Get Updates
Get notified of breaking news, exclusive insights, and must-see stories!

'മമ്മൂക്കയെ "ഡാ മമ്മൂട്ടി " എന്ന് മുഖത്ത് നോക്കി വിളിക്കാൻ സ്വാതന്ത്ര്യം ഉള്ള ഒരേയൊരാൾ', വൈറൽ കുറിപ്പ്

കൊച്ചി: സിനിമയ്ക്ക് പുറത്ത് നടന്‍ മമ്മൂട്ടിക്ക് ഏറ്റവും അടുപ്പമുളള സുഹൃത്തുക്കളില്‍ ഒരാളായിരുന്നു അന്തരിച്ച ഔഷധി ചെയര്‍മാനും കാര്‍ഷിക വാഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ ഡോ. കെആര്‍ വിശ്വംഭരന്‍. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് അദ്ദേഹം അന്തരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലിരിക്കെയായിരുന്നു മരണം. ഡോ. കെആര്‍ വിശ്വംഭരന് എഴുപത്തിയൊന്ന് വയസ്സായിരുന്നു.

1

മെഗാസ്റ്റാറുമായി ഡോ. കെആര്‍ വിശ്വംഭരനുണ്ടായിരുന്ന ആത്മബന്ധത്തെ കുറിച്ച് മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചുമതല നിര്‍വ്വഹിക്കുന്ന റോബര്‍ട്ട് കുര്യാക്കോസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്. മമ്മൂട്ടിയെ പേരെടുത്ത് മുഖത്ത് നോക്കി വിളിക്കാന്‍ സ്വാതന്ത്ര്യമുളള തനിക്ക് അറിയാവുന്ന ഏക വ്യക്തി ഡോ. കെആര്‍ വിശ്വംഭരന്‍ ആയിരുന്നുവെന്ന് റോബര്‍ട്ട് കുറിക്കുന്നു.

2

" ഡാ ജിൻസെ, എന്റെ കയ്യിൽ 100 പുത്തൻ സ്മാർട്ട്‌ ഫോൺ കിട്ടി കഴിഞ്ഞു.. നീ മമ്മൂട്ടിയെ വിളിച്ചു പറ.. ഞാൻ പറഞ്ഞാൽ അവൻ ഞെട്ടില്ല.. നീ തന്നെ പറ, അവന്റെ പരിപാടിക്ക് ഞാൻ സംഘടിപ്പിച്ചു വച്ചിരിക്കുന്നു എന്ന്.... " എന്നോട് ഇങ്ങനെ പറഞ്ഞ് രണ്ടു നാൾ കഴിഞ്ഞാണ് സാർ അഡ്മിറ്റ്‌ ആയ വിവരം അറിയുന്നത്.. എത്ര വിലപ്പെട്ടവനാണ് പ്രിയപ്പെട്ടവനാണ് എന്ന് പറഞ്ഞറിയിക്കാൻ വയ്യ... മമ്മൂക്കയെ "ഡാ മമ്മൂട്ടി " എന്ന് മുഖത്ത് നോക്കി വിളിക്കാൻ സ്വാതന്ത്ര്യം ഉള്ള എനിക്കറിയാവുന്ന ഒരേ ഒരാൾ... ഞങ്ങളുടെ കെയർ ആൻഡ് ഷെയറിന്റെ ഒരു ഡയറക്ടർ!!! സാർ വിട''

3

മുൻ കൃഷിവകുപ്പ് മന്ത്രി വിഎസ് സുനിൽ കുമാറിന്റെ കുറിപ്പ് ഇങ്ങനെ: '' ഔഷധി ചെയര്‍മാനും കേരള കാര്‍ഷിക സർവ്വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ. കെ.ആര്‍ വിശ്വംഭരൻ്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ഞങ്ങൾ തമ്മിൽ അടുത്ത സൗഹൃദവും സ്നേഹവും എന്നും കാത്തു സൂക്ഷിച്ചിരുന്നു. ആലപ്പുഴ, എറണാകുളം ജില്ലകളുടെ കലക്ടറായി പ്രവർത്തിച്ച അദ്ദേഹം, അങ്കമാലി ടെല്‍ക്, റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരളം, കേരള ബുക്‌സ് ആന്‍ഡ് പബ്‌ളിഷിങ് സൊസൈറ്റി എന്നിവയുടെ എം.ഡി, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, സ്‌പോര്‍ട്‌സ് ഡയറക്ടര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എന്നീ നിലകളിലും മികച്ച പ്രവർത്തനം കാഴ്ചവെച്ച മഹത് വ്യക്തിത്വത്തിന് ഉടമയായ പ്രിയപ്പെട്ട ഡോ. കെ ആർ വിശ്വംഭരന് ആദരാഞ്ജലികൾ.

5

ആലപ്പുഴ ജില്ലാ കളക്ടറായിരിക്കുമ്പോൾ മുതൽ അദ്ദേഹവുമായി നിറഞ്ഞ സൗഹൃദമായിരുന്നുവെന്ന് എച്ച് സലാം എംഎൽഎ പ്രതികരിച്ചു. ജില്ലയിലെ സങ്കീർണ്ണമായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അദ്ദേഹത്തിന്റെ പ്രായോഗികരീതി പ്രധാനമായിരുന്നു.. പ്രിയപ്പെട്ട വിശ്വംഭരൻ സാറിന്റെ വിയോഗത്തിൽ കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും എംഎൽഎ അറിയിച്ചു..

മഞ്ഞും മലയും താണ്ടി പ്രണവിനൊപ്പം യാത്ര; ചിത്രങ്ങള്‍ പങ്കുവച്ച് വിസ്മയ മോഹന്‍ലാല്‍

ആരെയാണീ നോക്കുന്നത്? ദിലീപിന്റെയും കാവ്യയുടെയും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+