കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാറിടിച്ച് യുവാവ് മരിച്ച കേസില്‍ കുടുംബത്തിന് 13.4 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

Google Oneindia Malayalam News

കാസര്‍കോട്: റോഡരികിലൂടെ നടന്നുപോകുമ്പോള്‍ യുവാവ് കാറിടിച്ച് മരിച്ച കേസില്‍ മാതാവിനും ഭാര്യക്കും കുട്ടിക്കും നഷ്ടപരിഹാരം നല്‍കാന്‍ മോട്ടോര്‍ ആക്‌സിഡന്റല്‍ ക്ലെയിം ട്രൈബ്യൂണല്‍ വിധിച്ചു.
ചെറുവത്തൂര്‍ വി.വി നഗറിലെ ചന്ദ്രന്റെ മകന്‍ സതീഷ്ചന്ദ്രന്‍(35) മരിച്ച സംഭവത്തില്‍ സതീഷ്ചന്ദ്രന്റെ മാതാവ് സരസ്വതി(60), ഭാര്യ സ്മിത(30), മകന്‍ നിവേദ്(6) എന്നിവര്‍ക്ക് 13,40,000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് ട്രൈബ്യൂണല്‍ ജഡ്ജ് എസ്. മനോഹര്‍ കിണി വിധിച്ചത്.

accident

ന്യൂ ഇന്ത്യാ ഇന്‍ഷൂറന്‍സ് കമ്പനിയുടെ തളിപ്പറമ്പിലുള്ള മൈക്രോ ഫിനാന്‍സ് മാനേജരാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. 2016 ജനുവരി 29ന് ചെറുവത്തൂര്‍ കൊവ്വലിലാണ് അപകടമുണ്ടായത്. തേപ്പ് ജോലിക്കാരനായിരുന്ന സതീഷ്ചന്ദ്രന്‍ ജോലികഴിഞ്ഞ് ദേശീയപാതക്കരികിലൂടെ നടന്നുപോകുമ്പോള്‍ കൊവ്വലില്‍ കെ.എല്‍ 59 ജി 8376 നമ്പര്‍ കാര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ സതീഷ്ചന്ദ്രനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

സതീഷ്ചന്ദ്രന്റെ അപകടമരണവുമായി ബന്ധപ്പെട്ട് കാര്‍ ഡ്രൈവര്‍ക്കെതിരെ ചന്തേര പൊലീസ് ബോധപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു

English summary
man died in car accident; court ordered to gave compensation to deceased persons family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X