അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ മഞ്ചേരി നഗരസഭ കൗൺസിലർ തലാപ്പില്‍ അബ്ദുള്‍ ജലീല്‍ മരിച്ചു
മഞ്ചേരി: ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി നഗരസഭാഗം മരിച്ചു. തലാപ്പില്‍ അബ്ദുള്‍ ജലീലാണ് മരിച്ചത്. നഗരസഭയുടെ 16-ാം വാർഡ് കൗൺസിലറായ അബ്ദുള്‍ ജലീലിന് നേരെ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. ചെവ്വാഴ്ച രാത്രി പത്തരയോടെ പയ്യനാട് താമരശ്ശേരിയിൽ വെച്ച് ബൈക്കിലെത്തിയ സംഘം തലക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. മാരകായുധം കൊണ്ടുള്ള ആക്രമണത്തില്‍ ജലീലിന്റെ തലയോട്ടി തകരുകയും ചെയ്തു
നെറ്റിയിലും ആഴത്തിലുള്ള പരിക്കേറ്റിരുന്നു. ചേരവാർന്ന് നിലത്ത് കിടന്ന ജലീലിനെ സഹയാത്രികർ ചേർന്ന് ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സ്ഥിതി ഗുരുതരമായതിനാല്‍ പെരിന്തലമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച വൈകീട്ടോടെ മരണപ്പെടുകയായിരുന്നു. കേസിലെ പ്രതികളെ കുറിച്ച് കൃത്യമായ വിവരം കൊലപാതകികളെക്കുറിച്ചുള്ള വിവരം പുറത്ത് വന്നിരുന്നില്ല എന്നാല്‍ കൃത്യത്തിന് പിന്നിലുള്ളവരെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചെന്നും അറസ്റ്റ് ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ ഉടന്‍ ഉണ്ടാവുമെന്നുമാണ് പൊലീസ് അറിയിക്കുന്നത്. ഇതിന് പിന്നാലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

അബ്ദുള്‍ മജീദെന്ന പ്രതിയെയാണ് പൊലീസ് പിടികൂടിയത്. മറ്റൊരു പ്രതിയായ ഷുഹൈബ് എന്ന കൊച്ചുവിന് വേണ്ടി പൊലീസ് അന്വേഷണം തുടരുകയാണ്. പയ്യനാട് വച്ചായിരുന്നു ആക്രമണം ഉണ്ടായത്. മജീദും ഷുഹൈബും അബ്ദുള്‍ ജലീലിന്റെ വാഹനത്തെ ബൈക്കില്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൗൺസിലറുടെ കൂടെയു ണ്ടായിരുന്ന നാല് പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികളെന്ന് സംശയിക്കുന്നവരുടെ മൊബൈല്‍ ഫോണുകള്‍ ഓഫാക്കിയ നിലയിലാണ്. ഒരു വിഷയത്തിലെ തകർക്കം പറഞ്ഞു തീർത്ത് മടങ്ങുന്നതിനിടെയാണ് അക്രമി സംഘം കൗൺസിലറെ തലക്ക് അടിച്ച് വീഴ്ത്തിയത്.
അതേസമയം, നഗരസഭ കൗണ്‍സിലര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് മഞ്ചേരി നഗരസഭ പരിധിയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 6 മുതല്‍ ഖബറടക്കം തീരുന്നത് വരെയാണ് ഹര്‍ത്താല്‍. സംഭവത്തില്‍ ഒരു പ്രതിയെ പൊലീസ് പിടികൂടി. കൊലപാതകത്തില്‍ അനുശോചനം രേഖപ്പെടുത്തി നിരവധി നേതാക്കള്‍ രംഗത്ത് എത്തി. 'മഞ്ചേരി മുനിസിപ്പൽ കൗൺസിലറും മുസ്‌ലിം ലീഗ് നേതാവുമായ തലാപ്പിൽ കുഞ്ഞാന്റെ ആകസ്മികമായ വിയോഗം ഏറെ ഞെട്ടലോടുകൂടിയാണ് കേട്ടത്. രണ്ടുദിവസം മുമ്പ് അദ്ദേഹത്തോടൊപ്പം ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുകയും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. എല്ലാവരോടും സൗമ്യമായി ഇടപെട്ടിരുന്ന കുഞ്ഞാക്ക ജീവകാരുണ്യ മേഖലയിൽ നിറഞ്ഞുനിന്ന ജനങ്ങൾക്കായി സദാസമയം പ്രവർത്തിച്ച ഒരു പൊതുപ്രവർത്തകനായിരുന്നു'-പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ അനുസ്മരിച്ചു. സൗജത്താണ് ജലീലിന്റെ ഭാര്യ മക്കൾ: മുഹമ്മദ് സാനിൽ, മുഹമ്മദ് സനു.












Click it and Unblock the Notifications