വട്ടപ്പാറയിലെ അപകട പരമ്പരയ്ക്കുള്ള ഏക പരിഹാരം ദേശീയ പാത മാത്രമെന്ന് മലപ്പുറം കലക്ടര്‍
മലപ്പുറം: വട്ടപ്പാറയിലെ തുടര്‍ച്ചയായി നടക്കുന്ന അപകട പരമ്പരകള്‍ക്ക് ശാശ്വത പരിഹാരം ദേശീയ പാതയുടെ നിര്‍മാണം മാത്രമാണന്ന് മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ പറഞ്ഞു. ഓരോ അപകടങ്ങള്‍ നടക്കുമ്പോഴുള്ള പരിഷ്‌കാരങ്ങള്‍ മേഖലയില്‍ അപകടത്തിന് അറുതി വരുത്തിയതായി കാണുന്നില്ല. നിലവില്‍ നടന്ന അപകടത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥലം സന്ദര്‍ശിച്ചു പ്രദേശത്ത് ചെയ്യാന്‍ പറ്റുന്ന പ്രവര്‍ത്തിയെ പറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദുരന്ത നിവാരണ വിഭാഗം ഡപ്യുട്ടി കലക്ടറെ ജില്ലാ കലക്ടര്‍ ചുമതലപെടുത്തി.
പുതിയ ഡ്രൈവര്‍മാരാണ് മേഖലയില്‍ കൂടുതല്‍ അപകട മുണ്ടാക്കുന്നതെന്ന് യോഗത്തില്‍ പങ്കെടുത്ത പൊതുമരാമത്ത് ദേശിയ പാതാ വിഭാഗം എക്‌സിക്യൂട്ടിവ എഞ്ചിനിയര്‍ സികെ മുഹമ്മദ് ഇസ്മായില്‍ അറിയിച്ചു. ഇത്തരം ഡ്രൈവര്‍മാര്‍ക്ക് തുടര്‍ച്ചയായ രണ്ടു വളവുകളെ നേരിടാന്‍ കഴിയാതെ പോകുന്നു. ഇതിനു പുറമെ ദ്രാവകം കയറ്റി വരു വാഹനങ്ങള്‍ക്ക് വളവില്‍ നിയന്ത്രിക്കാന്‍ കഴിയാത്തതും അപകടത്തിനു കാരണമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന അപകടം ഇത്തരം കാരണം കൊണ്ടല്ല. നിലവില്‍ ദേശീയ പാതയുടെ പദ്ധതി നിലനില്‍ക്കുന്നതില്‍ വട്ടപ്പാറ വളവില്‍ വികസന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നില്ലെും അദ്ദേഹം പറഞ്ഞു.

വട്ടപ്പാറയില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ മറിഞ്ഞ ടാങ്കര്‍ലോറി
മേഖലയില്‍ അപകടം കുറക്കുന്നതിന് പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതിന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഈ എയിഡ് പോസ്റ്റിന്റെ പ്രവര്‍ത്തനത്തിനു പോലീസിന് പുറമെ സന്നദ്ധ പ്രവര്‍ത്തകരെ പ്രയോജനപ്പെടുത്തുന്ന കാര്യം പരിശോധിക്കും. പ്രദേശത്ത് എല്ലാ ഭാഷയിലുമുള്ള അടയാള ബോര്‍ഡുകള്‍ സ്ഥാപിക്കും. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രദേശത്ത് ലൈറ്റുകള്‍ ഉടന്‍ സ്ഥാപിക്കും. വട്ടപ്പാറയില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചിരുന്നു.
അതേ സമയം അപകടങ്ങളുടെ തുടര്‍കഥയായി മാറുന്ന വട്ടപ്പാറയിലെ റോഡിന്റെ അശാസ്ത്രീയത പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്ന് മോട്ടോര്‍ ആക്സിഡന്റ് പ്രിവന്‍ഷന്‍ സൊസൈറ്റി (മാപ്പ്സ്) മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് നിര്‍മ്മാണം ത്വരിത ഗതിയില്‍ പൂര്‍ത്തിയാക്കുകയാമ് ഇപ്പോള്‍ ഈ വിഷയത്തില്‍ ഏക പരിഹാര മാര്‍ഗ്ഗം. അതിനാല്‍ ബൈപ്പാസ് നിര്‍മ്മാണത്തിലെ തടസ്സങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് കവറൊടി മുഹമ്മദ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. മുജീബ് താനാളൂര്‍, ടിഎന്‍ ശിവശങ്കരന്‍, പിപി അബ്ദുറഹിമാന്‍, വെട്ടിച്ചിറ മൊയ്തു, അഡ്വ എന്‍വി സിന്ധു, ബീരാന്‍കുട്ടി അച്ചമ്പാട്ട്, ടികെ. മരക്കാരുട്ടി, റുബീന വള്ളിക്കുന്ന്, ബാബു പള്ളിക്കര, നാസര്‍ സെഞ്ച്വറി, ജലീല്‍ വൈരങ്കോട്, പൂഴിത്തറ പോക്കര്‍ ഹാജി എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications