മഞ്ജു വാര്യർ മദ്യപാനിയാണെന്ന് പറഞ്ഞിട്ടില്ല,പച്ചക്കള്ളമാണ്..അപ്പീലിൽ ഉയർത്തുക ഇത്';ടിബി മിനി പറയുന്നു
നടി ആക്രമിക്കപ്പെട്ട കേസിൽ സർക്കാർ ഉടൻ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് അഭിഭാഷക ടിബി മിനി. താൻ പല കാര്യങ്ങളും തുറന്നുപറയും. എന്നാൽ ഇൻ അപ്പീൽ പോകുന്ന സാഹചര്യത്തിൽ ഇപ്പോഴത് പറയാൻ സാധിക്കില്ല. ദിലീപ് കേസിൽ നീതിയുക്തമായിട്ടാണോ കോടതി സമീപിച്ചത് എന്നതാണ് അപ്പീലിൽ തങ്ങൾ പ്രധാനമായും ഉന്നയിക്കുകയെന്നും ടിബി മിനി പറഞ്ഞു. അവരുടെ വാക്കുകളിലേക്ക്
'അന്നും ഇന്നും ദിലീപിനെതിരെ ധാരാളം തെളിവുകൾ ഉണ്ട് എന്ന് പറയുന്ന ഒരാളാണ് ഞാൻ . എന്റെ അയൽപക്കത്തെ ഒരാള് അന്ന് വിധി പറഞ്ഞതിനുശേഷം വീട്ടിൽ എത്തിയപ്പോൾ എന്നോട് ചോദിച്ചു എടോ കൊട്ടയിൽ തെളിവുണ്ടെന്ന് പറഞ്ഞിട്ട് ഇപ്പോ എന്താണ് തെളിവില്ലാതായേ എന്ന്. പ്രതിയെ വെറുതെ വിടുന്ന ഒരു അവസ്ഥ ഉണ്ടാക്കിയേ എന്ന്. അന്നുമുതൽ ഇന്നുവരെയും എയറിൽ നിന്ന് താഴേക്ക് വരാത്ത ഒരാളാണ് ഞാൻ .ദിലീപും ദിലീപിന്റെ ആൾക്കാരും സംഘടിതമായ രീതിയിൽ ഏതാണ്ട് 250 ഓളം ചാനലുകൾ വെച്ച് ഞാൻ പറഞ്ഞതോ പറയാത്തതോ അല്ലെങ്കിൽ പറഞ്ഞ സെന്റൻസുകളുടെ ഇടയിലുള്ള വാചകങ്ങള ഒക്കെ എടുത്ത് പ്രചരിപ്പിക്കുകയാണ്.

മഞ്ജു വാര്യർ മദ്യപാനിയാണെന്ന് ഞാൻ പറഞ്ഞുവെന്നാണ് പറയുന്നത്,പച്ചക്കള്ളമാണ്. യുട്യൂബ് ചാനലുകൾക്ക് യാതൊരു നിയന്ത്രണവുമില്ല. ഈ പ്രചരങ്ങളിലൊന്നും എനിക്ക് യാതൊരു തരത്തിലുള്ള പ്രശ്നവുമില്ല. കാരണം ഞാൻ ഒരു കോസിന് വേണ്ടി നിന്നയാളാണ്. കേവലമായ ഒരു വക്കീലായി നിൽക്കാൻ എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഞാൻ കേവലം ഒരു വക്കീൽ ആവാൻ വേണ്ടി ആയിരുന്നില്ല നിയമ ബിരുദം നടത്തിയത്. എന്റെ രാഷ്ട്രീയ പ്രവർത്തനത്തിനേയും സാമൂഹ്യ പ്രവർത്തനത്തിനേയും ഗുണകരമാക്കുന്ന രീതിയിൽ എൻറെ തൊഴിലിനും കൂടിവേണ്ടിയാണ് ഞാൻ വക്കീൽ പണി സ്വീകരിച്ചത്. ഒരു കാലഘട്ടത്തിലും ഞാൻ കേവലം ഒരു വക്കീ ആയിട്ട് ഇരുന്നിട്ടില്ല. ഇത്തരം കേസുകളിൽ ഞാൻ ഇരകളോട് ഒപ്പമാണ്.
ആളുകൾ ചോദിക്കുന്ന ചോദ്യം സാധാരണ ക്രിമിനൽ കേസുകളിൽ പ്രതികൾ സംശയത്തിന്റെ ആനുകൂല്യത്തിൽ വിട്ടുപോവുക എന്നത് സ്വാഭാവികമാണ്. അങ്ങനെയൊക്കെ ഒരുപാട് കേസുകൾ സംഭവിച്ചിട്ടുണ്ട്. അപ്പോഴെല്ലാം സർക്കാരിനും പ്രോസിക്യൂഷനും ഇൻവെസ്റ്റിഗേഷൻ ടീമും ശരിയായ രീതിയിൽ തെളിവുകൾ കൊണ്ട് കൊടുക്കാത്തതുകൊണ്ടാണ് അത് വിട്ടുപോയത് എന്നാണ് എല്ലാവരും പറയുക. പക്ഷേ, ഈ കേസിൽ മാത്രം എന്തുകൊണ്ടാണ് എല്ലാവരും ജുഡീഷ്യറിക്ക് എതിരായിട്ടുള്ള സംസാരം പല സ്ഥലങ്ങളിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത് എന്നാണ്. ആ പെൺകുട്ടിക്ക് വേണ്ടി ഹാജരായ ഒരാൾ എന്ന നിലയിൽ, ഇതിന്റെ ഇൻ ക്യാമറ പ്രൊസീഡിങ്സിൽ നടന്ന കാര്യങ്ങൾ ഞാൻ പറയും. പക്ഷേ ഇപ്പോൾ പറയുന്ന സമയം ആയിട്ടില്ല. കാരണം നമ്മൾ ഒരു അപ്പീൽ ഫയൽ ചെയ്തതിന് ശേഷമാണ് നമുക്ക് ഈ കാര്യങ്ങൾ പറയാനായിട്ടുള്ള നിയമപരമായിട്ടുള്ള അവകാശം ഉണ്ടാകുക.
വിധിയിൽ എന്തുകൊണ്ട് ഇങ്ങനെ സംശയിക്കുന്നു എന്ന് വെച്ചാൽ 2017 മുതൽ ഈ കേസുമായി ബന്ധപ്പെട്ടുകൊണ്ട് ജുഡീഷ്യറിക്ക് വീഴ്ച പറ്റി എന്നതുകൊണ്ടാണ് ഈ സംശയം ജനങ്ങൾ പ്രകടിപ്പിക്കുന്നത്. ഈ കേസിൽ ഞങ്ങൾ അപ്പീൽ കൊടുക്കുമ്പോഴും, ഞങ്ങളുടെ പ്രധാനപ്പെട്ട വാദം എന്ന് പറയുന്നത് അതുതന്നെയാണ്. അതായത് നീതിയുക്തമായിട്ടാണോ അല്ലെങ്കിൽ ഫെയർ ആയിട്ടാണോ എവിഡൻസുകളെ കോടതി പരിശോധിച്ചത് എന്ന വിഷയം തന്നെയായിരിക്കും ഞങ്ങൾ അപ്പീലിൽ ഉയർത്തുക', ടിബി മിനി പറഞ്ഞു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications