മോന്‍സണ്‍ ഡോക്ടര്‍ എന്നൊരു ഫ്രണ്ടുണ്ട്, മോതിരം ബ്ലാക്ക് ഡയമണ്ടാണ്; എംജിയുടെ വാക്കുകള്‍ വൈറല്‍, ട്രോളുകളും
കൊച്ചി: പുരാവസ്തുവിന്റെ പേരില്‍ തട്ടിപ്പ് നടത്തി കോടികള്‍ തട്ടിയെടുത്ത മോന്‍സണ്‍ മാവുങ്കലിനെ കുറിച്ചുള്ള വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സിനിമ-രാഷ്ട്രീയ മേഖലയിലെ പ്രമുഖരുമായി മോന്‍സനുള്ള ബന്ധത്തെ കുറിച്ചുള്ള ചിത്രങ്ങളും വിവരങ്ങളും പുറത്തുവന്നിരുന്നു. മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ, എഡിജിപി മനോജ് എബ്രഹാം നടന്മാരായ മോഹന്‍ലാല്‍, ടൊവിനോ തോമസ്, ബാല, മോഹന്‍ലാല്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എന്നിവരുമായുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു.
Recommended Video

ഉന്നത ബന്ധങ്ങളെ മറയാക്കിയാണ് മോന്‍സണ്‍ തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത മോന്‍സനെ ഇപ്പോള്‍ ചോദ്യം ചെയ്തുവരികയാണ്. കൂടുതല്‍ പരാതിക്കാര്‍ രംഗത്തെത്തിയതോടെ അവരുടെ വിശദമായ മൊഴി പൊലീസ് എടുക്കും. കഴിഞ്ഞ ദിവസം നടന്‍ ബാല മോന്‍സന് വേണ്ടി ഇടപെട്ട തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ മോന്‍സനുമായി യാതൊരുവിധ പണമിടപാടും ഇല്ലെന്നും സൗഹൃദം മാത്രമാണുള്ളതെന്നും ബാല വ്യക്തമാക്കിയിരുന്നു.
സ്റ്റൈലിഷായി അക്ഷയ പ്രേമനാഥ്... ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പുറത്ത്

എന്നാല്‍ ഇപ്പോഴിതാ മോന്‍സന് ഗായകന്‍ എംജി ശ്രിമാകുറുമായുള്ള ബന്ധത്തെ കുറിച്ചുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. മോന്‍സന്‍ സമ്മാനിച്ച ഒരു മോദിരത്തെ കുറിച്ച് ഫ്‌ളവേഴ്‌സ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന ടോപ് സിംഗര്‍ പരിപാടിയില്‍ വാചാലനാകുന്ന വീഡിയോ ആണത്. കുറച്ച് നാളുകള്‍ക്ക് മുമ്പ് സംപ്രേക്ഷണം ചെയ്ത ഷോയുടെ വീഡിയോ ഇപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ടോപ് സിംഗര്‍ പരിപാടിയില്‍ വച്ച് നടന്‍ പിഷാരടിയാണ് എംജിയുടെ കയ്യിലുള്ള മോതിരത്തെ കുറിച്ച് ചോദിക്കുന്നത്. എല്ലാവരെയും ആകര്‍ഷിക്കുന്ന കല്ല് പതിപ്പിച്ച മോതിരമായിരുന്നു അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്നത്. മോതിരത്തില്‍ പതിപ്പിച്ച കല്ല് ഏതാണെന്നായിരുന്നു പിഷാരടി ചോദിച്ചത്. ഇതിന് പിന്നാലെയാണ് സമ്മാനം തന്ന മോന്‍സണ്‍ ഡോക്ടറെ കുറിച്ച് എംജി തുറന്നുപറഞ്ഞത്.

എംജി ശ്രികുമാറിന്റെ വാക്കുകള്‍ ഇങ്ങനെ, എനിക്കൊരു സുഹൃത്തുണ്ട്, ഡോ മോന്‍സ് എന്ന് പറഞ്ഞിട്ട്, അദ്ദേഹത്തിന് ആന്റിക് കളക്ഷനൊക്കെയുണ്ട്. അദ്ദേഹം ടോപ് സിംഗറിന്റെ വലിയ ആരാധകനാണ്. എംജി ഇതൊന്നിട്ട് കാണിക്കണമെന്ന് അദ്ദേഹം ഇടയ്ക്കിടെ പറയും. ഈ മോദിരം ഇട്ടിട്ട് കാണിക്കാതിരുന്നാല്‍ പിന്നെ അദ്ദേഹം വിചാരിക്കും ഞാന്‍ ഇത് അടിച്ചുമാറ്റിയതാണെന്ന്. അദ്ദേഹം തനിക്ക് സമ്മാനിച്ച ആന്റിക് ഗിഫ്റ്റാണിതെന്നും എംജി പറയുന്നു.

പിന്നീട് മോതിരത്തിനുള്ളിലെ കല്ലിനെ കുറിച്ചും രമേശ് പിഷാരടി ചോദിച്ചു, അതിന് എംജി പറഞ്ഞ മറുപടി ഇങ്ങനെ, ഇത് എന്ത് കല്ലാണെന്ന് എനിക്ക് അറിഞ്ഞുകൂട, ബ്ലാക്ക് ഡയമണ്ടോ അങ്ങനെ എന്തോ ആണെന്നാണ് പറഞ്ഞത്. പിന്നാലെ സ്റ്റീഫന്‍ ദേവസിയുടെ കൗണ്ടര്‍ മറുപടി എത്തി, അടുത്ത എപ്പിസോഡ് മുതല്‍ ഞങ്ങളും അങ്ങനെ ഇരിക്കാം, ആ ഡോക്ടറോട് ഒന്ന് പറയുമോ എന്നായിരുന്നു സ്റ്റീഫന്‍ ദേവസിയുടെ കൗണ്ടര്‍ മറുപടി.

