വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം വേണം; മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി കുട്ടികളുടെ അമ്മ
തിരുവനന്തപുരം: വാളയാറില്‍ പീഡനത്തിന് ഇരയായ സഹോദരിമാര്‍ ആത്മഹത്യ ചെയ്ത സംഭത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യം. കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെത്തി ഇക്കാര്യം ആവശ്യപ്പെട്ട് നിവേദനം നല്‍കി. സമര സമിതി നേതാക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി ഓഫീസിലുണ്ടായിരുന്നില്ല. സെക്രട്ടറിക്കാണ് നിവേദനം കൈമാറിയത്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള സിബിഐ അന്വേഷണമാണ് വേണ്ടതെന്ന് പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.

സര്‍ക്കാര്‍ ഞങ്ങള്‍ക്കൊപ്പമുണ്ട് എന്ന് പറയുന്നു. ഇത് വാക്കാല്‍ പറഞ്ഞാല്‍ പോര. പ്രവര്‍ത്തനത്തില്‍ കാണിക്കണം. കേസ് അട്ടിമറിച്ച പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കണം. ഡിവൈഎസ്പി സോജന്‍, എസ്‌ഐ ചാക്കോ എന്നിവരുടെ ഇടപെടലാണ് കേസ് അട്ടിമറിച്ചത്. ഇവര്‍ക്കെതിരെ നടപടിയെടുത്താലേ സര്‍ക്കാരില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ടാകൂ എന്നും അമ്മ പറഞ്ഞു. കേസിലെ പ്രതികളെ വെറുതെവിട്ട വിചാരണ കോടതി നടപടി ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.
എല്ലാ പ്രതികളെയും വെറുതെവിട്ട പാലക്കാട് പോക്‌സോ കോടതി വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. വിചാരണ കോടതി വിധിക്കെതിരെ സര്‍ക്കാരും പെണ്‍കുട്ടികളുടെ മാതാവും സമര്‍പ്പിച്ച അപ്പീലിലായിരുന്നു ജസ്റ്റിസ് എ ഹരിപ്രസാദ്, ജസ്റ്റിസ് എംആര്‍ അനിത എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. വി മധു, ഷിബു, എം മധു, പ്രദീപ് എന്നീ പ്രതികളെയാണ് പോക്‌സോ കോടതി വെറുതെ വിട്ടിരുന്നത്. പോലീസും വിചാരണ കോടതിയും ഹൈക്കോടതിയുടെ വിമര്‍ശനം നേരിടേണ്ടി വന്നു.
2017ലാണ് വാളയാളിലെ സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്തത്. ആഴ്ചകളുടെ വ്യത്യാസത്തില്‍ 13, 9 വയസുള്ള സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരും ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായി എന്ന് തെളിഞ്ഞിരുന്നു.












Click it and Unblock the Notifications