'എംടിയ്ക്ക് ഞാന്‍ തല്ലുമാല ശുപാര്‍ശ ചെയ്യുന്നു, വിമർശനവുമായി രാംമോഹന്‍ പാലിയത്ത്
എംടി വാസുദേവന്‍ നായര്‍ക്ക് താന്‍ തല്ലുമാല സിനിമയും ഡിസി ബുക്‌സ് പുറത്തിറക്കിയ 'കഥകള്‍ ജി ആര്‍ ഇന്ദുഗോപന്‍' എന്ന പുസ്തകവും ശുപാര്‍ശ ചെയ്യുന്നുവെന്ന് എഴുത്തുകാരന്‍ രാംമോഹന്‍ പാലിയത്ത്. തല്ലുമാല സിനിമയെ കുറിച്ചെഴുതിയ ഫേസ്ബുക്ക് കുറിപ്പിലാണ് രാംമോഹന്റെ ഈ പരാമര്‍ശം. പുതിയ മലയാളം സിനിമയും പുസ്തകങ്ങളും മുഴുമിപ്പിക്കാറില്ലെന്ന് എംടി പറഞ്ഞതിനോട് കൂടി പ്രതികരിച്ചാണ് രാംമോഹന്റെ കുറിപ്പ്.
'തല്ലുമാലയിലൂടെ മലയാളസിനിമ വയസ്സറിയിച്ചിരിക്കുന്നു. ന്യൂജനത്തിന്റെ കള്‍ട്ട് പടങ്ങളായ പള്‍പ്പ് ഫിക്ഷന്‍ (1994), അമോറിസ് പെറോസ് - ലവ് ഈസ് എ ബിച്ച് (2000), ഗാംഗ്‌സ് ഓഫ് വാസിപൂര്‍ (2012) എല്ലാത്തിന്റെയും തോളുരുമ്മുന്ന കിടിലന്‍ സിനിമ.

നമ്മുടെ എഴുത്തിന്റെ മാത്രമല്ല സിനിമയുടേയും മാസ്റ്റര്‍മാരിലൊരാളായ എംടി ഈയിടെ പുതിയ തലമുറയുടെ എഴുത്ത് എന്‍ഗേജിംഗ് അല്ല എന്നു പറഞ്ഞിരുന്നു. അദ്ദേഹം ഇപ്പോഴും തീയറ്ററില്‍പ്പോയി സിനിമ കാണലുണ്ടോ ആവൊ. ഉണ്ടെങ്കില്‍ തല്ലുമാല ഞാന്‍ ശുപാര്‍ശ ചെയ്യുന്നു. ഡിസി ഇറക്കിയ 'കഥകള്‍ ജി ആര്‍ ഇന്ദുഗോപന്‍' എന്ന പുസ്തകവും.' എന്നാണ് രാംമോഹന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ഇന്നത്തെ തലമുറയിലെ എഴുത്തുകള്‍ ആകര്‍ഷണീയമല്ല, ഇത് വായനക്കാരെ അകറ്റുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു എം ടി വാസുദേവന്‍ നായരുടെ പരാമര്‍ശം.ഇംഗ്ലീഷ് സാഹിത്യ കൃതികളാണ് ഏറ്റവും അധികം വായിക്കുന്നത്. വായിക്കുന്ന പല മലയാള പുസ്തകങ്ങളും പൂര്‍ണമാക്കാറില്ലെന്നും എം ടി വാസുദേവന്‍ നായര്‍ പറഞ്ഞു.
വായനയെ നിശ്ചലമാകുന്നതിന് കാരണം കൃതികളിലെ ഭാഷയാണ്. എഴുത്തുകാര്‍ പുതിയ സൃഷ്ടിക്കണം. ചന്തുമേനോനെപ്പോലെയല്ല സി വി രാമന്‍പിള്ള എഴുതിയത്. തകഴിയും കേശവദേവും വേറിട്ട് എഴുതി. ഭാഷയും പ്രമേയവും ആകര്‍ഷണമാക്കണം.എം ടി വാസുദേവന്‍ നായര്‍ പറഞ്ഞു.പുതിയ സാഹിത്യ കൃതികളോടൊപ്പം സിനിമകളെയും അദ്ദേഹം വിമര്‍ശിച്ചു. പുതിയ സിനിമകള്‍ എന്താണ് ഉദേശിക്കുന്നതെന്ന് വ്യക്തമല്ല. ടിവിയില്‍ പലതും കാണുമ്പോള്‍ മുഴുവന്‍ കാണണമെന്ന് തോന്നാറില്ല. തന്റെ സിനിമകള്‍ ടിവിയില്‍ കാണുമ്പോള്‍ അന്ന് വല്ല തെറ്റും പറ്റിയോ എന്ന് നോക്കാറുണ്ടെന്നും എം ടി വാസുദേവന്‍ നായര്‍ പറഞ്ഞു.
ഇലോൺ മസ്കിൻ്റെ അപൂർവ ചിത്രങ്ങൾ ലേലത്തിനുവച്ച് മുൻ കാമുകി...












Click it and Unblock the Notifications