Get Updates
Get notified of breaking news, exclusive insights, and must-see stories!

മലരിക്കൽ ആമ്പൽപാടവും കൊച്ചരീക്കൽ ഗുഹയും അരീക്കൽ വെള്ളച്ചാട്ടവും കാണാം; പാക്കേജ്

ഇൻസ്റ്റഗ്രാം നിറയെ മലരിക്കൽ ആമ്പൽ പാടത്തിലെ വിശേഷങ്ങളാണ്. ആമ്പൽ പാടങ്ങളുടെ വീഡിയോകൾ മിനിറ്റുകൾക്കുള്ളിലാണ് വൈറലാകുന്നത്. എന്നാൽ പിന്നെ ഒന്ന് പോയി വന്നാലോ? എവിടെയാണ് കൂടുതൽ പൂക്കൾ , എപ്പോഴാണ് പോകേണ്ടത് എന്നൊക്കെയുള്ള സംശയങ്ങൾ ഉള്ളവരാണെങ്കിൽ കൃത്യമായി പ്ലാൻ ചെയ്ത കെ എസ് ആർ ടി സിയുടെ മലരിക്കൽ പാക്കേജ് തിരഞ്ഞെടുക്കാം. മലരിക്കലിലേക്ക് മാത്രമല്ല കൊച്ചരീക്കൽ ഗുഹയും അരീക്കൽ വെള്ളച്ചാട്ടവുമല്ലാം ചേർത്തുള്ളതാണ് കൊട്ടാരക്ക കെ എസ് ആർ ടി സിയുടെ ബജറ്റ് പാക്കേജ്. പാക്കേജിനെ കുറിച്ച് വിശദമായി നോക്കാം

മലരിക്കൽ ആമ്പൽ വസന്തം

സാധാരണ ഓണത്തോട് അടുത്താണ് മലരിക്കലിൽ ആമ്പൽ പൂക്കൾ വിരിയുന്നത്. പ്രധാനമായും 1800 ഏക്കറുള്ള ജെ ബ്ലോക്കിന്റെ മലരിക്കൽ ഭാഗത്തും 820 ഏക്കറുള്ള തിരുവായിക്കര പാടത്തുമാണ് ആമ്പലുകൾ ഉണ്ടാകാറുള്ളത്. ഇപ്പോൾ തിരുവായിക്കരി ഭാഗത്താണ് കൂടുതൽ ആമ്പലുകൾ വിരിഞ്ഞ് നിൽക്കുന്നത്. അരമണിക്കൂർ വഞ്ചിയിൽ പോയാൽ പൂക്കൾ വിരിഞ്ഞ് നിൽക്കുന്ന ഭാഗത്ത് എത്താം. ഓഗസ്റ്റിന് ശേഷമായിരിക്കും മലരിക്കൽ ഭാഗത്ത് ആമ്പലുകൾ ഉണ്ടാകുക.

malarikkal

ജൂൺ 15 ഞായറാഴ്ച രാവിലെ 5.30 ഓടെയാണ് കൊട്ടാരക്കരയിൽ നിന്നും മലരിക്കലിലേക്ക് യാത്ര പുറപ്പെടുക. രാവിലെ പാടത്തെ കാഴ്ചകൾ കാണും. അതിരാവിലെയുള്ള സൂര്യോദയ കാഴ്ചകൾക്കൊപ്പമാണ് ഇവിടുത്തെ ആമ്പൽപാടങ്ങളുടെ സൗന്ദര്യവും ആസ്വദിക്കേണ്ടത്. രാവിലെ തന്നെ ഇവിടുത്തെ പാടങ്ങൾ സജീവമായി തുടങ്ങുമെന്നതിനാൽ പെട്ടെന്ന് തന്നെ ഇവിടെ എത്തി പാടങ്ങൾ കണ്ട് മടങ്ങാം.

