ഇടതുപക്ഷത്തിന് ഭരണത്തുടർച്ച പ്രവചിച്ച് മാതൃഭൂമിയും, മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുന്നിൽ പിണറായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടത് സര്‍ക്കാരിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് മാതൃഭൂമി ന്യൂസ്- സി വോട്ടര്‍ അഭിപ്രായ സര്‍വ്വേ. മാതൃഭൂമി നടത്തുന്ന രണ്ടാം ഘട്ട സര്‍വ്വേ ആണിത്. 73 മുതല്‍ 83 വരെ സീറ്റുകള്‍ നേടി ഇടതുപക്ഷം അധികാരത്തില്‍ എത്തും എന്നാണ് മാതൃഭൂമി ന്യൂസ് സര്‍വ്വേ പ്രവചിക്കുന്നത്. യുഡിഎഫിന് 56 മുതല്‍ 66 സീറ്റുകള്‍ വരെ ലഭിക്കാം. എന്‍ഡിഎയ്ക്ക് ഒരു സീറ്റ് ലഭിച്ചേക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.
മാതൃഭൂമിയുടെ ആദ്യഘട്ട സര്‍വ്വേയിലും ഭരണത്തുടര്‍ച്ച തന്നെയാണ് പ്രവചിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിലെ സര്‍വ്വേയില്‍ നിന്നും രണ്ട് സീറ്റ് കുറവാണ് എല്‍ഡിഎഫിന് രണ്ടാം ഘട്ടത്തില്‍ പ്രവചനം. ആദ്യ ഘട്ട സര്‍വ്വേയില്‍ 75 മുതല്‍ 83 സീറ്റുകള്‍ വരെ ആയിരുന്നു എല്‍ഡിഎഫിന് പ്രവചിച്ചിരുന്നത്. യുഡിഎഫ് രണ്ട് സീറ്റുകള്‍ കൂടുമെന്നും രണ്ടാം ഘട്ട സര്‍വ്വേ പ്രവചിക്കുന്നു. ആദ്യഘട്ട സര്‍വ്വേയില്‍ യുഡിഎഫിന് 56 മുതല്‍ 64 വരെ സീറ്റുകള്‍ ആയിരുന്നു സര്‍വ്വേ പ്രവചിച്ചിരുന്നത്.

എന്‍ഡിഎയ്ക്ക് 2 വരെ സീറ്റുകള്‍ ആയിരുന്നു ആദ്യ ഘട്ട സര്‍വ്വേയില്‍ പ്രവചിച്ചിരുന്നത് എങ്കില്‍ രണ്ടാം ഘട്ടത്തില്‍ അത് ഒന്നായി കുറഞ്ഞു. പിണറായി സര്‍ക്കാരിന്റെത് മികച്ച പ്രകടം ആയിരുന്നു എന്നാണ് 37.9 ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ശരാശരിയെന്ന് 33.8 ശതമാനം ആളുകളും മോശമെന്ന് 28.3 ശതമാനം ആളുകളും അഭിപ്രായപ്പെട്ടിരിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രകടനം മികച്ചത് എന്ന് 39. 5 ശതമാനം പേരും ശരാശരിയെന്ന് 36. 5 ശതമാനം പേരും മോശമെന്ന് 24 ശതമാനം പേരും അഭിപ്രായപ്പെട്ടിരിക്കുന്നു. ആരാകണം മുഖ്യമന്ത്രി എന്ന ചോദ്യത്തിന് കൂടുതല്‍ പേരും പിന്തുണച്ചിരിക്കുന്നത് പിണറായി വിജയനെ തന്നെയാണ്. 39. 3 ശതമാനം പേര്‍ പിണറായി മുഖ്യമന്ത്രി ആകണമെന്നും 26. 5 ശതമാനം പേര്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആകണമെന്നും അഭിപ്രായപ്പെട്ടു. 8.9 ശതമാനം വോട്ട് നേടി ശശി തരൂര്‍ മൂന്നാമതും 8.8 ശതമാനം വോട്ട് നേടി മുല്ലപ്പളളി നാലാമതും എത്തി. കെകെ ശൈലജയും രമേശ് ചെന്നിത്തലയുമാണ് പിറകെ ഉളളത്.












Click it and Unblock the Notifications