രാത്രി പുലർന്നപ്പോൾ 'ലോറി ഉടമ മനാഫി'ന് 1.79 ലക്ഷം സബ്സ്ക്രൈബേഴ്സ്; വ്യൂസും ലക്ഷം കടന്നു
ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബം അർജുൻ ഓടിച്ച ലോറിയുടെ ഉടമയായ മനാഫിനെതിരെ രംഗത്ത് വന്നിരുന്നു. മനാഫ് അർജുന്റെ പേരിൽ ഫണ്ട് സ്വരൂരിക്കുന്നെന്നും അർജുന്റെ പേരിൽ യൂട്യൂബിന്റെ വ്യൂസ് കൂട്ടാൻ ശ്രമിക്കുന്നു. എന്നത് ഉൾപ്പെടെ നിരവധി ആരോപണങ്ങൾ ആണ് അർജുൻ കുടുംബം ആരോപിച്ചത്.
ഈ ആരോപണങ്ങൾക്കെല്ലാം മറുപടിയുമായി മനാഫും രംഗത്ത് വന്നിരുന്നു. അർജുന്റെ പേരിൽ ഒരു ഫണ്ടും വാങ്ങിയിട്ടില്ലെന്നും കുറ്റം തെളിഞ്ഞാൽ മാനാഞ്ചിറ മൈതാനത്ത് വന്ന് നിൽക്കാം കല്ലെറിഞ്ഞ് കൊന്നോളൂ എന്നാണ് മനാഫ് പറഞ്ഞത്. വിവാദം ഒരു ഭാഗത്ത് ശക്തമാകുമ്പോൾ മനാഫിന്റെ യൂട്യൂബ് ചാനലിന്റെ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം കൂടുകയാണ്.

പതിനഞ്ചായിരത്തോളം മാത്രം സബ്‌സ്‌ക്രൈബേഴ്‌സ് മാത്രം ഉണ്ടായിരുന്നു ലോറി ഉടമ മനാഫ് എന്ന് യൂട്യൂബ് ചാനലിന് ഒറ്റ ദിവസം കൊണ്ട് ലഭിച്ചക് ലക്ഷക്കണക്കിന് സബ്‌സ്‌ക്രൈബേഴ്‌സിനെയാണ്. ഇപ്പോളും ആളുകൾ ഈ ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുകയാണ്. നിലവിൽ 171 കെ സബ്‌സ്‌കൈബേഴ്‌സാണ് ഉള്ളത്. 33 വീഡിയോ ആണ് ഇതുവരെ പോസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ ആയിരം വ്യൂസ് പോലും ലഭിക്കാതിരുന്ന വീഡിയോകൾക്ക് ഇപ്പോൾ ലക്ഷക്കമക്കിനാണ് വ്യൂസ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അർജുന്റെ കുടുംബം മനാഫിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ വലിയ പിന്തുണയാണ് മനാഫിന് ലഭിക്കുന്നത്. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് നടന്നുകൊണ്ടിരിക്കുന്നത്. 13 ദിവസം മുൻപാണ് ഈ ചാനലിൽ വീഡിയോ അപ് ചെയ്തത്. അർജുനെ കണ്ടെത്തിയ ശേഷം വീഡിയോ ഒന്നും പോസ്റ്റ് ചെയ്തിട്ടുമില്ല. മനാഫിന്റെ ലക്ഷ്യം വേറെയായിരുന്നെങ്കിൽ വീണ്ടും വീഡിയോസ് ഇടില്ലേ എന്നാണ് ചിലർ ചോദിക്കുന്നു. നിരവധി കമന്റുകളാണ് വരുന്നത്.
ഞാൻ ന്യൂസ് കണ്ടപ്പോഴാണ് ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്നറിഞ്ഞത്. മനാഫെ മനുഷ്യർക്ക് മാത്രമാണ് നന്ദികേട് കാണിക്കാൻ പറ്റുകയുള്ളു . ഈ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നു, അർജുന്റെ വീട്ടുകാരുടെ പത്രസമ്മേളനം കണ്ടിട്ട് വന്നതാണ് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ,
വ്യൂ കൂട്ടാനുള്ള ശ്രമം എന്നല്ലേ അവർ പറഞ്ഞത്... ഇപ്പോഴാ ശരിക്കും വ്യൂ കൂട്ടിയത് ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്ന് അറിയിച്ചതിന് ഒരു ബിഗ് താങ്ക്സ്... മനാഫ് നിങ്ങൾ വിഷമിക്കണ്ട നല്ല മനസ്സുള്ളവർ നിങ്ങൾക്കൊപ്പം എന്നുമുണ്ട് , കേരളത്തിൽ അറിയപ്പെടുന്ന ഒരു യൂട്യൂബ് ആക്കി മനാഫ്ക്കയുടെ യൂട്യൂബ് ചാനൽ മാറും അത് ഉറപ്പാണ് കേരളത്തിലെ നല്ലവരായ ജനങ്ങൾ മനാഫ്ക്കയുടെ കൂടെയുണ്ട് എന്നിങ്ങനെ പോകുന്നു വീഡിയോസിന് താഴെയുള്ള കമന്റ്.












Click it and Unblock the Notifications