Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ മുസ്ലീം വിരുദ്ധ വികാരം ഉണ്ടാക്കാന്‍ ശ്രമിയ്ക്കുന്നുവെന്ന് പിണറായി... ആരാണ് പിന്നില്‍?

തിരുവനന്തപുരം: മലയാളികള്‍ ഐസിസില്‍ ചേര്‍ന്നു എന്ന വാര്‍ത്തയെ തുടര്‍ന്ന് കേരളത്തില്‍ മുസ്ലീം വിരുദ്ധ വികാരം സൃഷ്ടിയ്ക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് പിണറായി ഇക്കാര്യം പറഞ്ഞത്.

സ്ഥാപിത താത്പര്യക്കാര്‍ അവസരം മുതലെടുക്കാന്‍ ശ്രമിയ്ക്കുകയാണെന്നാണ് മുഖ്യമന്ത്രിയുടെ ആക്ഷേപം. കേരളത്തിലെ മുസ്ലീങ്ങളെ ആകെ പുകമറയില്‍ നിര്‍ത്താനാണ് ശ്രമിയ്ക്കുന്നത്. എന്നാല്‍ അവസരം മുതലെടുക്കാനുള്ള സ്ഥാപിത താത്പര്യക്കാരുടെ നീക്കം അനുവദിയ്ക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

Pinarayi Vijayan

കേരളത്തില്‍ നിന്ന് 20 പേര്‍ ഐസിസില്‍ ചേരാനായി പോയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ 17 പേര്‍ കാസര്‍കോട് ജില്ലയില്‍ നിന്നാണ്. ഇതില്‍ എട്ട് പേര്‍ യുവാക്കളാണ്. ആറ് സ്ത്രീകളും മൂന്ന് കുട്ടികളും ഇതില്‍ ഉണ്ട്. രണ്ട് സ്ത്രീകള്‍ ഗര്‍ഭിണികളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. കേസ് ഒരുപക്ഷേ എന്‍ഐഎ ഏറ്റെടുത്തേയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+