മെഹുല്‍ ചോസ്കി സമ്മാനിച്ച 'വജ്രമോതിരങ്ങളും മാലകളും' മുക്ക് പണ്ടങ്ങള്‍: ബാർബറ ജബറിക്ക
ദില്ലി: മെഹുല്‍ ചോസ്കി തനിക്ക് സമ്മാനിച്ച ആഭരണങ്ങളെല്ലാം മുക്ക് പണ്ടങ്ങളായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ കാമുകിയെന്ന് വിശേഷിക്കപ്പെടുന്ന ബാർബറ ജബറിക്ക. മെഹുല്‍ ചോക്സിയെ തട്ടിക്കൊണ്ടുപോയതില്‍ ബാര്‍ബറ ജബറിക്കയ്ക്ക് പങ്കുണ്ടെന്ന ആരോപണം കഴിഞ്ഞ ദിവസം അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ആദ്യമായി പ്രതികരിച്ച ജബറിക്ക രംഗത്ത് എത്തിയത്. ചോക്സിയുടെ കുടുംബാംഗങ്ങളും അഭിഭാഷകരുമാണ് ഈ വിഷയത്തിലേക്ക് തന്റെ പേര് വലിച്ചിഴക്കുകയാണെന്നും ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഘത്തില്‍ ജബറിക്ക പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ആന്‍റിഗ്വന്‍ സന്ദര്‍ശത്തിനിടെയാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. ഞങ്ങള്‍ ഇരുവരും സുഹൃത്തുക്കളായിരുന്നു. രാജ് എന്ന പേരിലാണ് അദ്ദേഹം സ്വയം പരിചയപ്പെടുത്തിയത്. പിന്നീട് അദ്ദേഹം ശൃംഗാരവും പ്രേമവും തുടങ്ങി. വജ്രമോതിരങ്ങളും മാലകളും ചോസ്കി തനിക്ക് സമ്മാനിച്ചിരുന്നു. എന്നാല്‍ പിന്നീട് അതെല്ലാം മുക്ക് പണ്ടങ്ങളാണെന്ന് മനസ്സിലായി. വിഷയത്തിലേക്ക് അനാവശ്യമായി പേര് വലിച്ചിഴക്കപ്പെട്ടതോടെ ഞാന്‍ തന്‍റെ കുടുംബവും കടുത്ത മാനസിക പ്രയാസത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

സിംഗപ്പൂരിൽ നിന്ന് 20 ടൺ ഓക്സിജൻ കൊച്ചിയിലെത്തി- ചിത്രങ്ങൾ
ബാർബറയുടെ വീട്ടിലെത്തിയ തന്നെ ഒരു സംഘം ആളുകൾ മർദിച്ച് തട്ടിക്കൊണ്ടുപോയെന്നാണ് മെഹുല്‍ ചോക്സി ഉന്നയിക്കുന്ന ആരോപണം. ഇത് സംബന്ധിച്ച പരാതി അദ്ദേഹം ആന്റിഗ്വൻ പോലീസ് കമ്മീഷണർക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. ജബറിക്കയുടെ വീട്ടില്‍ വെച്ച് തന്നെ പത്തോളം പേര്‍ന്ന് മര്‍ദിക്കുകയും ഫോണും പണവും പിടിച്ച് വാങ്ങുകയും ചെയ്തു. പിന്നീട് ഒരു ബോട്ടില്‍ തട്ടിക്കൊണ്ട് പോവുകയാണെന്നുമാണെന്നാണ് മെഹുല്‍ ചോസ്കി പരാതിയില്‍ പറയുന്നത്. തന്‍റെ കാമുകിയായിരുന്നെങ്കിലും അന്നേ ദിവസം പതിവിന് വിപരീതമായി ബാബര്‍ബറ തന്നെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നെന്നും ചോസ്കി അഭിപ്രായപ്പെടുന്നു.
ഗ്ലാമറസ് ലുക്കിൽ ഹേബ പട്ടേൽ; ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ












Click it and Unblock the Notifications