ഉണ്ണിരാജ് ഇനി ടോയിലറ്റ് ക്ലീന്‍ ചെയ്യും: വെള്ളിത്തിരയിലല്ല, യഥാർത്ഥ ജീവിതത്തില്‍, ഇനി സർക്കാർ ജോലി
കാസർകോട് ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ടോയ്ലറ്റ് ക്ലീനറുടെ ഒഴിവിലേക്കുള്ള അഭിമുഖം നടക്കുകയാണ്. അപേക്ഷകർ ഓരോരുത്തരായി ബോർഡിന് മുന്നില്‍ എത്തി അഭിമുഖം കഴിഞ്ഞ് പോയിക്കൊണ്ടിരിക്കുന്നു. അടുത്തതായി ഉണ്ണിരാജ് ചെറുവത്തൂർ എന്ന ഉദ്യോഗ്യാർത്ഥിയുടെ ഊഴം. പേര് വിളിച്ചതിന് പിന്നാലെ വാതില്‍ തുറന്ന് ഭവ്യതയോടെ അകത്തേക്ക് എത്തിയ ഉദ്യോഗാർത്ഥിയെ കണ്ടപ്പോള്‍ ബോർഡ് അംഗങ്ങള്‍ക്ക് ആദ്യം ഒരു സംശയവും പിന്നെ ആശ്ചര്യവും.
ടെലിവിഷനിലും സിനിമ സ്ക്രീനും കണ്ട കലാകാരനാണ് ടോയ്ലറ്റ് ക്ലീനറുടെ ഒഴിവിലേക്ക് നടക്കുന്ന അഭിമുഖത്തിനായി എത്തിയിരിക്കുന്നത്. ഇതന്ത് 'മറിമായം' എന്ന് ആലോചിച്ച് നില്‍ക്കുന്ന ഉദ്യോഗസ്ഥർക്ക് മുന്നിലേക്ക് എംപ്ലോയ്മെന്റ് കാർഡ് ഉള്‍പ്പടേയുള്ള സർട്ടിഫിക്കറ്റുകള്‍ നല്‍കി അഭിമുഖത്തിനായി ഇരുന്നു. സർട്ടിഫിക്കറ്റുകളുടെ ചെറിയ പരിശോധനയ്ക്ക് ശേഷം ബോർഡ് അംഗങ്ങള്‍ ചോദ്യത്തിലേക്ക് കടന്നു.

ഈ ജോലിയെക്കുറിച്ച് അറിഞ്ഞ് തന്നെയാണോ അപേക്ഷിച്ചതെന്നായിരുന്നു ബോർഡിന് ആദ്യം തന്നെ അറിയേണ്ടിയിരുന്ന. അതേ എന്ന് ഉണ്ണിരാജ് മറുപടി നല്‍കിയപ്പോള്‍ ബോർഡ് അംഗങ്ങള്‍ ജോലിയെക്കുറിച്ച് വിശദീകരിച്ചു. ബ്രിട്ടീഷ് ഭരണ കാലം മുതലുള്ള 'സ്കാവഞ്ചർ' എന്ന പോസ്റ്റിലേക്കാണ് ജോലിക്കാരെ എടുക്കുന്നത്. പേരിന് മാറ്റമില്ലെങ്കിലും ഇന്ന് ആ തൊഴിൽ നിലവിലില്ല. പകരം ശൗചാലയം വൃത്തിയാക്കലാണ് തൊഴിൽ.
ദുല്‍ഖറുണ്ട്, ഫഹദുണ്ട്, പിന്നെ അമാലുവും നസ്രിയയും: വൈറലായി ചിത്രങ്ങള്‍

കാസർകോട് ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ പത്തോളം ടോയിലറ്റുകളാണ് ദിവസവും വ്യത്തിയാക്കേണ്ടത്. ആകെ ഒരു ഒഴിവാണ് ഉള്ളതെങ്കിലും ഉണ്ണിരാജ് അടക്കം പതിനൊന്ന് പേർ അഭിമുഖത്തിനായി എത്തിയിട്ടുണ്ട്. ശമ്പളം വളരെ കുറവാണെങ്കിലും സ്ഥിരം തൊഴിലാണ്. പ്രമോഷന്‍ ലഭിച്ചാല്‍ സ്വീപ്പറും പിന്നെ അറ്റൻഡറും ഒക്കെയായിപ്പോകാൻ സാധ്യതയുണ്ടെന്നും ബോർഡ് അംഗങ്ങള്‍ ഉണ്ണിരാജിനെ അറിയിച്ചു.

