സഭയിൽ വീണ്ടും മാസപ്പടി വിവാദം ഉയർത്തി കുഴൽനാടൻ;മുഖ്യമന്ത്രിയുടെ മകനെതിരെ വിഷ്ണുനാഥും
തിരുവനന്തപുരം:മാസപ്പടി വിവാദം വീണ്ടും സഭയില്‍ ഉന്നയിച്ച് മാത്യു കുഴല്‍ നാടന്‍. കരിമണൽ കമ്പനിയിൽ നിന്നും 1.72 കോടി രൂപ മുഖ്യമന്ത്രിയുടെ മകളും മകളുടെ കമ്പനിയും ചേര്‍ന്ന് കൈപറ്റിയെന്നും വിഷയത്തിൽ ഇപ്പോഴും പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്നും കുഴൽനാടൻ പറഞ്ഞു. പിണറായി വിജയന്റെ കുടുംബം നടത്തുന്ന കൊള്ളക്ക് കാവൽ നിൽക്കുന്ന പാർട്ടിയായി സി പി എം മാറിയെന്നും കുഴൽനാടൻ കുറ്റപ്പെടുത്തി.
ആരോപണം ഉയർന്നപ്പോൾ മറുപടിയുമായി വന്നത് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്നാണ്. കൊടുത്ത സേവനത്തിന് നൽകിയ പണമാണെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇറക്കിയ പത്രക്കുറിപ്പിലുള്ളത്. എന്നാല്‍ തനിക്ക് യാതൊരു സേവനവും ആ കമ്പനി നല്‍കിയിട്ടില്ലന്ന് ആ കര്‍ത്തായുടെ കമ്പനിയായ സി എം ആര്‍ എല്‍ പറയുന്നു .വീണയുടെ പിതാവ് വലിയൊരു രാഷ്ട്രീയ നേതാവായത് കൊണ്ടാണ് അവര്‍ക്ക് ഈ പണം ലഭിച്ചതെന്ന് ഇന്‍കം ടാക്‌സ് അധികൃതരും പറയുന്നു.

ഒരു സേവനവും നൽകാതെ എങ്ങനെയാണ് 1.72 കോടി കൈപ്പറ്റിയത്. ഇത് അഴിമതി പണമാണ്. ഈ അഴിമതി പണം അദ്ദേഹത്തിന്റെ മടിയിലോ കുടുംബത്തിന്റെ അലമാരയിലോ ബാങ്ക് അക്കൗണ്ടിലോ ആണ്. സിപിഎം എന്ന പാർട്ടി അതിന് പരിചതീർക്കുകയാണ്.
ഇതുപോലൊരു സംഭവം ഉണ്ടായിട്ടും അതിനെതിരെ ചോദ്യം ഉയർത്താൻ ഒരു നേതാവും പാർട്ടിയിൽ ഇല്ലല്ലോയെന്ന് ആലോചിച്ച് സങ്കടപെടുന്ന ഒരുപാട് കമ്മ്യൂണിസ്റ്റുകാർ ഇന്ന് പാർട്ടിയിൽ ഉണ്ട്.ഇക്കാര്യം മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി പറയാന്‍ സിപിഎമ്മിന് ഭയമാണ്. കമ്യൂണിസ്റ്റുകാരന് വേണ്ടി അക്കാര്യം തുറന്നുപറയാന്‍ തനിക്ക് ഭയമില്ല. പിണറായി അഴിമതിക്കാരനാണെന്ന് പറയാനുള്ള ധൈര്യം ഞങ്ങൾക്കുണ്ട്',കുഴൽനാടൻ പറഞ്ഞു.
അതേസമയം ഭയിലില്ലാത്തവരെക്കുറിച്ച് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നു ഇത് സഭാ രേഖയില്‍ ഉണ്ടാകാന്‍ പാടില്ലന്നും മന്ത്രി എംബി രാജേഷ് സ്പീക്കറോട് ആവശ്യപ്പെട്ടു. ചട്ടങ്ങള്‍ പരിശോധിച്ച് മറുപടി നല്‍കാമെന്നാണ് സ്പീക്കര്‍ ഇക്കാര്യത്തില്‍ മറുപടി പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകനെതിരെ ആരോപണവുമായി വിഷ്ണുനാഥ്
റോഡ് ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകനെതിരെ നിയമസഭയില്‍ ആരോപണവുമായി പിസി വിഷ്ണുനാഥ് എംഎൽഎ.
ഉപകരാര്‍ നേടിയ കമ്പനിക്ക് മുഖ്യമന്ത്രിയുടെ മകന്റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്നാണ് വിഷ്ണുനാഥ് ആരോപിച്ചത്.
ഇത്തരം പദ്ധതികള്‍ നടപ്പാക്കി അനുഭവസമ്പത്തില്ലാത്ത കെല്‍ട്രോണ്‍ 70-80 കോടി ചെലവുള്ള പദ്ധതിക്കു വേണ്ടി 232 കോടിയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയിരിക്കുന്നത്. ഇതാണ് ഈ അഴിമതിയുടെ പ്രഭവകേന്ദ്രമെന്ന് വിഷ്ണുനാഥ് ആരോപിച്ചു.ക്യാമറ വാങ്ങാനുള്ള ടെന്‍ഡര്‍ യാതൊരു സാങ്കേതിക പരിജ്ഞാനവും ഇല്ലാത്ത എസ്ആര്‍ഐടി എന്ന സ്ഥാപനം, അവരുമായി ചേര്‍ന്നു നില്‍ക്കുന്ന അശോക ബില്‍കോണ്‍, അക്ഷര എന്നീ കമ്പനികളുമായി ചേര്‍ന്ന് കാര്‍ട്ടല്‍ രൂപീകരിച്ച് ടെന്‍ഡര്‍ വ്യവസ്ഥകള്‍ക്കു വിരുദ്ധമായി കരാര്‍ നേടിയെടുകുകയായിരുന്നുവെന്ന് വിഷ്ണുനാഥ് ആരോപിച്ചു.
സുപ്രധാനമായ കരാറുകളൊന്നും ഉപകരാര്‍ നല്‍കാന്‍ പാടില്ലെന്ന വ്യവസ്ഥയും ലംഘിക്കപ്പെട്ടു. എസ്ആര്‍ഐടി എല്ലാ കാര്യങ്ങളും ഉപകരാര്‍ കൊടുത്തു.അത്തരത്തില്‍ ഉപകരാര്‍ ലഭിച്ച അല്‍ഹിന്ദ് പ്രസാദിയോയ്ക്ക് കമ്മിഷന്‍ ഇനത്തില്‍ 9 കോടി രൂപ ലഭിച്ചു.പ്രസാദിയോ എന്ന കമ്പനിക്ക് മുഖ്യമന്ത്രിയുടെ മകന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുണ്ട്.ഈ കമ്പനിയുമായി ബന്ധപ്പെട്ട് സാമ്പത്തിക കൈമാറ്റങ്ങള്‍ നടന്നിട്ടുണ്ടെന്നും പിസി വിഷ്ണുനാഥ് പറഞ്ഞു.












Click it and Unblock the Notifications