ന്യൂസ് അവറിലെ പരാമർശം; എളമരത്തിന്റെ പരാതിയിൽ മൊഴി നൽകി വിനു വി ജോൺ
2022 മാര്‍ച്ച് 28 ന് വിനു വി ജോണ്‍ അവതാരകനായ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ടാണ് കേസ്

തിരുവന്തപുരം: ന്യൂസ് അവര്‍ ചര്‍ച്ചയിലെ പരാമര്‍ശത്തിന്റെ പേരില്‍ എളമരം കരീം നല്‍കിയ പരാതിയില്‍ ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റര്‍ വിനു വി ജോണ്‍ പൊലീസിന് മൊഴി നല്‍കി. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് വിനുവിന്റെ മൊഴി രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് വിനുവിന് നൽകിയ നോട്ടീസിൽ പോലീസ് അറിയിച്ചിരുന്നു.
2022 മാര്‍ച്ച് 28 ന് വിനു വി ജോണ്‍ അവതാരകനായ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ടാണ് കേസ്. ട്രെഡ് യൂനിയൻ നടത്തിയ 48 മണിക്കൂർ പണിമുടക്കിലെ അക്രമ സംഭവങ്ങൾക്കെതിരെയായിരുന്നു വിനുവിന്റെ പരാമർശം. സംസ്ഥാനത്ത് വ്യാപക ആക്രമണം ഉണ്ടായിട്ടില്ലെന്ന എളമകം കരീമിന്റെ വാദത്തിനെതിനെതിരെയായിരുന്നു വിനുവിന്റെ പരാമർശം.എളമരം കരീം പണിമുടക്കിന്റെ പേരില്‍ നടന്ന അക്രമങ്ങള്‍ ന്യായീകരിക്കുകയും നിസ്സാരവല്‍ക്കരിക്കുകയും ചെയ്യുകയാണെന്നായിരുന്നു വിനു ചർച്ചയിൽ പറഞ്ഞത്.
'എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ച് പൊട്ടിക്കണമായിരുന്നു. എന്നിട്ട് എളമരം കരീം കുടുംബ സമേതമായിരുന്നെങ്കില്‍ അദ്ദേഹത്തെയും കുടുംബത്തേയും ഇറക്കിവിടണമായിരുന്നു. എളമരം കരീം പോയ ഒരു വണ്ടിയുടെ കാറ്റ് അഴിച്ചുവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച് ചോര വരുത്തണമായിരുന്നു', എന്നിങ്ങനെയായിരുന്നു വിനുവിന്റെ വാക്കുകൾ. ഇതിനെതിരെയാണ് എളമരം പോലീസിൽ പരാതി നൽകിയത്. എളമരം കരീമിനെ ഭീഷണിപ്പെടുത്തുകയും മനപ്പൂർവ്വം അപമാനിക്കാൻ ശ്രമിച്ചുവെന്നുമാണ് എഎഫ്ഐറിൽ ഉള്ളത്.
എന്നാൽ എളമരം കരീമിന്റെ പരാതിയിൽ ഒരു വർഷം മുൻപേ വിനുവിനെതിരെ കേസ് എടുത്തിട്ടും പോലീസ് ഇക്കാര്യം അറിയിച്ചിരുന്നില്ലെന്നാണ് ഏഷ്യാനെറ്റ് റിപ്പോർട്ടിൽ പറയുന്നത്. പാസ്പോർട്ട് പുതുക്കാനായി പോയപ്പോൾ മാത്രമാണ് ഇത് സംബന്ധിച്ച വിവരം അറിഞ്ഞതത്രേ.
അതേസമയം ഒരു മാധ്യമപ്രവര്‍ത്തകന്‍ ജനങ്ങളുടെ വേദനയ്‌ക്കൊപ്പം നില്‍ക്കേണ്ടതുണ്ടെന്നും ഭരണഘടന അനുവദിച്ച സഞ്ചാര സ്വാതന്ത്ര്യം ജനങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടപ്പോള്‍ ചൂണ്ടിക്കാണിക്കേണ്ട കര്‍ത്തവ്യം തനിക്കുണ്ടെന്നും തന്റെ മൊഴിയിൽ വിനു പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു.
അതിനിടെ വിനു വി ജോണിനെ പൊലീസ് ചോദ്യം ചെയ്ത സംഭവത്തെ കേരള പത്രപ്രവർത്തക യൂണിയൻ അപലപിച്ചു. മാധ്യമസ്വാതന്ത്യം സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. കേസ് പിൻവലിക്കണമെന്നും കെ യു ഡബ്ല്യു ജെ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കേസ് എടുത്ത നടപടിക്കെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications