Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏർവാടിയിൽ ചികിത്സയ്ക്കെത്തിയ മലയാളി പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി; 7 കൗമാരക്കാർ അറസ്റ്റിൽ

ചെന്നൈ: തീർത്ഥാടന കേന്ദ്രമായ തമിഴ്നാട്ടിലെ ഏർവാടിയിൽ മലയാളി പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി. മനോദൗർബല്യമുള്ള കൊല്ലം സ്വദേശിനിയായ പെൺകുട്ടിയെ ചികിത്സയ്ക്കായാണ് ഏർവാടിയിൽ എത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേർ അറസ്റ്റിലായി. 18 വയസിൽ താഴെ പ്രായമുള്ളവരാണ് പ്രതികൾ എല്ലാവരും.

പീഡനത്തിനിരയായ 19കാരി അവശനിലയിലാണ്. മാതാപിതാക്കൾക്കൊപ്പമാണ് പെൺകുട്ടി ഏർവാടി കാട്ടുപെട്ടി ഹക്കീം ഡോക്ടർ ദർഗയിൽ എത്തിയത്. രണ്ട് മാസമായി പെൺകുട്ടി ഇവിടെ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ പ്രാഥമിക ആവശ്യങ്ങൾക്കായി പുറത്തിറങ്ങിയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു.

crime

പ്രതികൾ പെൺകുട്ടിയെ ബലം പ്രയോഗിച്ച് ദർഗയ്ക്ക് പിന്നിലേ കാട്ടിലേക്ക് കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പൂർണനഗ്നയായ നിലയിലായിരുന്നു പെൺകുട്ടി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ദർഗ നടത്തിപ്പുമായി ബന്ധപ്പെട്ടവരുടെ മക്കളാണ് അറസ്റ്റിലായത്. ഇവരെ തിരുനെൽവേലിയിലെ ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+