മലരിക്കലിൽ പോയതിന് ശേഷം ശേഷം നേരെ പോകുന്നത് ചരിത്രം ഉറങ്ങുന്ന തൃപ്പുണ്ണിത്തറ ഹിൽ പലസിലേക്കാണ്. തുടർന്ന് കൊച്ചരീക്കൽ ഗുഹയും അരീക്കൽ വെള്ളച്ചാട്ടവും കണ്ടായിരിക്കും മടക്കം.

കൊച്ചരീക്കലിൽ കാണാൻ എന്ത്?

നിഗൂഢതയും വിസ്മയയവും ഒരുപോലെ ഒളിച്ചുവെച്ചിരിക്കുന്ന കൊച്ചരീക്കൽ ഗുഹ സ്ഥിതി ചെയ്യുന്നത് കോട്ടയത്താണ്. വളരെ കുറഞ്ഞ കാലം കൊണ്ടാണ് ഈ ഗുഹ സഞ്ചാരികളുടെ ലിസ്റ്റിൽ ഇടംപിടിച്ചത്. രണ്ട് ഗുഹകളാണ് ഇവിടെ ഉള്ളത്. പിറവത്ത് തന്നയാണ് അരീക്കൽ വെള്ളച്ചാട്ടവും. മഴ കനത്തതോട വെള്ളച്ചാട്ടത്തിന്റെ ഒഴുക്കും കൂടിയിട്ടുണ്ട്. നൂറടിയോളം താഴ്ചയിലാണ് ഈ വെള്ളച്ചാട്ടം പതിക്കുന്നത്. മഴക്കാലം ആയതിനാൽ അപകടം ഇല്ലാതെ പോയി വരാം.

പാക്കേജിലെ സ്ഥലങ്ങൾ കണ്ട് തീർത്ത് രാത്രി 9 മണിയോടെയാണ് തിരികെ എത്തുന്നത്. സീറ്റുകൾ ബുക്ക്‌ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 9567124271, 94472 81459,9496269719, 9995672679

മഴ പെയ്തിറങ്ങിയ കാനനപാതയിലൂടെ ഒരു മലക്കപ്പാറ യാത്ര

കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ അതിരപ്പിള്ളിയും പരന്നൊഴുകുന്ന വാഴച്ചാലും തമിഴ്നാടിനോട് അതിർത്തി പങ്കിടുന്ന മലക്കപ്പാറയും കണ്ട് മടങ്ങുന്ന തരത്തിലാണ് ഈ പാക്കേജ്. മഴയായതിനാൽ ഈ യാത്രക്ക് പ്രത്യേക ഭംഗിയാണെന്ന കാര്യത്തിൽ തർക്കമില്ല. അതിരപ്പിള്ളി പതഞ്ഞൊഴുകുകയാണ്. വാഴച്ചാലും ഒഴുക്ക് കൂടി. നിബിഡ വനം താണ്ടി മലക്കപ്പാറയിലേക്ക് കെ സ് ആർ ടി സിയിലുള്ള യാത്രയാണ് ഈ പാക്കേജിലെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. ഇടയ്ക്ക് മഴ ആസ്വദിക്കുന്ന വന്യ മൃഗങ്ങളെ കാണാനുള്ള ഭാഗ്യവും സഞ്ചാരികൾക്ക് ലഭിച്ചേക്കാം.

ജൂൺ 14 ന് അതിരാവിലെ 4.30 യോടയാണ് യാത്ര പുറപ്പെടുക. സെമി സ്ലീപ്പർ സൂപ്പർ ഡീലക്സ് ബസിലായിരിക്കും യാത്ര. ഒരാൾക്ക് വരുന്ന ചെലവ് 1580 രൂപയാണ്. അതിരപ്പള്ളി - വാഴച്ചാൽ പ്രവേശന ഫീസായ 60 രൂപയും ഭക്ഷണത്തിനുള്ള ചിലവും യാത്രികർ സ്വയം വഹിക്കണം. സീറ്റുകൾ ബുക്ക് ചെയ്യുന്നതിനായി 9567124271 , 94472 81459

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+