• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആ വീഡിയോ എന്റേതല്ല... പൊട്ടിക്കരഞ്ഞ് നടി രമ്യ സുരേഷ്, എന്തിനാണിങ്ങനെ? ഏതറ്റം വരെയും പോരാടും

കൊച്ചി: സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വീഡിയോക്കെതിരെ നടി രമ്യ സുരേഷ്. താനുമായി രൂപ സാദൃശ്യമുള്ള പെണ്‍കുട്ടിയുടെ വീഡിയോ വച്ച് വ്യാജമായി തയ്യാറാക്കിയതാണെന്ന് നടി പറയുന്നു. പോലീസില്‍ പരാതപ്പെട്ടിട്ടുണ്ട്. ഷെയര്‍ ചെയ്ത ഗ്രൂപ്പിന്റെ അഡ്മിനെ പോലീസ് കണ്ടെത്തി. പ്രതികളെ പിടിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും രമ്യ സുരേഷ് പറഞ്ഞു.

പൊട്ടിക്കരഞ്ഞു കൊണ്ടാണ് നടി വീഡിയോ സന്ദേശത്തില്‍ ഇക്കാര്യം പ്രേക്ഷകരോട് പങ്കുവച്ചത്. സിനിമയ്ക്ക് വേണ്ടി ഏത് തരത്തിലുമുള്ള വിട്ടുവീഴ്ച ചെയ്യുന്ന വ്യക്തിയല്ല ഞാന്‍ എന്നും നടി പറയുന്നു. നടിയുടെ വീഡിയോ സന്ദേശത്തില്‍ നിന്ന്....

പാകിസ്താന്‍ മോചിപ്പിച്ച ഹൈദാരാബാദ് സ്വദേശി നാട്ടിലെത്തി; ചിത്രങ്ങള്‍ കാണാം

cmsvideo
  Actress Shalu Kurian filed complaint on fake Instagram ID | Oneindia Malayalam
  വീഡിയോ കണ്ട് ഞെട്ടി

  വീഡിയോ കണ്ട് ഞെട്ടി

  കുറച്ച് സിനിമയൊക്കെ ചെയ്യുന്ന നടിയാണ് എന്ന് പറഞ്ഞാണ് രമ്യ സുരേഷ് തന്റെ വീഡിയോ സന്ദേശം ആരംഭിച്ചത്. സങ്കടം കൊണ്ട് വാക്കുകള്‍ കിട്ടാതെ നടി തന്റെ അനുഭവം പങ്കുവയ്ക്കുന്നു. ഒരു സുഹൃത്ത് മുഖേനയാണ് വീഡിയോ സംബന്ധിച്ച് അറിഞ്ഞത്. വീഡിയോ കണ്ട് ശരിക്കും ഞെട്ടി. രൂപ സാദൃശ്യമുള്ള പെണ്‍കുട്ടിയുടെ വീഡിയോ ആണ് തന്റേതെന്ന പേരില്‍ പ്രചരിക്കുന്നതെന്നും നടി പറഞ്ഞു.

  തെറ്റിദ്ധരിക്കാന്‍ സാധ്യത

  തെറ്റിദ്ധരിക്കാന്‍ സാധ്യത

  ചേച്ചിയുടെ വീഡിയോ കണ്ടുവെന്നും ചില ഫോട്ടോസും അതിലുണ്ട്. ഞാന്‍ അയച്ച് തരാം, ചെക്ക് ചെയ്യണമെന്നാണ് സുഹൃത്ത് അറിയിച്ചത്. മുഖം വ്യക്തമായി കാണിക്കുന്നില്ല. മുഖത്തിന്റെ ചില ഭാഗങ്ങള്‍ മാത്രം കാണിക്കുന്നു. രൂപസാദ്യമുള്ളത് കൊണ്ട് ആരും തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട്. എന്നാല്‍ എന്നെ നന്നായി അറിയുന്നവര്‍ക്ക് സംശയമുണ്ടാകില്ലെന്നും രമ്യ സുരേഷ് പറഞ്ഞു.

  എസ്പി ഓഫീസില്‍ പോകാന്‍ നിര്‍ദേശം

  എസ്പി ഓഫീസില്‍ പോകാന്‍ നിര്‍ദേശം

  മൂന്ന് ഫോട്ടോസ് ആണുള്ളത്. രണ്ടെണ്ണം നടിയുടെ പേജില്‍ നിന്നുള്ളതാണ്. മറ്റൊന്ന് വേറെ ഒരു കുട്ടിയുടേതാണ്. ആ കുട്ടിയുടേത് തന്നെയാണ് വീഡിയോയും. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായി. ശേഷം പോലീസ് സ്‌റ്റേഷനില്‍ വിളിച്ചു. ആലപ്പുഴ എസ്പി ഓഫീസില്‍ പോകാന്‍ സ്‌റ്റേഷനില്‍ നിന്ന് നിര്‍ദേശം കിട്ടി.

