കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആത്മഹത്യക്ക് ശ്രമിച്ചതായി ജോണി, പക്ഷേ നടന്നില്ല, കെട്ടിത്തൂങ്ങിയ മുണ്ട് കീറിപോയി!

ജോണി കെട്ടിത്തൂങ്ങി മരിച്ചെന്ന് രാവിലെ മുതല്‍ മലയാറ്റൂരില്‍ പ്രചാരണമുണ്ടായിരുന്നു

Google Oneindia Malayalam News

കൊച്ചി: മലയാറ്റൂര്‍ കുരിശുമുടിയില്‍ വൈദികനെ കുത്തിക്കൊന്ന കേസിലെ പ്രതിയായ കപ്യാര്‍ ജോണിക്ക് ആത്മഹത്യക്ക് ശ്രമിച്ചതായി വെളിപ്പെടുത്തല്‍. അറസ്റ്റിലായ ശേഷം പോലീസിന് മുന്‍പാകെയാണ് ജോണി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ജോണിയെ അവശനിലയിലായ രീതിയിലാണ് ഇയാളെ പോലീസ് പിടിച്ചത്.

അതേസമയം ജോണിയാണ് വൈദികനെ കുത്തിയതെന്ന് നാട്ടുകാര്‍ക്ക് വിശ്വസിക്കാനായിട്ടില്ല. നാട്ടില്‍ വളരെ മാന്യമായിട്ട് ഇടപെടുന്ന വ്യക്തിയാണ് ജോണിയെന്ന് നാട്ടുകാര്‍ പറയുന്നു. വൈദികനെ കൊന്നത് വ്യക്തിവൈരാഗ്യം കൊണ്ടാണെന്ന് പോലീസ് പറയുന്നുണ്ട്.

കെട്ടിത്തൂങ്ങി

കെട്ടിത്തൂങ്ങി

വികാരിയെ കുത്തിയതിനെ തുടര്‍ന്നുണ്ടായ മനോവേദനയില്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നതായി ജോണി പറഞ്ഞു. ഉടുത്തിരുന്നു മുണ്ട് അഴിച്ച് മരത്തില്‍ കെട്ടിതൂങ്ങി മരിക്കാനായിരുന്നു ശ്രമിച്ചത്. എന്നാല്‍ ഭാരം താങ്ങാന്‍ സാധിക്കാതെ മുണ്ട് കീറി താന്‍ താഴെ വീണെന്ന് ജോണി പോലീസിനോട് പറഞ്ഞു.

പോലീസിന്റെ അന്വേഷണം

പോലീസിന്റെ അന്വേഷണം

ജോണി കെട്ടിത്തൂങ്ങി മരിച്ചെന്ന് രാവിലെ മുതല്‍ മലയാറ്റൂരില്‍ പ്രചാരണമുണ്ടായിരുന്നു. തുടര്‍ന്നാണ് പോലീസ് കാട്ടിനുള്ളിക്കേ അന്വേഷണം വ്യാപിപ്പിച്ചത്. തുടര്‍ന്നാണ് ഇയാളെ പോലീസ് കാട്ടിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. തീര്‍ത്തും അവശനായിരുന്നു ജോണി.

തല്ലരുതെന്ന് അപേക്ഷ

തല്ലരുതെന്ന് അപേക്ഷ

പോലീസ് കണ്ടെത്തിയെങ്കിലും ഇയാല്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നില്ലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തീര്‍ത്തും അവശനായ ഇയാള്‍ എന്നെ തല്ലരുതെന്ന് അപേക്ഷിക്കുകയായിരുന്നു. വെള്ളം വേണമെന്ന് പറഞ്ഞതിനാല്‍ ഇയാള്‍ക്ക് പോലീസുകാര്‍ വെള്ളവും നല്‍കി.

ദേഹമാസകലം മുറിവുകള്‍

ദേഹമാസകലം മുറിവുകള്‍

ജോണിയുടെ ദേഹം മുഴുവന്‍ മുറിവകളുണ്ട്. കൂര്‍ത്ത മുള്ള് കൊണ്ടതിന്റെ പാടുകളാണ് ഇവയെന്ന് സംശയമുണ്ട്. ആത്മഹത്യ ചെയ്യാനായി ഇയാള്‍ കെട്ടിത്തൂങ്ങിയപ്പോള്‍ നെഞ്ചിടിച്ചാണ് ഇയാള്‍ നിലത്ത് വീണത്. പരിക്ക് അങ്ങനെയാണ് സംഭവിച്ചതെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്.

