കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഈ __മാർ ഒന്നിച്ചിങ്ങു വന്നിരുന്നെങ്കിൽ ഒറ്റ ചവുട്ടിൽ നിർത്താമായിരുന്നു', മാത്യു ടി തോമസിന്റെ കുറിപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനില്‍ നിന്നും സുരേഷ് ഗോപി എംപി സല്യൂട്ട് ചോദിച്ച് വാങ്ങിയത് വിവാദമായതോടെ സല്യൂട്ട് സോഷ്യല്‍ മീഡിയയില്‍ പലവിധ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കുമൊക്കെ പോലീസുകാര്‍ സല്യൂട്ട് നല്‍കാന്‍ പ്രൊട്ടോക്കോളില്ലെന്ന് ഒരു വിഭാഗവും ജനപ്രതിനിധികള്‍ സല്യൂട്ട് അര്‍ഹിക്കുന്നുണ്ടെന്ന് മറുവിഭാഗവും വാദിക്കുന്നു.

"നിങ്ങളെ പേടിച്ച് ഓടി ഒളിക്കുന്നവൾ അല്ല പത്മജ".. Just remember that...'', ചുട്ട മറുപടിയുമായി പത്മജ വേണുഗോപാൽ

അതിനിടെ സുരേഷ് ഗോപിയുടെ സല്യൂട്ട് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മാത്യു ടി തോമസ് എംഎല്‍എയുടെ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. മന്ത്രിയായിരിക്കെയുളള ഒരു സല്യൂട്ട് അനുഭവം ആണ് മാത്യു ടി തോമസ് പങ്കുവെച്ചിരിക്കുന്നത്.

1

സല്യൂട്ട്: ആ ദിവസത്തിനു ശേഷം എന്ന തലക്കെട്ടിലാണ് മാത്യു ടി തോമസിന്റെ കുറിപ്പ്. പൂർണരൂപം വായിക്കാം: '' 2006 ലെ ഒരു മന്ത്രിസഭായോഗ ദിനം ഇന്നും ഓർമയിൽ. വി എസ്സ് മുഖ്യമന്ത്രി; എന്റെ വകുപ്പ് 'ഗതാഗതം, അച്ചടി, സ്റ്റേഷനറി'. മന്ത്രിസഭാ യോഗത്തിനായി സെക്രട്ടറിയറ്റിലെ നോർത്ത് ബ്ലോക്കിൽ കാറിൽ വന്നിറങ്ങി. മുന്നിൽ 3 മന്ത്രിമാർ കയറിപോവുന്നത് കാണാം. (പേരുകൾ പറയുന്നില്ല) ഓരോരുത്തരെയും വാതിൽക്കൽ നിൽക്കുന്ന കാക്കിധാരികൾ സല്യൂട്ട് ചെയ്യുന്നു. ഓരോ മന്ത്രിക്കും ഒരൊന്നൊന്നര സല്യൂട്ട്!

ആരെയാണീ നോക്കുന്നത്? ദിലീപിന്റെയും കാവ്യയുടെയും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

2

ഒരാൾ ആഞ്ഞു ചവുട്ടി, തോക്കെടുത്തു നെഞ്ചോടടുപ്പിക്കും, അതിൽ ഒറ്റയടി! മറ്റെയാൾ നിവർന്നുനിന്ന് ആഞ്ഞൊരു ചവിട്ടും സല്യൂട്ടും... ആസ്വദിച്ചു പോയാൽ ആരെയും കുറ്റപ്പെടുത്താനാവില്ല. മുന്നിൽ 3 പേര് കയറിപ്പോയതിനു പിന്നാലെ അന്നത്തെ ഏറ്റവും ജൂനിയർ ആയ ഞാനും.. ചവിട്ടുകളും അടിയും സല്യൂട്ടും ഒക്കെ മുറ പോലെ കിട്ടി. ഒരു മിനിറ്റിനുള്ളിൽ 4 തവണ.. ഹോ! വാതിൽ കടന്നു അകത്തേക്ക് കാൽ വച്ചപ്പോഴാണ് ഞാൻ കേട്ടത്.... ആ പാവങ്ങൾ തമ്മിൽ പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ വൈറലായി അഭയ ഹിരണ്‍മയിയുടെ ചിത്രങ്ങള്‍; ആരെയാണ് കാത്തിരിക്കുന്നതെന്ന് ആരാധകര്‍

Recommended Video

cmsvideo
Who should the police salute? | Oneindia Malayalam
3

"ഈ ____മാർ ഒന്നിച്ചിങ്ങു വന്നിരുന്നെങ്കിൽ ഒറ്റ ചവുട്ടിൽ നിർത്താമായിരുന്നു" കറക്ട്...! ഞാൻ 2 ചുവടു പിന്നിലേക്ക് നടന്നു. സൗമ്യമായി പറഞ്ഞു- "അടുത്ത തവണ മുതൽ ഞാനാരുടെയെങ്കിലും കൂടെ വന്നുകൊളളാം" ആ വാക്ക് ഞാൻ പാലിച്ചു- പിന്നീട് മന്ത്രിയായപ്പോഴും. (മന്ത്രിസഭാ യോഗങ്ങൾക്കു പോവുമ്പോൾ) അവർ എന്നെ ഒരു സത്യം പഠിപ്പിച്ചു.. ആദരവിലല്ല സല്യൂട്ട്; നിർബന്ധത്താലാണ്!

അതുകൊണ്ടു തന്നെ സല്യൂട്ട് കിട്ടുന്നതിൽ അഹങ്കരിക്കാനൊന്നുമില്ലെന്നും...''

English summary
Mathew T Thomas shares his experience on getting salute from police on the wake of Salute controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X