കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിക്കൊപ്പം ചിത്രം; വിശദീകരണവുമായി മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പ ദാസ്

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫിയും മാധ്യമപ്രവര്‍ത്തകരായ അയ്യപ്പദാസും സ്മൃതി പരുത്തിക്കാടും ഒരുമിച്ചുള്ള ചിത്രം പുറത്ത് വന്നതിന് പിന്നാലെ വ്യാപകമായ തോതിലുള്ള പ്രചാരണമായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ ഇന്ന് നടന്നത്. ഈ ചിത്രങ്ങള്‍ വെച്ചുകൊണ്ട് മാധ്യമങ്ങളുടെ 'ബ്രേക്കിങ് കാര്‍ഡ്' മാതൃകയിലുള്ള പോസ്റ്ററുകളും ചിലര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചു.

ഫോട്ടോയില്‍ ഉള്ളത് ഞാൻ തന്നെയാണെന്നും അയ്യപ്പദാസും വ്യക്തമാക്കുന്നു. ഫോട്ടോ ആ രൂപത്തിലും മാറ്റങ്ങൾ വരുത്തി വാർത്ത എന്ന മട്ടിലും പ്രത്യേക ലക്ഷ്യത്തോടെ പ്രചരിപ്പിക്കുന്നു. തെറ്റിദ്ധരിപ്പിക്കുകയും അപകീർത്തിപ്പെടുത്തുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നതിനെ നിയമപരമായി നേരിടും എന്നും അദ്ദേഹം വിശദീകരിക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

2018 ഫെബ്രുവരി 19ന്

2018 ഫെബ്രുവരി 19ന്

സ്വർണക്കടത്ത് കേസ് പ്രതിക്കൊപ്പം ഞാൻ നിൽക്കുന്നു എന്നാരോപിച്ച് ഒരു ചിത്രം വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഫോട്ടോ ആ രൂപത്തിലും മാറ്റങ്ങൾ വരുത്തി വാർത്ത എന്ന മട്ടിലും പ്രത്യേക ലക്ഷ്യത്തോടെ പ്രചരിപ്പിക്കുന്നതായും അറിഞ്ഞു. അതിൽ ഉള്ളത് ഞാൻ തന്നെയാണ്. മാസ്റ്റർ വിഷൻ ഇൻറർനാഷനലിന്റെ സഫലമീ യാത്ര എന്ന ടെലിവിഷൻ പരിപാടിയുടെ ഒരാഘോഷ വേളയിൽ അതിഥിയായി 2018 ഫെബ്രുവരി 19ന് ദുബായിൽ വച്ച് പങ്കെടുത്തു.

മാധ്യമ പ്രവർത്തകരായി

മാധ്യമ പ്രവർത്തകരായി

ദുബായ് പൊലീസിന്റെ സഹകരണത്തോടെ നടന്ന പരിപാടിയിൽ ചലച്ചിത്ര പ്രവർത്തകരായ സുജിത് വാസുദേവും അനുശ്രീയും ടിനി ടോമുമടക്കം നിരവധി പ്രമുഖർ അതിഥികളായി. മാധ്യമ പ്രവർത്തകരായി എന്നെയും സ്മൃതി പരുത്തിക്കാടിനെയും ടി എം ഹർഷനെയും ക്ഷണിച്ചു. ഒരത്യാവശ്യം മൂലം ഹർഷന് വരാനായില്ല.

നിരവധി പേർ

നിരവധി പേർ


പരിപാടിക്കിടയിലും ശേഷവുമായി നിരവധി പേർ പരിചയപ്പെടാൻ വന്നു, നിരവധി പേർ ഫോട്ടോ എടുക്കാമോയെന്ന് ചോദിച്ചു. വേണ്ടെന്ന് പറയാനുള്ള മടി സ്വതവേയുള്ള ഞാൻ നിരവധി ഫോട്ടോകൾക്ക് സമ്മതിക്കുകയും ചെയ്തു. ഇപ്പോൾ പ്രചരിക്കുന്ന ചിത്രം അതിലൊന്നാകാം. ആകാതിരിക്കാം.

ഓർക്കുന്നില്ല

ഓർക്കുന്നില്ല

ഇങ്ങനെയൊരാളെ കണ്ടത് ഓർക്കുന്നില്ല. പക്ഷെ കണ്ടിരിക്കാം, ഫോട്ടോക്ക് സമ്മതിച്ചിരിക്കാം. ഇതിൽ കൂടുതൽ ഒരറിവും എനിക്കില്ല. ഇങ്ങനെ പുറത്ത് വാർത്താ പരിപാടികൾക്കും അല്ലാതെയുമായി പോകുമ്പോൾ പരിചയപ്പെടുന്നവരിൽ മിക്കവാറും പേരെ പിന്നീട് ഓർക്കാറുമില്ല, പേരുപോലും.

നിയമപരമായി നേരിടും

നിയമപരമായി നേരിടും

എന്നെ അറിയുകയും സ്നേഹിക്കുകയും ക്രിയാത്മകമായി വിമർശിക്കുകയും ചെയ്യുന്നവർക്കു വേണ്ടിയാണ് ഈ പറച്ചിൽ.
തെറ്റിദ്ധരിപ്പിക്കുകയും അപകീർത്തിപ്പെടുത്തുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നതിനെ നിയമപരമായി നേരിടും എന്നും അറിയിക്കട്ടെ.

Recommended Video

cmsvideo
സ്വപ്ന അടുത്ത സുഹൃത്ത്, പ്രതികളുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച് ശിവശങ്കർ

English summary
Manorama news anchor ayyappa das about Photo with muhammed shafi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X