Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്കൂൾ യൂണിഫോമിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, ജാമ്യത്തിലിറങ്ങി മുങ്ങി, ഒടുവിൽ പിടിയിൽ

കൊച്ചി: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് സ്ക്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി പിടിയിൽ. തൃശൂർ ആളൂർ വെള്ളാച്ചിറ പാറക്കൽ ഞാറലേലി വീട്ടിൽ ജിന്റ്റോ കുര്യൻ (36) നെയാണ് തടിയിട്ടപറമ്പ് പൊലീസ് പിടികൂടിയത്.

2015 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫേസ്ബുക്ക് വഴി ബന്ധം സ്ഥാപിച്ച് ആണ് ഇയാൾ പെൺകുട്ടിയെ ലൈം​ഗികമായി ഉപയോ​ഗിച്ചത്. സ്കൂൾ യൂണിഫോമിലായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ലൈംഗികമായി ഉപദ്രവിച്ച് ചാലക്കുടി റെയിൽവേസ്റ്റേഷനിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. എന്നാൽ അന്ന് തന്നെ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതി റിമാൻഡ് ചെയ്തു. കുറ്റപത്രവും സമർപ്പിച്ചു.

case new

എന്നാൽ ജിന്റോയ്ക്ക് ജാമ്യം ലഭിച്ചു. പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. എന്നാൽ ജിന്റോയെ പിടികൂടുന്നതിന് പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ചു. ആൻറമൻ നിക്കോബാർ , ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ഇയാളെ വയനാട്ടിലെ കൽപ്പറ്റയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

ഒരു മാസമായി അലൂമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്ത് കഴിയുകയായിരുന്നു ഇയാൾ. അവിടെ നിന്നും ബെംഗളൂരുവിലേക്ക് കടക്കാനുള്ള തയാറെടുപ്പിലായിരുന്നു. ഇതിനിടയിലാണ് പിടിയിലായത്.

പെരുമ്പാവൂർ എ എസ് പി അനൂജ് പലിവാലിൻറെ മേൽ നോട്ടത്തിൽ എസ് എച്ച് ഒ വിഎം കേഴ്സൻ, സബ് ഇൻസ്പെക്ടർ ഒ വി സാജൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഏ ആർ ജയൻ , പി എം ഷമീർ, മാഹിൻ ഷാ, സി പി ഒ ബോബി ടി ഏല്യാസ് തുടങ്ങിയവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അതേസമയം, ഓൺലൈൻ പഠനത്തിന് രക്ഷിതാക്കൾ വാങ്ങി നൽകിയ ഫോണിൽ ആരംഭിച്ച ഫേസ്ബുക്ക് അക്കൗണ്ട് വഴി പരിചയപ്പെട്ട് പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ് ഇന്ന് തിരുവനന്തപുരത്ത് പിടിയിൽ ആയിരുന്നു. കാട്ടാക്കട അമ്പലത്തിൻകാല പാപ്പനം സ്വദേശി ശ്യാമിനെ ആണ് നെടുമങ്ങാട് പൊലീസ് പിടികൂടിയത്.

നെടുമങ്ങാട് സ്വദേശിനിയായ വിദ്യാർത്ഥിനിക്ക് ഓൺലൈൻ പഠനത്തിനായാണ് കൂലിപ്പണിക്കാരനായ രക്ഷിതാക്കൾ മൊബൈൽ ഫോൺ വാങ്ങി നൽകുന്നത്. എന്നാൽ പഠനത്തിന് പുറമെ പെൺകുട്ടി മൊബൈലിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങി അതിൽ സജീവമായി. ഇതിലൂടെയാണ് ശ്യാമിനെ കുട്ടി പരിചയപ്പെട്ടത്. ഇതിന് പിന്നാലെയാണ് സംഭവം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+