ഒരു ജോലി എന്റെ സ്വപ്നമാണ് സർ എന്നായിരുന്നു എല്ലാം കേട്ടിരുന്ന ശേഷം ഉണ്ണിരാജിന്റെ മറുപടി. അഭിമുഖത്തിന് കയറുന്നിതിന് മുമ്പ് പുറത്ത് നില്‍ക്കുന്ന എല്ലാവരും എന്റെ സെല്‍ഫിയെടുത്തു. അവർക്ക് ഞാന്‍ വി ഐ പിയാണ്. പക്ഷ എന്നെ സംബന്ധിച്ച് സ്ഥിരമായ തൊഴിലില്ലാലോ. സീരിയലില്‍ നിന്ന് അത്ര വരുമാനമൊന്നും ലഭിക്കില്ലെന്നും ഉണ്ണിരാജ് വ്യക്തമാക്കുന്നു.

''ഇടയ്ക്ക് അപകടം സംഭവിച്ചതിനാല്‍ ശരീരസ്ഥിതിയും മെച്ചമല്ല. പിന്നെ എല്ലാതൊഴിലിനും അതിന്റെ മഹത്ത്വമുണ്ട്. ഗാന്ധിജിപോലും കക്കൂസ് വൃത്തിയാക്കിയിട്ടില്ലേ ഞാനല്ലെങ്കിൽ മറ്റൊരാൾ ഇത് ചെയ്യേണ്ടതല്ലേ. പിന്നെ എനിക്ക് ചെയ്താലെന്താ.'' എന്നും ഉണ്ണിരാജ് ചോദിക്കുന്നു.

അഭിമുഖം കഴിഞ്ഞതിന് പിന്നാലെ ഉണ്ണിരാജിനെ തന്നെ ജോലി ലഭിക്കുകയും ചെയ്തു. ശനിയാഴ്ച ഉണ്ണിരാജന് രജിസ്‌ട്രേഡായി ജോലിക്കുള്ള ഉത്തരവ് ലഭിച്ചു. തിങ്കളാഴ്‌ച ജോലിക്ക് ചേരും. ഭാഗ്യം കൊണ്ടാണ് ജോലി ലഭിച്ചത്. ആത്മാർത്ഥമായി തന്നെ ജോലി ചെയ്യുമെന്നും ഉണ്ണിരാജ് വ്യക്തമാക്കുന്നു. പരേതനായ കണ്ണൻ നായരുടെയും ഓമനയുടെയും മകനായ ഉണ്ണിരാജന് ഭാര്യയും രണ്ടുകുട്ടികളുമുണ്ട്.

അപകടത്തെ തുടര്‍ന്ന് അഞ്ചാറ് ദിവസം ഐസിയുവിലായിരുന്നു നേരത്തെ താരം. തമിഴ്നാട്ടില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിലായിരുന്നു. പാക്കപ്പ് കഴിഞ്ഞ് സന്തോഷത്തോടെ നാട്ടിലേക്ക് മടങ്ങാനിരിക്കുന്നതിനിടെ വീഴുന്നത്. . പുതിയ പടത്തിലേക്ക് വിളിച്ചതിന്റെ സന്തോഷവുമുണ്ടായിരുന്നു. റൂമിലേക്ക് പോവുന്നതിനിടയിലായിരുന്നു വീണത്. ഒരു പടി ചാടിക്കടക്കുന്നതിനിടെ കാല് തെറ്റി നിലത്ത് വീഴുകയായിരുന്നു. ആളൊക്കെ അത് തന്നെ പക്ഷെ എന്നെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ കൊണ്ടുപോവാന്‍ പറഞ്ഞു. പിന്നെ കുറച്ച് ദിവസം ഐസിയുവിലായിരുന്നു. എന്നാണ് ഉണ്ണിരാജ് പറയുന്നത്. അസുഖം ഭേദമായി പുറത്ത് വന്നതിന് പിന്നാലെ കാസർകോട് വീടിന് സമീപത്ത് തന്നെയുള്ള വയലും അമ്മയുടെ പേരിലായി താരം വാങ്ങിയിരുന്നു.