പ്രിയപ്പെട്ടവളുടെ ചുവടുകള്‍ തളരാതിരിക്കട്ടെ; മഞ്ജു വാര്യര്‍ക്ക് പിന്തുണയുമായി ആരാധിക

  • By: Nihara
Subscribe to Oneindia Malayalam

ദിലീപ്- കാവ്യ വിവാഹം കഴിഞ്ഞിട്ട് അധികം ദിവസങ്ങളായിട്ടില്ല. സോഷ്യല്‍ മീഡിയ ശരിക്കും ആഘോഷിച്ച വിവാഹമായിരുന്നു ഇവരുടേത്. നവമാധ്യമങ്ങളിലും മറ്റുമായി നിരവധി പോസ്റ്റും ട്രോളുമാണ് ഇവരുമായി ബന്ധപ്പെട്ടിറങ്ങിയത്. കാവ്യയുടെയും ദിലീപിന്റെയും ഫേസ് ബുക്ക് പേജില്‍ തെറിവിളിയുടെ പൊങ്കാലയാണ്. എന്തിനേറെ പറയുന്നു ഇവര്‍ക്ക് ആശംസ അറിയിച്ച കുഞ്ചാക്കോ ബോബനെപ്പോലും ആള്‍ക്കാര്‍ വെറുതെ വിട്ടില്ല. സംഭവം ഇതൊക്കയാണെങ്കിലും ദിലീപിന്റെ മുന്‍ഭാര്യയും പ്രമുഖ നടിയുമായ മഞ്ജു വാര്യര്‍ക്ക് കിട്ടുന്ന പിന്തുണ കണ്ടാല്‍ കണ്ണു മിഴിഞ്ഞു പോവും.

കാവ്യാ മാധവന്റെ ആരാധകര്‍ പോലും ഇപ്പോള്‍ മഞ്ജുവിന്റെ കൂടെയാണ്. പതിനായിരക്കണക്കിന് പോസ്റ്റുകളാണ് നിത്യേന ഫേസ് ബുക്കില്‍ പ്രത്യക്ഷപ്പെടുന്നത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ കഴിയവെ മഞ്ജുവിനോടുള്ള പ്രേക്ഷകരുടെ ഇഷ്ടം കൂടി കൂടി വരികയാണ്. മഞ്ജുവിന്റെ നിലപാടായിരുന്നു ശരിയെന്ന് ഇവര്‍ പറയുന്നു. മഞ്ജുവിനെ അനുകൂലിച്ച് റംസീന നരിക്കുനി എഴുതിയ ഫേസ് ബുക്ക് പോസ്റ്റ് ഇപ്പോള്‍ വൈറലാണ്.

 പതിവ്

പതിവ്

പൊതുവെ സോഷ്യല്‍ മീഡിയയില്‍ സജീവമല്ല താനെന്ന് റംസീന പറയുന്നു. ദിലീപ്- കാവ്യ വിവാഹത്തെത്തുടര്‍ന്ന് നവമാധ്യമങ്ങളില്‍ വന്ന പോസ്റ്റുകളൊന്നും ശ്രദ്ധിച്ചിരുന്നില്ല. യാതൊരു പരിഗണനയും കൊടുക്കാതെ തള്ളിക്കളഞ്ഞു.

 പെണ്ണ്

പെണ്ണ്

തന്റെ പുരുഷനില്‍ മറ്റൊരു സ്ത്രീ സ്വാധീനം ചെലുത്തുകയും രഹസ്യമായും പരസ്യമായും അയാള്‍ അവള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്തപ്പോള്‍ താക്കീതുകളുടെ അവസാന ധ്വനിയും മുഴക്കി മാന്യമായി പടിയിറങ്ങി വന്ന പെണ്ണ്.

 മാനിക്കുന്നു

മാനിക്കുന്നു

തനിക്ക് നേരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്കൊന്നും അവള്‍ പ്രതികരിച്ചില്ല. വിവാദങ്ങളെയെല്ലാം ഒതുക്കിയ മറുപടി ഇങ്ങനെ ആയിരുന്നു. ദിലീപ് എന്ന വ്യക്തിയുടെ സ്വകാര്യത മാനിക്കുന്നു.

 ആവശ്യപ്പെട്ടില്ല

ആവശ്യപ്പെട്ടില്ല

ഒരു രൂപ നഷ്ട പരിഹാരമോ സ്വത്തില്‍ പകുതിയോ ചോദിക്കാതെയാണ് മഞ്ജു വാര്യര്‍ ദിലീപിന്റെ ജീവിതത്തില്‍ നിന്നും പടിയിറങ്ങിയത്. 14 വര്‍ഷം കൂടെ ജീവിച്ചവന്‍ കതിര്‍ മണ്ഡപത്തില്‍ കയറുമ്പോള്‍ തോളോട് ചേര്‍ന്ന് നിന്ന കൂട്ടുകാരിയും ഉദരത്തില്‍ പേറിയ പൈതലും നിറഞ്ഞു ചിരിക്കുമ്പോള്‍ പോലും പ്രതികരിക്കാതെ മാന്യമായി മാറി നില്‍ക്കാന്‍ കഴിഞ്ഞു മഞ്ജുവിന്.

 നീങ്ങട്ടെ

നീങ്ങട്ടെ

തന്റേടവും പ്രതികരണ ശേഷിയും മാന്യതയും ഒത്തു ചേര്‍ന്ന വ്യക്തിത്വമായാണ് മഞ്ജുവിനെ റംസീന വിശേഷിപ്പിക്കുന്നത്. നിരവധി പേര്‍ താരത്തെ അനുകൂലിച്ച് പോസ്റ്റിട്ടിരുന്നുവെങ്കിലും ഇത്രയും തീഷ്ണമായ പിന്തുണ ഇതാദ്യമായാണ്.

English summary
FB post getting viral regarding with Dileep-Kavya marriage. Followers got angry with Kavya. Most of them were supporting Manju Warrier now. Ramseena Narikuni' s post getting viral now.
Please Wait while comments are loading...