Get Updates
Get notified of breaking news, exclusive insights, and must-see stories!

'മഞ്ജുവിനോട് പ്രണയം പറഞ്ഞിരുന്നു, ശല്യപ്പെടുത്തിയിട്ടില്ല..ചെയ്തത് കടമ'; സനൽ കുമാർ ശശിധരൻ

കൊച്ചി; മഞ്ജു വാര്യരോട് താൻ പ്രണയം വെളിപ്പെടുത്തിയിരുന്നുവെന്നും എന്നാൽ അവരെ ശല്യപ്പെടുത്തിയിട്ടില്ലെന്നും സംവിധായകൻ സനൽ കുമാർ ശശിധരൻ. മഞ്ജുവിന്റെ പരാതിയിൽ അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മഞ്ജു വാര്യരുടെ ജീവന് ഭീഷണിയാണെന്ന് കാട്ടി പോസ്റ്റ് ഇടുന്നതിന് മുമ്പ് അവർക്ക് പോസ്റ്റിടുന്ന കാര്യം ചൂണ്ടിക്കാട്ടി മെസേജ് അയച്ചിരുന്നു. എന്നാൽ മറുപടി വന്നില്ല. തീവ്രവാദികളെ പിടിക്കുന്നത് പോലെയാണ് പോലീസ് തന്നെ പിന്തുടർന്ന് പിടിച്ചതെന്നും സനൽകുമാർ ആരോപിച്ചു.

ഞെട്ടിച്ച് ഐശ്വര്യ ലക്ഷ്മി..'ഈ ബ്ലാക്ക് ബ്യൂട്ടി കൊള്ളാമല്ലോ'...വൈറൽ ഫോട്ടോകൾ

1

അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്- മഞ്ജു തടവിലാണോ അല്ലയോ എന്ന് അന്വേഷിക്കേണ്ട ബാധ്യത സമൂഹത്തിനുണ്ട്. അത് ചെയ്യാത്തത് സമൂഹത്തിന്റെ കുറ്റമല്ല. എന്റെ ജോലി എന്റെ കൂടെ ജോലി ചെയ്തൊരാളുടെ ജീവന് ഭീഷണി ഉണ്ടായപ്പോൾ അത് സത്യസന്ധമായി ഞാൻ പറഞ്ഞു. പക്ഷേ അപ്പോഴും യാതൊരു പ്രതികരണവും ഒരുവശത്ത് നിന്നും ഉണ്ടായിരുന്നില്ല. അവർ പ്രതികരിക്കുമല്ലോ എന്നായിരുന്നു പലരും ചോദിച്ചത്. ഞാൻ മഞ്ജുവിൻരെ പുറകെ നടക്കുകയാണെന്നാണ് പലരും വിമർശിച്ചത്.
ഈ വിഷയങ്ങൾ ലഘുവായി കാണാൻ സാധിക്കാത്തത് കൊണ്ടാണ് ഞാൻ രാഷ്ട്രപതിക്ക് കത്തെഴുതിയത്.

2


സംസ്ഥാനത്ത് ക്രമസമാധാന നില അട്ടിമറിക്കപ്പെടുന്നുണ്ടെന്ന എന്റെ ആശങ്കയാണ് ഞാൻ അറിയിച്ചത്. ഒരു വ്യക്തി എന്ന നിലയിലും ഒരു കലാകാരൻ എന്ന നിലയിലും ഞാൻ എന്റെ കടമയാണ് നിർവ്വഹിച്ചത്. അത് എഴുതിന് പിറ്റേന്നാണ് എനിക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തത്. തനിക്കെതിരെ ചുമത്തിയ ജാമ്യം ലഭിക്കാവുന്ന വകുപ്പാണ്. സ്റ്റേഷൻ ജാമ്യത്തിൽ വിടാമെന്ന് പോലീസ് അറിയിച്ചിരുന്നു. എന്നാൽ എനിക്ക് പറയാനുള്ള കാര്യങ്ങൾ കോടതിയിൽ പറയേണ്ടതിനാൽ കോടതിയിൽ ഹാജരാക്കണമെന്ന് ഞാൻ ആവശ്യപ്പെടുകയായിരുന്നു.
ഇനി കേസിൽ അന്വേഷണങ്ങൾ നടക്കട്ടെ.

3


ഒരു കോൾ വിളിച്ചാൽ ഞാൻ സ്റ്റേഷനിൽ നേരിട്ട് ഹാജരാകുമായിരുന്നു. എന്നാൽ അതുണ്ടായില്ല. ഞാൻ എന്റെ കുടുംബത്തിനൊപ്പം ക്ഷേത്രത്തിലേക്ക് പോകുന്ന വഴിക്ക് പോലീസ് എന്റെ നമ്പർ ട്രേസ് ചെയ്ത് തീവ്രവാദികളെയൊക്കെ പിടിക്കുന്നത് പോലെ സിനിമാ സ്റ്റൈലിൽ വളഞ്ഞിട്ട് പിടിക്കുകയായിരുന്നു. ബലമായി പിടിച്ചിറക്കുകയായിരുന്നു. എനിക്ക് എതിരായ കുറ്റം എന്താണെന്ന് ഞാൻ പോലീസിനോട് ചോദിച്ചിരുന്നു. അവർ മറുപടി നൽകാൻ തയ്യാറായില്ല.ഇതോടെയാണ് ഞാൻ മൊബൈൽ എടുത്ത് ലൈവ് ചെയ്തത്. അവർ മൊബൈൽ പിടിച്ചുവാങ്ങി. അപ്പോഴാണ് ഞാൻ നിലവിളിച്ചത്. അതൊക്കെ ചിലർ കളിയാക്കി ചിരിക്കുന്നുണ്ട്.നിരായുധനായ ഒരാളുടെ ആയുധം എന്നത് നിലവിളിയാണ്. അത്തരത്തിലുള്ള നിലവിളികളെ നോക്കി ചിരിക്കുന്ന മനുഷ്യരോട് എനിക്ക് കൂടുതലായൊന്നും പറയാനില്ല.

4


മഞ്ജു വാര്യരെ ഞാൻ ശല്യപ്പെടുത്തിയിരുന്നുവെങ്കിൽ അവർ എന്നെ നേരിട്ട് വിളിക്കുമായിരുന്നു. നിങ്ങളുടെ ജീവന് ഭീഷണി ഉണ്ടെന്ന് തനിക്ക് തോന്നുന്നുവെന്ന് വ്യക്തമാക്കി ഒരു മെസേജ് ഞാൻ മഞ്ജുവിന് അയച്ചിരുന്നു. എന്നാൽ അവർ അതിന് മറുപടി നൽകിയില്ല.ഇതോടെയാണ് ഞാൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. എന്നാൽ ഇതിനൊന്നും അവർ മറുപടി നൽകിയിരുന്നില്ല. ഇതോടെയാണ് ഞാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കുമെല്ലാം കത്തയച്ചത്. മഞ്ജു വാര്യറോട് ഞാൻ പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. പക്ഷേ അവരെ ശല്യപ്പെടുത്തിയിരുന്നില്ല. കയറ്റം എന്ന ചിത്രം റിലീസാകാത്തതിന് പിന്നിലുള്ള കാരണം എന്തെന്ന് തനിക്ക് അറിയില്ല. മഞ്ജു വാര്യരെ നേരിൽ കാണാൻ ഞാൻ ശ്രമിച്ചത് കയറ്റം എന്ന സിനിമ എന്തുകൊണ്ട് റിലീസാകാൻ വൈകുന്നുവെന്നത് ചോദിക്കാനാണ്, സനൽ കുമാർ പറഞ്ഞു.

5


തനിക്ക് നേരെ വധഭീഷണി ഉണ്ടെങ്കിൽ മഞ്ജുവല്ലേ ആദ്യം പ്രതികരിക്കേണ്ടതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് സനൽ കുമാറിന്റെ മറുപടി ഇങ്ങനെ- അവർ ഒരു പക്ഷേ അക്കാര്യം പറയാതിരുന്നത് ആരുടേയെങ്കിലും തടവിലായതിനാലാണോയെന്ന സംശയം ഉണ്ട്. ഇക്കാര്യം പരിശോധിക്കണമെന്ന ആവശ്യമാണ് താൻ ഉന്നയിച്ചതെന്നും സനൽ കുമാർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+