷനിലായിരുന്നു അപകടം.

aneesh

മരിച്ച അനീഷ്

സുഹൃത്തിനൊപ്പം അനീഷ് സഞ്ചരിച്ച ബൈക്കില്‍ ട്രാഫിക് സിഗ്‌നല്‍ തെറ്റിച്ചു മെഡിക്കല്‍ കോളേജ് ഭാഗത്ത് നിന്ന് വന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനീഷ് കോഴിക്കോട് മെഡിക്കല്‍ കോളേജാസ്പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.ഇന്നലെ രാവിലെ മരിച്ചു.ബൈക്ക് ഓടിച്ചിരുന്ന പൊന്നേംപാടം പുന്നത്ത് തലക്കോട്ട് സുധീഷ്‌കുമാറിന് കാലിന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

അച്ഛന്‍:വാസു.അമ്മ:രാധ.സഹോദരങ്ങള്‍:അനില്‍കുമാര്‍,അനില്‍ പ്രഭ,ധന്യ.

എട്ടു വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി

English summary
Malapuram native died in bike accident

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്