India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമങ്ങള്‍ക്ക് വിലക്കില്ല; മാധ്യമപ്രവർത്തകരോട് പാസ് ചോദിക്കാരുതെന്ന ശാഠ്യം പാടില്ല: എംബി രാജേഷ്

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭയില്‍ മാധ്യമ വിലക്കെന്ന് വാർത്തകള്‍ തള്ളി സ്പീക്കർ എംബി രാജേഷ്. തുടക്കത്തില്‍ ചില ആശയക്കുഴപ്പങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കാര്യം അറിഞ്ഞ ഉടന്‍ തന്നെ അത് തിരുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആശയക്കുഴപ്പത്തെ മാധ്യമവിലക്കായി ചിത്രീകരിച്ചത് ശരിയായില്ലെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു. നിയമസഭയില്‍ മാധ്യമ വിലക്കെന്ന് പ്രചരണം സംഘടിതവും ആസൂത്രിതവുമാണ്. ഇത്തരമൊരു വിവാദം ഉയർന്ന ഉടന്‍ തന്നെ ചീഫ് മാർഷലിനെ വിളിച്ചു വരുത്തി. അതിനു ശേഷവും വാർത്ത തുടർന്നെന്നും അദ്ദേഹം വ്യക്തമാക്കി.

അമ്മയില്‍ പൊട്ടിത്തെറി; ഷമ്മി തിലകനെ പിന്തുണച്ച് ഗണേഷ് കുമാര്‍, വിജയ് ബാബു രാജിവെക്കണംഅമ്മയില്‍ പൊട്ടിത്തെറി; ഷമ്മി തിലകനെ പിന്തുണച്ച് ഗണേഷ് കുമാര്‍, വിജയ് ബാബു രാജിവെക്കണം

എല്ലാവരുടേയും പാസ് പരിശോധിക്കണമെന്ന് നിർദേശിച്ചിരുന്നു. ഇതേ തുടർന്ന് പാസ് ഉള്ളവർക്ക് ഉണ്ടായത് താത്കാലിക ബുദ്ധിമുട്ട് ആണ്. അത് അപ്പോൾ തന്നെ പരിഹരിച്ചു. മാധ്യമപ്രവർത്തകരോട് പാസ് ചോദിക്കാന്‍ പാടില്ലെന്ന ശാഠ്യം പാടില്ല. എല്ലാവരേടേയും പാസ് ചോദിക്കും. എന്ത് ചട്ട ലംഘനവും നടത്താവുന്ന ലൈസന്‍സ് മാധ്യമപ്രവർത്തകർക്ക് ഉണ്ടെന്ന് കരുതരുത്. നിയമസഭയില്‍ മാത്രമല്ല എം എല്‍ എ ഹോസ്റ്റലിലും നിയന്ത്രണം വേണമെന്നും എംബി രാജേഷ് അഭിപ്രായപ്പെട്ടു.

സഭാ ടിവി വഴിയാണ് നിയമസഭ നടപടികള്‍ പുറത്തേക്ക് വിടുന്നത്. അതല്ലാതെ ചാനല്‍ ക്യാമറകള്‍ എല്ലായിടത്തും വേണമെന്ന് പറയുന്നത് ദുരൂഹമായ കാര്യമാണ്. മീഡിയ റുമില്‍ മാത്രമേ ചാനലുകള്‍ക്ക് എപ്പോഴും പ്രവേശനം ഉണ്ടായിരുന്നുള്ളു. നിയമസഭയിലെ ലിസ്റ്റ് ചെയ്ത പരിപാടികള്‍ മാത്രമാണ് സഭ ടിവി മുഖേന കാണിക്കുന്നത്. പ്രതിപക്ഷത്തേത് മാത്രമല്ല ഭരണ പക്ഷത്തേയും പ്രതിഷേധം ഇന്ന് കാണിച്ചിട്ടില്ല. സഭാ ടി വി പ്രവർത്തിക്കുന്നത് ലോക്സഭ ടി വി , രാജ്യസഭ ടി വി മാതൃകയിലാണെന്നും ചോദ്യോത്തര വേളയില്‍ ചാനല്‍ ക്യാമറകള്‍ അനുവദിക്കില്ലെന്നും സ്പീക്കർ വ്യക്തമാക്കി.

സിംപിളായിരിക്കാം പക്ഷെ പവർഫുള്ളാണ് റിതു: സാരിയില്‍ മിന്നിത്തിളങ്ങി റിതു മന്ത്ര

മൈക്ക് ആവശ്യപ്പെടാതിരുന്നത് കൊണ്ടാണ് പ്രതിപക്ഷ നേതാവിനെ സഭാ ടിവിയില്‍ കാണിക്കാതിരുന്നത്. പാർലമെന്റിൽ തുടരുന്നതാണ് നിയമസഭയിലും തുടരുന്നത്. എല്ലാ ദൃശ്യങ്ങളും കാണിക്കണമെന്ന മാധ്യമ സമ്മർദ്ദം നടപ്പാക്കാൻ സഭാ ചട്ടം അനുവദിക്കുന്നില്ല. ചട്ടലംഘനത്തി സഭയുടെ അധ്യക്ഷന്‍ എന്ന നിലയ്ക്ക് സ്പീക്കർക്ക് കൂട്ടുനില്‍ക്കാന്‍ സാധിക്കില്ല. ചിലർ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങളെടുത്തിട്ടുണ്ട്. മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ഗൗരവതരമാണ്. അത് സഭയുടെ പ്രിവിലേജിനെ ബാധിക്കും. പ്രസ് ഗ്യാലറിയിൽ നിന്ന് പകർത്തിയതായും പരാതി കിട്ടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ നിർദേശിച്ചതായും സ്പീക്കർ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

വയസ്സായാലും ഉൻ സ്റ്റൈൽ അഴക് ഉന്നെ വിട്ട് പോകലെ: പുത്തന്‍ ലുക്കില്‍ ഞെട്ടിച്ച് രമ്യ കൃഷ്ണന്‍

cmsvideo
  ഏത് സമയത്തും അപായപ്പെടുത്തുമെന്ന ഭയത്തില്‍ ഷമ്മി തിലകന്‍ | *Kerala
  English summary
  media is not banned; Do not be stubborn not to ask for a pass from the media: MB Rajesh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X