തിരുവനന്തപുരം: ആശുപത്രി വരാന്തയില്‍ രോഗിയായ ഭാര്യയെ ഭര്‍ത്താവ് കല്ലുകൊണ്ട് ഇടിച്ച് കൊന്നു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കൊളെജില്‍ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കിടിച്ച് കൊന്നു. ഭാര്യയെ കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ച് കൊന്ന ശേഷം ഇതേ കല്ലുകൊണ്ട് തലയ്ക്കിടിച്ച് ആത്മഹത്യ ചെയ്യാന്‍ ഭര്‍ത്താവും ശ്രമിച്ചു. നാവായിക്കുളം ജലജാ മന്ദിരത്തില്‍ രാധിക (42)യാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഇവരുടെ ഭര്‍ത്താവ് ജയകുമാറി(45)നെ പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാവിലെ 8.45 ഓടെയാണ് സംഭവം നടന്നത്. മോര്‍ച്ചറിയ്ക്ക് അടുത്തുള്ള കാര്‍ ഷെഡിലാണ് സംഭവം. ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലാണ് ജലജ. കൂട്ടിരിയ്ക്കുന്നത് ഭര്‍ത്താവും. രാവിലെ രാധികയേയും കൂട്ടി ചായ കുടിയ്ക്കാനെന്ന പേരിലാണ് ജയകുമാര്‍ പുറത്തിറങ്ങിയത്.

കോഫി ഷോപ്പിലെ വരാന്തയിലിരുന്ന ചായ കുടിയ്ക്കുന്നതിനിടെ ഇരുവരും വഴക്കിടുകയും ചെയ്തു. ഇതനിടെ കുപതിനായ ജയകുമാര്‍ നിലത്ത് കിടന്ന തറയോട് എടുത്ത് ഭാര്യയുടെ തലയ്ക്കിടിച്ചു. അബോധാവസ്ഥയിലായ രാധികയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യയ്ക്ക് ശ്രമിച്ച ജയകുമാറിനെ സെക്യൂരിറ്റി ജീവനക്കാര്‍ തടയുകയും അത്യാഹിത വിഭാഗത്തിലാക്കുകയും ചെയ്തു. രാധിക ചികിത്സയിലിരിയ്‌ക്കെ മരിച്ചു. ജയകുമാര്‍ പൊലീസ് കാവലില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലാണ്.












Click it and Unblock the Notifications