ചോദ്യം ചെയ്തില്ല

ചോദ്യം ചെയ്തില്ല

തീര്‍ത്തും അവശനിലയിലാണ് ജോണി. പരിചയക്കാരായ നാട്ടുകാരെയും പോലീസിനെയും നേരിട്ട് കണ്ടിട്ടും ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നില്ല. ഇത് ജോണിയുടെ അവശനില വ്യക്തമാക്കുന്നതാണ്. ഇയാള്‍ രണ്ടുദിവസമായി ഭക്ഷണം കഴിച്ചിരുന്നില്ല. അവശനില കണക്കിലെടുത്ത് ജോണിയെ പോലീസ് ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ഇത് വൈകുമെന്ന് സൂചനയുണ്ട്.

ആരോപണങ്ങളില്ല

ആരോപണങ്ങളില്ല

വൈദികനെ കുത്തിക്കൊന്നത് ജോണിയാണെന്ന് ഇതുവരെ വിശ്വസിക്കാന്‍ നാട്ടുകാര്‍ക്ക് സാധിച്ചിട്ടില്ല. നാട്ടുകാരോട് കൊല്ലപ്പെട്ട ഫാദറിനേക്കാള്‍ നന്നായി ഇടപെടുന്നത് ജോണിയാണ്. മാനസികമായും സാമ്പത്തികമായും തളര്‍ന്നിരിക്കുന്ന സമയത്താണ് ഫാ.സേവ്യര്‍ തേലക്കാട്ട് ഇയാളെ പുറത്താക്കിയത്.

മകളുടെ വിവാഹം

മകളുടെ വിവാഹം

ജോണിയുടെ പെണ്‍മക്കളില്‍ ഒരാള്‍ അന്യജാതിക്കാരനെ വിവാഹം ചെയ്തതില്‍ ഇയാള്‍ കടുത്ത ദു:ഖത്തിലായിരുന്നു. തുടര്‍ന്ന് ഇയാള്‍ മദ്യപാനിയായി മാറിയെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ പള്ളിയിലെ ജോലിയില്‍ ഇയാള്‍ യാതൊരു വീഴ്ച്ചയും വരുത്തിയിരുന്നില്ലെന്ന് നാട്ടുകാര്‍ സൂചിപ്പിച്ചു.

വൈരാഗ്യം

വൈരാഗ്യം

യാതൊരു ആനുകൂല്യങ്ങളും നല്‍കാതെയാണ് ജോണിയെ പിരിച്ചുവിട്ടതെന്ന് പറയപ്പെടുന്നു. ഇതാണ് ഫാദറിനോടുള്ള പകയ്ക്ക് കാരണം. എന്നാല്‍ വൈദികനെ കൊല്ലാന്‍ മാത്രമുള്ള ധൈര്യം ജോണിക്കില്ല. മുറിവേല്‍പ്പിക്കുകയായിരുന്നു ലക്ഷ്യമെന്നാണ് പോലീസ് നിഗമനം.

ഫാദറിനും തെറ്റി

ഫാദറിനും തെറ്റി

ജോണിയെ മനസിലാക്കുന്നതില്‍ ഫാദറിനും തെറ്റ്പറ്റിയെന്ന് നാട്ടുകാര്‍ പറയുന്നു. തെറ്റ് തിരുത്താന്‍ ജോണിക്ക് അവസരം നല്‍കുന്നതിന് പകരം ശത്രുതയോടെ വിഷയത്തെ സമീപിച്ചതാണ് ദുരന്തത്തിന് കാരണമെന്ന് അവര്‍ പറഞ്ഞു. ഫാദറിനെ കൊല്ലാന്‍ ഒരിക്കലും അയാള്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.

മലയാറ്റൂരിൽ വൈദികനെ കുത്തിക്കൊന്ന കപ്യാർ പിടിയിൽ! കാട്ടിനുള്ളിലെ പന്നി ഫാമിൽ അവശനായി ജോണി...മലയാറ്റൂരിൽ വൈദികനെ കുത്തിക്കൊന്ന കപ്യാർ പിടിയിൽ! കാട്ടിനുള്ളിലെ പന്നി ഫാമിൽ അവശനായി ജോണി...

ഇന്ത്യയെ തഴുകി സൗദി? അതുവഴി രക്ഷതേടി ഇസ്രായേലും!! രണ്ട് അപേക്ഷകള്‍, വിലകുറഞ്ഞ മാര്‍ഗംഇന്ത്യയെ തഴുകി സൗദി? അതുവഴി രക്ഷതേടി ഇസ്രായേലും!! രണ്ട് അപേക്ഷകള്‍, വിലകുറഞ്ഞ മാര്‍ഗം

മരിച്ച് തണുത്ത് കിടന്ന ശ്രീദേവിയെ തൊടുമ്പോൾ കൈ വിറച്ചു! ഒപ്പം നിന്നത് റാണി മുഖർജിമരിച്ച് തണുത്ത് കിടന്ന ശ്രീദേവിയെ തൊടുമ്പോൾ കൈ വിറച്ചു! ഒപ്പം നിന്നത് റാണി മുഖർജി

English summary
malayattoor father murder accussed tried to suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X