മലയാറ്റൂരിൽ വൈദികനെ കുത്തിക്കൊന്ന കപ്യാർ പിടിയിൽ! കാട്ടിനുള്ളിലെ പന്നി ഫാമിൽ അവശനായി ജോണി...
മലയാറ്റൂർ കുരിശുമുടിയിലെ വൈദികൻ റെക്ടർ ഫാദർ സേവ്യർ തേലക്കാട്ടാണ് ജോണിയുടെ കുത്തേറ്റ് മരിച്ചത്.
Recommended Video

അങ്കമാലി: മലയാറ്റൂർ കുരുിശുമുടിയിൽ വൈദികനെ കുത്തിക്കൊന്ന മുൻ കപ്യാരെ പോലീസ് അറസ്റ്റ് ചെയ്തു. ദേവാലയത്തിലെ മുൻ കപ്യാരായ തേക്കിൻതോട്ടം സ്വദേശി വട്ടേക്കാടൻ വീട്ടിൽ ജോണിയെയാണ് വെള്ളിയാഴ്ച ഉച്ചയോടെ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
മലയാറ്റൂർ കുരിശുമുടിയിലെ വൈദികൻ റെക്ടർ ഫാദർ സേവ്യർ തേലക്കാട്ടാണ് ജോണിയുടെ കുത്തേറ്റ് മരിച്ചത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് മലയാറ്റൂർ കുരിശുമുടി ആറാം സ്ഥലത്ത് വച്ചായിരുന്നു സംഭവം. തുടയിൽ ആഴത്തിൽ കുത്തേറ്റ ഫാദർ അമിത രക്തസ്രാവത്തെ തുടർന്നാണ് മരണപ്പെട്ടത്.

ഓടി രക്ഷപ്പെട്ടു...
കുരിശുമുടി ആറാം സ്ഥലത്ത് വച്ച് ഫാദറിനെ ആക്രമിച്ച ജോണി ഉടൻതന്നെ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടിരുന്നു. ആറാം സ്ഥലത്ത് നിന്നും വനത്തിനുള്ളിലേക്കാണ് ജോണി ഓടിരക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികളാണ് പോലീസിനെ അറിയിച്ചത്.

ഒന്നാം സ്ഥലത്ത്....
ദൃക്സാക്ഷികൾ നൽകിയ വിവരമനുസരിച്ച് പോലീസ് കഴിഞ്ഞദിവസം വനത്തിനുള്ളിൽ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ജോണിയെ കണ്ടെത്തിയിരുന്നില്ല. പിന്നീട് വെള്ളിയാഴ്ച രാവിലെ മുതൽ വീണ്ടും പോലീസ് തിരച്ചിൽ നടത്തിയപ്പോഴാണ് കുരിശുമുടി ഒന്നാം സ്ഥലത്ത് നിന്നും ജോണിയെ കണ്ടെത്തിയത്.

പന്നി ഫാമിന് സമീപം...
ഒന്നാം സ്ഥലത്തെ പന്നി ഫാമിന് സമീപം തീർത്തും അവശനായ നിലയിലാണ് ജോണിയെ പോലീസ് സംഘം കണ്ടെത്തിയത്. ഫാദറിനെ കുത്തിക്കൊലപ്പെടുത്തിയ സ്ഥലത്ത് നിന്നും ഏകദേശം രണ്ട് കിലോമീറ്റർ മാറിയാണ് പന്നി ഫാം സ്ഥിതിചെയ്യുന്ന പ്രദേശം.

വഴക്കിനിടെ...
കപ്യാർ ജോലിയിൽ നിന്നും തന്നെ പിരിച്ചുവിട്ടതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് ജോണി പോലീസിനോട് സമ്മതിച്ചു. വനത്തിനുള്ളിൽ നിന്നും അറസ്റ്റ് ചെയ്ത ജോണിയെ വെള്ളിയാഴ്ച ഉച്ചയോടെ കാലടി പോലീസ് സ്റ്റേഷനിലെത്തിക്കുമെന്നാണ് റിപ്പോർട്ട്.

ആറാം സ്ഥലത്ത്...
മലയാറ്റൂർ കുരിശുമുടി പാതയിലെ ആറാം സ്ഥലത്ത് വച്ചാണ് ഫാദർ സേവ്യർ തേലക്കാട്ടിന് കുത്തേറ്റത്. തുടയിൽ ആഴത്തിൽ മുറിവേറ്റ ഫാദറിനെ മലയിൽ നിന്നിറക്കി അങ്കമാലിയിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

രക്തസ്രാവം...
തുടയിൽ കുത്തേറ്റതിനെ തുടർന്നുണ്ടായ അമിത രക്തസ്രാവമാണ് ഫാദർ സേവ്യർ തേലക്കാട്ടിന്റെ മരണകാരണം. വിശ്വാസികളെ ഞെട്ടിച്ച കൊലപാതകത്തിൽ പ്രതിയെ കണ്ടെത്താനായി പ്രദേശവാസികളും പോലീസിനെ സഹായിച്ചു.












Click it and Unblock the Notifications