ഞാനൊക്കെ മൂന്ന് മാല ധരിച്ച് വേണമെങ്കില്‍ ഷര്‍ട്ടില്ലാതെ എപ്പിസോഡില്‍ ഇരിക്കാന്‍ തയ്യാറാണ്. പുള്ളി വരട്ടെ , എന്ത് ചെയ്യാനും തയ്യാറാണെന്ന് പിഷാരടി പറഞ്ഞു. പിഷാരടിയുടെ ഈ അഭിപ്രായത്തോട് സ്റ്റീഫന്‍ ദേവസിയും യോജിച്ചു. നമുക്കൊക്കെ പരിചയത്തില്‍ കുറേ ഡോക്ടര്‍മാരുണ്ട്. പനി വരുമ്പോള്‍ പാസറ്റമോള്‍ തരുമെന്നാല്ലാതെ ഒരു കാര്യവുമില്ല. എംജി അണ്ണനും കൂട്ടുകാരുണ്ട്, ഷര്‍ട്ട് തരും, വാച്ച് തരും.

പിന്നാലെ വാച്ചിന്റെ പ്രത്യേകതയെ കുറിച്ചും എംജി ശ്രീകുമാര്‍ പറഞ്ഞു, കോറോം എന്ന് പേരുള്ള ആന്റിക് പീസ് വാച്ചാണിത്. ഇതൊക്കെ സ്വന്തമായി തന്നതല്ലെന്നും തിരിച്ചു നല്‍കണമെന്നും എംജി ശ്രികുമാര്‍ പറയുന്നു. കാണുന്ന ആള്‍ക്കാര്‍ വിചാരിക്കരുത്, ഇതൊക്കെ അടിച്ചുമാറ്റിയതാണെന്ന്. കോസ്റ്റിയൂംസ് തരുന്നത് പോലെ ഇട്ടു, ഇനി തിരിച്ചുകൊടുക്കണം. നമുക്ക് സ്വന്തമായി 1500 രൂപയുടെ വാച്ച് മാത്രമേ ഉള്ളൂ. ഇതിന് പിന്നാലെ വേദിയില്‍ എല്ലാവരും പൊട്ടിച്ചിരിക്കുകയായിരുന്നു.

അതേസമയം, എംജിയുടെ ബ്ലാക്ക് ഡയമണ്ട് മോതിരത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. എംജിക്കെതിരെ വലിയ ട്രോളുകളാണ് ഇതുമായി ബന്ധപ്പെട്ട് പ്രത്യക്ഷപ്പെടുന്നത്. രസകരമായ ട്രോളുകളാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്.

മോന്‍സന്റെ വാക്കുകളിലും ചതിയിലും പെട്ട ഒരാള്‍ മാത്രമാണ് ഗായകന്‍ എംജി ശ്രികുമാര്‍. പൊലീസ് മേധാവിയായിരുന്ന ലോക്‌നാഥ് ബെഹ്‌റ വരെ മോന്‍സന്റെ പൊങ്ങച്ചത്തിലും വാക്കുകളിലും വീണ് പോയിട്ടുണ്ട്. മിക്ക രാഷ്ട്രീയ പ്രമുഖരും മോന്‍സന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്. മോന്‍സന്‍ മാവുങ്കലുമായി പല പ്രമുഖര്‍ക്കമുള്ള ബന്ധങ്ങള്‍ പൊലീസ് അന്നേഷിച്ചുവരികയാണ്.

ഉന്നതരുമായുളള ബന്ധം മുതലാക്കിയാണ് മോന്‍സണ്‍ കോടികളുടെ തട്ടിപ്പ് നടത്തിയത്. മുന്‍ ഡിഐജി സുരേന്ദ്രന്‍ അടക്കമുളള പ്രമുഖര്‍ക്ക് എതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. മോശയുടെ അംശ വടി, ടിപ്പു സുല്‍ത്താന്റെ സിംഹാസനം അടക്കമുളള അപൂര്‍വ്വ പുരാവസ്തുക്കള്‍ തന്റെ പക്കലുണ്ടെന്നാണ് മോന്‍സണ്‍ അവകാശപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് കൃത്യമായി ഇടപെട്ടത് കൊണ്ടാണ് മോന്‍സണിന്റെ അറസ്റ്റ് ഉണ്ടായത് എന്ന് പരാതിക്കാരന്‍ ഷമീര്‍ പറയുന്നു.

അതേസമയം, സിനിമ താരങ്ങള്‍ ഉള്‍പ്പടെയുള്ള ഉന്നതരുടെ ബന്ധം മുതലെടുത്താണ് മോന്‍സണ്‍ തട്ടിപ്പ് നടത്തിയത്. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ അടക്കമുളള രാഷ്ട്രീയ പ്രമുഖര്‍ക്കും നടന്‍ മോഹന്‍ലാല്‍ മുതല്‍ ടൊവിനോ തോമസ് വരെയുളള സെലിബ്രിറ്റികള്‍ക്ക് ഒപ്പവും ഉളള മോന്‍സണ്‍ മാവുങ്കലിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. കൂടാതെ നടന്‍ ബാല മോന്‍സന് വേണ്ടി ഇടപെട്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. കോടികള്‍ വിലമതിക്കുന്ന പുരാവസ്തു വില്‍പ്പനക്കാരനാണ് എന്നവകാശപ്പെട്ട് പലരില്‍ നിന്നുമായി മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്












Click it and Unblock the Notifications