  ഗ്രൂപ്പ് അഡ്മിനെ തിരിച്ചറിഞ്ഞു

  ഗ്രൂപ്പ് അഡ്മിനെ തിരിച്ചറിഞ്ഞു

  ശേഷം എസ്പി ഓഫീസില്‍ ചെന്നു. ഓഫീസര്‍മാരെല്ലാം നല്ല പിന്തുണ തന്നു. ഗ്രൂപ്പ് അഡ്മിന്റെയും ഷെയര്‍ ചെയ്ത വ്യക്തിയുടെയും വിവരങ്ങളെല്ലാം പോലീസ് എടുത്തു. തനിക്കും കുടുംബത്തിനും സത്യം അറിയാം. എന്നാല്‍ തന്റെ പേജിലെ മെസ്സേജുകളും പ്രതികരണങ്ങളുമാണ് തന്നെ തളര്‍ത്തിയതെന്നും നടി പറയുന്നു.

  എന്ത് സന്തോഷമാണ് കിട്ടുന്നത്

  എന്ത് സന്തോഷമാണ് കിട്ടുന്നത്

  ഇങ്ങനെയൊക്കെ വ്യാജമായ വീഡിയോ തയ്യാറാക്കുന്നവര്‍ക്ക് എന്ത് സന്തോഷമാണ് കിട്ടുന്നത്. കുടുംബവുമായി കഴിയുന്നവരെ കുറിച്ച് ഇങ്ങനെ ചെയ്യാമോ. സിനിമയില്‍ വന്നാ ഇതൊക്കെ നേരിടണമെന്നാണ് ചിലര്‍ പറഞ്ഞത്. കുടുംബത്തിന്റെ പിന്തുണയുള്ളത് കൊണ്ടു മാത്രമാണ് താന്‍ ജീവനോടെ ഇരിക്കുന്നതെന്നും രമ്യ സുരേഷ് പറഞ്ഞു.

   കരച്ചില്‍ അടയ്ക്കാനാകാതെ

  കരച്ചില്‍ അടയ്ക്കാനാകാതെ

  സാധാരണക്കാരായ എത്രയോ കുട്ടികളുടെ വീഡിയോ ഇങ്ങനെ പ്രചരിക്കുന്നുണ്ട്. എത്ര കുടുംബങ്ങളുടെ ജീവിതമാണ് നശിപ്പിക്കുന്നത്. സ്വന്തം വീട്ടിലുള്ളവര്‍ക്കാണെങ്കിലോ ഇങ്ങനെ സംഭവിച്ചതെന്ന് ചിന്തിച്ചിട്ടുണ്ടോ എന്നും കരച്ചില്‍ അടയ്ക്കാനാകാതെ നടി രമ്യ സുരേഷ് ചോദിക്കുന്നു.

  ഏതറ്റംവരെയും പോകും

  ഏതറ്റംവരെയും പോകും

  സിനിമയെ സ്‌നേഹിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്ന് കരുതി സിനിമയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകില്ല. തനിക്ക് യോജിക്കുന്ന കഥാപാത്രങ്ങള്‍ മാത്രമാണ് ചെയ്തത്. ഒരു വിട്ടുവീഴ്ചയും ചെയ്യാതെയാണ് ഇതുവരെ എത്തിയത്. അങ്ങനെ കരുതി എനിക്ക് മെസ്സേജ് അയക്കരുത്. നിങ്ങള്‍ ഉദ്ദേശിക്കുന്നയാളല്ല ഞാന്‍. നിയമപരമായി ഏതറ്റംവരെയും പോകുമെന്നും നടി രമ്യ സുരേഷ് വ്യക്തമാക്കി.

  'മക്കള്‍ രക്ഷപ്പെടണമെന്ന് ഏത് പിതാവും ആഗ്രഹിക്കും'... റിയാസിന്റെ മന്ത്രിപദവി!! ബഹളം, മറുപടി'മക്കള്‍ രക്ഷപ്പെടണമെന്ന് ഏത് പിതാവും ആഗ്രഹിക്കും'... റിയാസിന്റെ മന്ത്രിപദവി!! ബഹളം, മറുപടി

  English summary
  Malayalam Movie Actress Ramya Suresh live Video message about Fake video on internet Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X