മഞ്ഞുമ്മൽബോയ്സ്: 'അന്വേഷണം അനാവശ്യം'; പൂർണമായും പോലീസിനെ കുറ്റം പറയാനാവില്ലെന്ന് ചിദംബരം
യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട് പോലീസിൽ നിന്ന് നേരിട്ട പീഡനത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവായിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാൻ തമിഴ്നാട് ഡി ജി പിക്ക് ആഭ്യന്തര വകുപ്പ് സെക്രട്ടറി ഉത്തരവ് നൽകി. എന്നാൽ 18 വർഷത്തിന് ശേഷം അന്വേഷണം അനാവശ്യമാണ് എന്നാണ് മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ സംവിധായകൻ ചിദംബരം പറഞ്ഞത് .
ആ പ്രദേശത്ത് അവർ കടന്നുകയറിയതാണെന്നും പോലീസുകാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും കൊലപാതകവും കൊലപാതക ശ്രമവും ആത്മഹത്യയുമൊക്കെ നടക്കുന്ന സ്ഥലമാണ്. അതൊരു തിരഞ്ഞെടുപ്പ് സമയം കൂടിയായിരുന്നു. തിരഞ്ഞടുപ്പ് ഫലം വന്നിട്ട് പോലീസുകാരെല്ലാം തിരക്കിലായിരുന്നു, പൂർണമായും പോലീസിനെ കുറ്റം പറയാനിവില്ലെന്ന് ചിദംബരം പറഞ്ഞു.

അന്വേഷണം വേണ്ടെന്നാണ് മഞ്ഞുമ്മൽ ടീമും പറയുന്നത്. അന്ന് തങ്ങളുടെ ഒപ്പമുള്ളവരെ പോലീസ് ഉപദ്രവിച്ചു എന്നത് സത്യമാണ്. സ്റ്റേഷനിൽ പോയവരെ തല്ലി. സിനിമയിറങ്ങിക്കഴിഞ്ഞു ഗുണ കേവ്സിൽ പോയപ്പോൾ പോലീസും ഫോറസ്റ്റ് ഗാർഡും മറ്റും വന്ന് അന്നത്തെ സംഭവത്തിന് മാപ്പ് പറഞ്ഞു. ഒരുപാട് കൊലപാതകങ്ങൾ അവിടെയുണ്ടായിട്ടുണ്ടെന്നും അത്തരം സംഭവമാണെന്നാണ് വിചാരിച്ചതെന്നും പറഞ്ഞു. വർഷങ്ങൾ കഴിഞ്ഞില്ലേ? എല്ലാവർക്കും പ്രായമായി. ഇനി കേസൊന്നും കാെടുത്ത് ആരെയും ബുദ്ധിമുട്ടിക്കാൻ ഞങ്ങൾക്ക് താല്പര്യമില്ലെന്നാണ് സിജു ഡേവിഡ് പറയുന്നത്.
എറണാകുളം മഞ്ഞുമ്മലിൽ നിന്നാണ് 2006 ൽ ഒരു സംഘം യുവാക്കൾ കാെടൈക്കനാൽ സന്ദർശിക്കാൻ പോയത്. അതിൽ ഒരാൾ ഗുണാ കേവ് എന്നറിയപ്പെടുനന ഗുഹയിലേക്ക് വീണുപോവുകയായിരുന്നു. സുഹൃത്തിനെ രക്ഷിക്കാനായി യുവാക്കൾ പോലീസ് സ്റ്റേഷനിൽ ചെന്ന് സഹായം അഭ്യർത്ഥിച്ചു.
സഹായം തേടി എത്തിയ യുവാക്കളെ പോലീസ് മർദ്ദിക്കുന്നതായാണ് സിനിമയിൽ കാണുന്നത്. ശാരീരകമായും മാനസികമയും പീഡിപ്പിക്കുകയും പിന്നീട് അവരുടെ പണം ചെലവാപ്പിക്കുകയും ചെയ്യുന്നുണ്ട്. ഒരു പോലീസുകരനെയാണ് ആദ്യം ഇവർക്കൊപ്പം അയക്കുന്നത്. ഇത് സിനിമയിൽ കാണിക്കുന്നുണ്ട്. സിജു ഡേവിഡ് ആണ് 120 അടിയോഴം ആഴമുള്ള ഗർത്തത്തിൽ നിന്ന് സുഹൃത്തിനെ രക്ഷിച്ചത്.
2006 ൽ നടന്ന സംഭവത്തിൽ നിലമ്പൂർ സ്വദേശിയും റെയിൽ വേ കൺസൾട്ടേറ്റീവ് കമ്മിറ്റി മുൻ അംഗവുമായ വി ഷിജു എബ്രഹാം ആണ് തമിഴ്നാട് ആഭ്യന്തര സെക്രട്ടറിക്ക് നൽകിയത്, ഷിജുവിന്റെ പരാതിയിലാണ് നടപടി. ഗൗരവമായി അന്വേഷിക്കണമെന്നും നടപടി പരാതിക്കാരനെ അറിയിക്കാനുമാണ് നിർദ്ദേശം.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications