കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗ് നേതാവും പരപ്പനങ്ങാടി കോ-ഓപ്പറ്റേറീവ് കോളേജ് പ്രസിഡണ്ടുമായ പ്രതി അധ്യാപകയെ പീഡിപ്പിച്ചതായി പരാതി, പോലീസ് കേസെടുത്തു, അറസ്റ്റ് ആവശ്യപ്പെട്ട് കോളജിലേക്ക് മാര്‍ച്ച്

  • By Desk
Google Oneindia Malayalam News

മലപ്പുറം: പരപ്പനങ്ങാടി കോ ഓപറേറ്റീവ് കോളേജ് പ്രസിഡന്റ് അധ്യാപികയെ പീഡിപ്പിച്ചതായി പരാതി. പരപ്പനങ്ങാടി പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു.പോലീസ് കേസെടുത്ത കോളേജ് പ്രസിഡണ്ടിനെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ, എസ്എഫ്ഐ യുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടി കോ ഓപറേറ്റീവ് കോളേജിലേക്ക് മാര്‍ച്ച് നടത്തി.

യുവ പണ്ഡിതന്റെ മരണം നാളെ മര്‍ക്കസ് സമ്മേളനത്തില്‍നിന്നും സഖാഫി ബിരുദം ഏറ്റുവാങ്ങാനിരിക്കെയുവ പണ്ഡിതന്റെ മരണം നാളെ മര്‍ക്കസ് സമ്മേളനത്തില്‍നിന്നും സഖാഫി ബിരുദം ഏറ്റുവാങ്ങാനിരിക്കെ

ലീഗ് നേതാവും കോളേജ് പ്രസിഡണ്ടുമായ അഡ്വ.കെ.കെ.സെയ്തലവിക്കെതിരെ മുന്‍ അധ്യാപിക മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍, കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു. സ്ത്രീപീഡന ശ്രമത്തിന് പോലീസ് കേസെടുത്ത കോളേജ് പ്രസിഡണ്ടിനെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. പരപ്പനങ്ങാടിയില്‍ നിന്നാരംഭിച്ച മാര്‍ച്ച് കോളേജിന് മുന്‍വശം പരപ്പനങ്ങാടി എസ്.ഐ ഷമീറിന്റെ നേതൃത്വത്തിലുളള പോലീസ് തടഞ്ഞു. മാര്‍ച്ച്ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി വാഹിദ് ഉദ്ഘാടനം ചെയ്തു. എ.പി. മുജീബ് അധ്യക്ഷത വഹിച്ചു. പി. ബിബിന്‍, വിഷാഗ്, എം. ഷമീര്‍, ബൈജു, ഷിജുമോന്‍ എന്നിവര്‍ പ്രസംഗിച്ചു.

march

അധ്യാപികയെ പീഡിപ്പിച്ച കോളേജ് പ്രസിഡണ്ടിനെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ, എസ്എഫ്ഐ യുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടി കോ ഓപറേറ്റീവ് കോളേജിലേക്ക് നടത്തിയ മാര്‍ച്ച്

അതേ സമയം പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജ് പ്രസിഡണ്ട്് അഡ്വ:കെ.കെ.സെതലവിക്കെതിരെ മുന്‍ അധ്യാപികയുടെ പരാതിയുമായി ബന്ധപ്പെട്ട് പത്രങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതവും ദുരുദ്ദേശപരവുമണെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു. പരാതിക്കാരിയായ അധ്യാപിക കോളേജിലെ ഹിസ്റ്ററി ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്തിരുന്ന ഏറ്റവും ജൂനിയര്‍ അധ്യാപികയാണ്.

സെമസ്റ്റര്‍ മാറ്റം ഉണ്ടായ സമയത്ത് ഹിസ്റ്ററി ഡിപ്പാര്‍ട്ട്മെന്റില്‍ പിരീയഡുകള്‍ കുറവായതിനാല്‍ ഈ അധ്യാപികയെ പാര്‍ട് ടൈം ആക്കി മാറ്റേണ്ടി വന്നിട്ടുണ്ട്. ഈ വിഷയം അധ്യാപികയോട് സംസാരിക്കുക മാത്രമാണ് കോളേജ് പ്രസിഡണ്ട് ചെയ്തിട്ടുളളതെന്നും എന്നാല്‍ ഇക്കാര്യം ഉള്‍ക്കൊള്ളാതെ കഴിഞ്ഞ നവമ്പര്‍ ആറ് മുതല്‍ യാതൊരു അറിയിപ്പുമില്ലാതെ ടീച്ചര്‍ സ്വയം വരാതിരിക്കുകയാണ് ഉണ്ടായതെന്നും കോളേജ് അധികൃതര്‍ പറഞ്ഞു.

യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാതെ ഇക്കാര്യത്തില്‍ ഒരു യുവജന സംഘടന കോളേജിലേക്ക് നടത്തിയ മാര്‍ച്ച് തികച്ചും അന്യായവും രാഷ്ട്രീയ പ്രേരിതവുമാണ്. കോളേജിനെ തകര്‍ക്കാനുള്ള നീക്കത്തില്‍ അടിയന്തിര സ്റ്റാഫ് കൗണ്‍സില്‍ യോഗം ശക്തമായി പ്രതിഷേധിച്ചു. പ്രിന്‍സിപ്പാള്‍ ടി. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സി. ശശി, ജ്യോതിഷ്. കെ, അനൂപ് അലക്സ്, കെ. അമൃതവല്ലി, പ്രസന്നാദേവി. പി, ബാബു. പി, തുളസി, വേണുഗോപാല്‍, എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി സി. അബ്ദുറഹിമാന്‍കുട്ടി സ്വാഗതവും സൈതലവി കടവത്ത് നന്ദിയും പറഞ്ഞു.

English summary
march to college for arresting league leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X